Latest Updates
-
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്!
ആഴ്ചയില്‍ 4 ദിവസം ഇങ്ങനെ നടന്നാല്‍ മതി: ജാപ്പനീസ് രീതിയില്‍ മെലിയാം, അതും അധികം കഷ്ടപ്പെടാതെ
Weight loss: ശരീരഭാരം വര്‍ദ്ധിക്കുക എന്നത് എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും എത്രത്തോളം നമ്മള് ശ്രദ്ധിക്കുന്നോ അത്രത്തോളം തടി കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ എല്ലായ്പ്പോഴും ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകിച്ച് അമിതവണ്ണം കുറയ്ക്കാന്‍ വേണ്ടി പലര്‍ക്കും കഷ്ടപ്പെടാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ ആഴ്ചയില്‍ നാലേ നാല് ദിവസത്തെ നടത്തത്തിലൂടെ നിങ്ങള്‍ക്ക് തടിയെ മെരുക്കിയെടുക്കാം. അതിനായി ഈ ജാപ്പനീസ് രീതി നിങ്ങള്‍ക്ക് ശീലമാക്കാം.
പലരും സ്ഥിരമായി വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്, എന്നാല്‍ അതിന് വേണ്ട സമയമാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളേയും പുറകിലേക്ക് വലിയ്ക്കുന്നത്. കഠിന വ്യായാമം അതുകൊണ്ട് തന്നെ പലരും ശീലമാക്കുന്നു. എന്നാല്‍ അതിനായി ഏറെ സമയം ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ അല്പ ദിവസത്തിന് ശേഷം പലരും അതില്‍ നിന്നും പിന്തിരിയുന്നു. എന്നാല്‍ സാവകാശം വളരെ പതുക്കെ നടന്ന് കൊണ്ട് തടി കുറയ്ക്കുന്ന ഒരു രീതിയാണ് ജപ്പാന്‍കാര്‍ പിന്തുടരുന്നത്.

തടി കുറയ്ക്കും ജപ്പാന് രീതി
ജാപ്പനീസ് രീതിയില്‍ തുടരുന്ന നടത്തം തടി കുറയ്ക്കുക മാത്രമല്ല സ്റ്റാമിന വര്‍ദ്ധിപ്പിച്ച് രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഈ നടത്തം സഹായിക്കും. അത് മാത്രമല്ല മാനസികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് ഈ രീതിയിലുള്ള നടത്തം. അത് മാത്രമല്ല വളരെ സാവകാശമാണ് ഇത് ചെയ്യുന്നതും. മത്സുമോട്ടോയിലെ ഷിന്‍സു സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ ഹിരോഷി നോസ് ആണ് ഇത്തരത്തില്‍ ഒരു രീതി വികസിപ്പിച്ചെടുത്തത്.
എപ്രകാരം നടക്കാം?
അരമണിക്കൂര്‍ ആണ് ഇത്തരത്തില്‍ നടക്കേണ്ടത്. അതിനായി ആദ്യത്തെ മൂന്ന് മിനിറ്റ് വളരെ വേഗത്തിലുള്ള നടത്ത രീതിയാണ് എന്നാല്‍ പിന്നിടൂള്ള മൂന്ന് മിനിറ്റ് വളരെ സാവധാനത്തിലും ആണ്. ഇത് മാറി മാറി അരമണിക്കൂറോളം ആവര്‍ത്തിക്കേണ്ടതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് തവണയെങ്കിലും നടക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഇതാകട്ടെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങളും നല്കുന്നു. മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കും.
ഗുണങ്ങള്‍ ധാരാളം
ധാരാളം ഗുണങ്ങളാണ് ഈ നടത്തത്തിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്നത്. ഇത് നാല്‍പ്പതുകള്‍ക്ക് ശേഷം ആളുകളില്‍ ഫിറ്റ്നസ് മെച്ചപ്പെടുത്തും എന്നാണ് പറയുന്നത്. അതാണ് ഇത്തരം ഒരു നടത്തത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്നത്. അതികഠിനമായ വ്യായാമങ്ങളോ വര്‍ക്കൗട്ടുകളോ ഇല്ലാതെ ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ആഴ്ചയില്‍ നാല് തവണയെങ്കിലും നടക്കുന്നത് വലിയ ആയാസമില്ലാത്ത കാര്യമാണ്.

ധാരാളം മാറ്റങ്ങള്‍
രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പേശികളുടെ ആരോഗ്യം, ബിഎംഐ, മെറ്റബോളിസം എന്നിവയെല്ലാം കൃത്യമാക്കുന്നതിന് സഹായിക്കുന്നതാണ് ജാപ്പനീസ് രീതിയിലുള്ള ഈ നടത്തം. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും എന്നാണ് കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ക്രിസ്റ്റിയന്‍ കാല്സ്റ്റോഫ്റ്റ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നതും. അത് മാത്രമല്ല ടൈപ്പി 2 ഡയബറ്റിസ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിനും ഈ നടത്തം സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ഫലം ഇപ്രകാരം
ഇത്തരത്തിലുള്ള നടത്ത രീതി ശീലമാക്കിയവരെങ്കില് ഇവരില്‍ നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ അഞ്ച് കിലോ വരെ കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍വെല്‍ ട്രെയിനിംഗ് എന്നാണ് ഈ നടത്ത രീതിയെ പറയുന്നത്. ഇതിനിടയില്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സൈക്ലിംഗ്, സ്ട്രെങ്തനിംഗ് വ്യായാമങ്ങള്‍ എന്നിവയും ശീലിക്കാവുന്നതാണ്. ഇത് കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിനും ഈ നടത്തം സഹായിക്കുന്നു എന്നാണ് പറയുന്നത്. 2018-ല്‍ ഫെഡറേഷന് ഓഫ് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ എക്സ്പരിമെന്റല്‍ ബയോളജി ജേണലിലാണ് ആണ് ഇതുമായി ബന്ധപ്പെട്ട പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എപ്രകാരം ചെയ്യണം?
ആദ്യം ഏതൊരു വ്യായാമത്തിനും എന്ന പോലെ തന്നെ വാം അപ്പ് പരിശീലിക്കേണ്ടതാണ്. അതിന് ശേഷം മൂന്ന് മിനിറ്റ് വേഗത്തിലും പിന്നീട് മൂന്ന് മിനിറ്റ് പതുക്കേയും അരമണിക്കൂര്‍ നേരം ആവര്‍ത്തിക്കണം. പിന്നീട് നാല് ദിവസത്തോളം ഇത് ആവര്‍ത്തിക്കാവുന്നതാണ്. നാലോ അഞ്ചോ ദിവസം നിങ്ങള്‍ക്ക് ഈ ശീലങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് തടി കുറച്ച് മറ്റ് ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
