Latest Updates
-
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ
മൂന്നേ മൂന്ന് ചേരുവയില്‍ ഒതുങ്ങാത്ത തടിയില്ല: സ്ഥിരമാക്കിയാല്‍ ഫലം ഉറപ്പ്
അമിതവണ്ണം പലരേയും പല രീതിയിലാണ് ബുദ്ധിമുട്ടിക്കുന്നത്. പലപ്പോഴും നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല രോഗാവസ്ഥകളിലേക്കും ഇത് എത്തിക്കും. അനാരോഗ്യകരമായി പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പലരും ഡയറ്റും, വ്യായാമവും എല്ലാം ശീലമാക്കുമ്പോള് പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
നമ്മുടെ വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവയുടെ മിശ്രിതം നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഈ മൂന്ന് ചേരുവകളും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു, അമിതവണ്ണത്തെ എപ്രകാരം കുറയ്ക്കുന്നു എന്നത് അറിഞ്ഞിരിക്കാം. മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറക്കുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാം.

വെളുത്തുള്ളി
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള കഴിവിന് പേരുകേട്ടതാണ്. മെറ്റബോളിസത്തിലെ ഈ വര്‍ദ്ധനവ് കലോറി കൂടുതല്‍ കാര്യക്ഷമമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം. ഇത് മാത്രമല്ല വെളുത്തുള്ളി രക്തപ്രവാഹത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ കൂടുതല്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇഞ്ചി
വെളുത്തുള്ളി പോലെ തന്നെ ഇഞ്ചിയും അതിന്റെ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നതാണ് ഇഞ്ചി. ഇത് നിങ്ങള്‍ക്ക് ശക്തമായ ദഹന ഗുണങ്ങള്‍ നല്കുന്നു. വയറ് നിറഞ്ഞത് പോലെ എപ്പോഴും തോന്നുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്ന കാര്യത്തില്‍ മികച്ചത് തന്നെയാണ് എന്ന കാര്യത്തിലും സംശയം വേണ്ട. ഉദര സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിയിലൂടെ ലഭിക്കുന്നത്.
മഞ്ഞള്‍
മഞ്ഞളിനെ അതിന്റെ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാക്കുന്നത് ഇതിലെ കുര്ക്കുമിന് എന്ന ഘടകമാണ്. പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്നതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ്. ഇത് മെറ്റബോളിസം കൃത്യമാക്കുന്നു. കൂടാതെ മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട വീക്കം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴി തന്നെയാണ് മഞ്ഞള്‍.
ഉപയോഗം ഇപ്രകാരം
ദിനം നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് ഇവയെല്ലാം മിക്സ് ചെയ്ത് ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഇതെല്ലാം തന്നെ പാര്‍ശ്വഫലങ്ങളില്ലാത്തതും പ്രകൃതിദത്ത ചേരുവയായത് കൊണ്ടും പ്രയോജനകരമായ ഫലം നല്കുന്നു. ഇവയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എപ്പോവും സ്വാഭാവിക രൂപത്തില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ നിങ്ങള്‍ക്ക് പരമാവധി പോഷകമൂല്യവും ആരോഗ്യ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
മറ്റ് ഗുണങ്ങള്‍
ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവയുടെ മിശ്രിതം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മികച്ചതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
