Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ
പുട്ട് ഇങ്ങനെ തയ്യാറാക്കി കഴിച്ചാല്‍ വണ്ണം വളരെ എളുപ്പത്തില്‍ കുറയ്ക്കാം.
മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട പലഹാരമാണ് പുട്ട്. രാവിലെയും, നാലുമണി പലഹാരമായും പല വീടുകളിലും പുട്ട് ഒരു പ്രാധാന വിഭവമായി മാറുന്നു. വെളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതും, അതുപോലെ, പലവിധത്തില്‍ ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്ന ഒരു ആഹാരം കൂടിയാണ് പുട്ട്. ഈ പുട്ടിനെ ഒന്ന് രൂപം മാറ്റിയാല്‍ വണ്ണം കുറയ്ക്കാനും നല്ലതാണ്.

കുറച്ച് ചേരുവകള്‍ ചേര്‍ത്ത് പുട്ടിനെ പരിഷ്കരിച്ചാല്‍, ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കും എന്ന ഭയം ഇല്ലാതെ തന്നെ പുട്ട് കഴിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.
ഇറച്ചി പുട്ട്
വളരെ ആസ്വദിച്ച് ഏതൊരു വ്യക്തിയ്ക്കും കഴിക്കാന്‍ സാധിക്കുന്ന ഒറു പുട്ടാണ് ഇറച്ചി പുട്ട്. ഇറച്ചി എന്ന് പറയുമ്പോള്‍ ബീഫ് അല്ല ഇവിടെ ഉപയോഗിക്കേണ്ടത്. പകരം, നല്ല ഒന്നാന്തരം ചിക്കന്‍ എടുക്കാവുന്നതാണ്. ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
കാല് കിലോ- ചിക്കന്‍
അര ടീസ്പൂണ്‍- കുരുമുളക്
1 തണ്ട്- കറിവേപ്പില
1 എണ്ണം- പച്ചമുളക്
ഉപ്പ്, മഞ്ഞള്‍പ്പൊടി ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു കുക്കറില്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ക്കുക. ഒരു പച്ചമുളക് കീറിയിടുക. അതുപോലെ കറിവേപ്പില ചേര്‍ക്കുക. ഒപ്പം കുരുമുളകും ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ചിക്കന്‍ വേവിക്കണം. കുക്കറില്‍ ചിക്കന്‍ വേവിച്ച് ലഭിക്കുന്ന സ്റ്റോക്ക് മാറ്റി വെയ്ക്കാവുന്നതാണ്. മറ്റു ആഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ സ്റ്റോക്ക് ഉപയോഗിക്കാം. അതിനുശേഷം ചിക്കന്‍ പീസ് പുറത്തെടുത്ത് ചൂടാറാന്‍ വെയ്ക്കുക. ഈ ചിക്കന്‍ പീസ് എല്ലുകളഞ്ഞ് പൊടിപൊടിയാക്കി വേര്‍തിരിച്ച് വെയ്ക്കുക. അതിനുശേഷം പുട്ടുപൊടി നനഞ്ഞ് അതില്‍ കുറച്ച് ചിക്കന്‍ ചേര്‍ക്കുക. അതുപോലെ, തേങ്ങയ്ക്കു പകരം, ഈ റെഡിയാക്കി വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് പുട്ട് തയ്യാറാക്കാവുന്നതാണ്. ഈ പുട്ട് ഒരു കഷ്ണം ഒരു നേരം കഴിക്കുക. സ്വദോടുകൂടി പുട്ട് ആസ്വദിച്ച് കഴിക്കാവുന്നതാണ്.
ക്യാരറ്റ് പുട്ട്
തികച്ചും ആരോഗ്യകരമായ പുട്ടാണ് ക്യാരറ്റ് പുട്ട്. ഈ പുട്ട് തയ്യാറാക്കാന്‍ എന്തെല്ലാം ചേരുവകള്‍ വേണമെന്നും, എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.
ചേരുവകള്‍
ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
കുറച്ച് നാളികേരം ചിരകിയത്
പുട്ട് പൊടി
തയ്യാറാക്കേണ്ട വിധം
ചീകിയെടുത്ത ക്യാരറ്റും ചിരകിയെടുത്ത നാളികേരവും മിക്സ് ചെയ്യുക. അതിനുശേഷം പുട്ടുപൊടി നനയ്ക്കുക. പുട്ടുപൊടിയിലേയ്ക്ക് കുറച്ച് ക്യാരറ്റ് നാളികേരം മിക്സ് ചേര്‍ക്കുക. അതുപോലെ, പുട്ടിന്റെ ഇരുവശത്തും ഈ മിക്സ് വെച്ച് വേവിച്ചെടുക്കുക. ഈ പുട്ട് ഒരു കഷ്ണവും, ചിക്കന്‍ കറി, അല്ലെങ്കില്‍ കടലക്കറി എന്നിവ ചേര്‍ത്ത് പുട്ട് ആസ്വദിച്ച് കഴിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുട്ട് ശരിയായ വിധത്തില്‍, ശരിയായ അളവില്‍, ശരിയായ ചേരുവകളുടെ കൂടെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പുട്ടും പഴവും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ഒരു നേരം മാത്രം പുട്ട് കഴിക്കാന്‍ ശ്രമിക്കുന്നതും നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
