Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒലീവ് ഓയില്‍ ഈവിധം ഉപയോഗിച്ചാല്‍ ശരീരത്തിലെ കൊഴുപ്പെല്ലാം ഉരുക്കാം
ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അമിതവണ്ണത്തിലേയ്ക്കും, വയര്‍ ചാടുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അത്ര എളുപ്പത്തില്‍ ഉരുക്കി കളയാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ച്, അടിവയറ്റില്‍ അടിയുന്ന കൊഴുപ്പ് കളയാന്‍ കുറച്ചധികം കഷ്ടപ്പെടേണ്ടതായി വന്നേക്കാം. കൃത്യമായ വ്യായാമവും ഡയറ്റും ബാലന്‍സ് ചെയ്ത് കൊണ്ടുപോയാല്‍ മാത്രമാണ് ആരോഗ്യകരമായ ശരീരഭംഗി നിലനിര്‍ത്താന്‍ ഏതൊരു വ്യക്തിയ്ക്കും സാധിക്കുകയുള്ളൂ. ഇതിനായി പലരും ഡയറ്റില്‍ ചേര്‍ക്കുന്ന ഒരു പ്രധാന ഘടകമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഏത് വിധത്തില്‍ ഉപയോഗിച്ചാലാണ് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കുക എന്ന് നോക്കാം.

മെഡിറ്ററേനിയൻ ഡയറ്റ്
ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന മെഡിറ്ററേനിയൻ ഡയറ്റിന്റെ ഭാഗമാണ് ഒലീവ് ഓയില്‍. മെഡിറ്ററേനിയൻ രാജ്യങ്ങളായ സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ പിന്തുടര്ന്നു വരുന്ന ഒരു പരമ്പരാഗത ആഹാരരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്. ആരോഗ്യകരമായ കൊഴുപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, സീഡ്സ്, മുഴുന്‍ ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഈ ഡയറ്റ് പിന്തുടരുന്നവരില് ഹൃദ്രോഗങ്ങള്‍ കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കോഴി, കടല്‍ മത്സ്യങ്ങള്‍, മുട്ട, പാല് ഉല്‍പ്പന്നങ്ങള്‍ എന്നീ ആഹാരങ്ങളാണ് പ്രധാനമായും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിന്റെ കൂടെ, അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍, മധുരം, പോളിഷ് ചെയ്തെടുത്ത ധാന്യങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ഡയറ്റില്‍ നിന്നും നീക്കം ചെയ്യും. ഇവയ്ക്കു പകരം, ചെറിയ രീതിയില്‍ റെഡ് വൈന്‍, ചിലതരം മദ്യങ്ങള്‍ എന്നിവ ഉപയോഗിക്കും. ഈ ആഹാരത്തിന്റെ കൂടെ നടത്തം, ഓട്ടം, സൈക്ലിംഗ്, മറ്റു കായിക വിനോദങ്ങള്‍ എന്നിവയിലെല്ലാം പങ്കാളികളാകുന്നത് ഇവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍
ഈ മെഡിറ്ററേനിയൻ ഡയറ്റില്‍ ചേര്‍ക്കുന്ന പ്രധാന കൊഴുപ്പ് ഒലീവ് ഓയില്‍ ആണ്. ഒലീവ് ഓയിലില്‍ മോണോസാച്വുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. രക്തധമനികളില്‍ പ്ലാക്ക് അടിഞ്ഞ് കൂടി ബ്ലോക്ക് ഉണ്ടാകുന്നത് തടയാന്‍ ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗം വരാതിരിക്കാന്‍ സഹായിക്കുന്നതാണ്. ഒലീവ് ഓയിലില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് കാന്‍സര്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍സ് എന്നിവ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും സഹായിക്കുന്നതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ഒലീവ് ഓയില്‍
അമിതവണ്ണം ഉള്ളവരില്‍ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം, ഒലീവ് ഓയില്‍ പതിവാക്കിയവരില്‍ സാച്വറേറ്റഡ് കൊഴുപ്പ് കുറയുകയും, പകരം, മോണോസാച്വുറേറ്റഡ് കൊഴുപ്പ് വര്‍ദ്ധിച്ചതായും കണ്ടെത്തി. ഇത് ഇവരില്‍ വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചതായും കണ്ടെത്തിയിരുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സാച്വുേറേറ്റഡ് കൊഴുപ്പിനേക്കാള്‍ ഫലപ്രദമായി ശരീരഭാരം കുറയ്ക്കുന്നതായും കണ്ടെത്തി.
എങ്ങനെ ഉപയോഗിക്കണം
ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എടുത്താല്‍, അതില്‍ 119 കാലറിയും, 13.5 ഗ്രാം കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ആഹാരത്തിന്റെ കാലറി, കൊഴുപ്പ് എന്നിവ കണക്കു കൂട്ടി, അതിനനുസരിച്ച് ഒലീവ് ഓയില്‍ ആഹാരത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി രണ്ടാഴ്ചയോളം കൃത്യമായ രീതിയില്‍ ഒലീവ് ഓയില്‍ ഉപയോഗിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. സാലഡിലും അതുപോലെ മറ്റു ആഹാരങ്ങളിലും ഒലീവ് ഓയില്‍ മിതമായി ചേര്‍ക്കുക. പാചകത്തിന് ഒലീവ് ഓയില്‍ ഒരിക്കലും നല്ലതല്ല. പച്ചയ്ക്ക് ചേർക്കുന്നതാണ് ആരോഗ്യകരം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
