Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഈ മൂന്ന് തരം കാപ്പി പതിവാക്കിയാല്‍ ചാടിയ വയറെല്ലാം കുറയും
weight loss: അമിതവണ്ണവും കുടവയറും, ഇന്ന് പലരെയും വേട്ടയാടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും വയറും ചാടും. ചിലരില്‍ വണ്ണം കുറവായിരിക്കും. പക്ഷേ, വയര്‍ മാത്രം അത്യാവശ്യം ചാടി നില്ക്കും. ശരിയായ രീതിയില്‍ വ്യായാമം ചെയ്യാത്തും, ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തും വണ്ണവും വയറും വെയ്ക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഇതേ വണ്ണവും വയറും കാപ്പി കുടിച്ചുകൊണ്ട് നമുക്ക് കുറയ്ക്കാന്‍ സാധിക്കും. ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയാന്‍ സഹായിക്കുന്ന ചിലതരം കാപ്പികളുണ്ട്. ഇവ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

കറുവാപ്പട്ട കാപ്പി
ചായയില്‍ കറുവാപ്പട്ട ചേര്‍ക്കുന്നത് സ്വാദാണ്. എന്നാല്‍ പലരും കാപ്പിയയില് കറുവാപ്പട്ട ചേര്‍ത്ത് കുടിക്കാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ കറുവാപ്പട്ട വളരെയധികം സഹായിക്കും. കൂടാതെ, കാപ്പിയില്‍ കഫേയ്ന് അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും, വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിലെ ചീര്‍മ്മത കുറയും. അതുപോലെ കറുവാപ്പട്ട മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ഈ കാപ്പി തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ചെറിയ കഷ്ണം കറുാവപ്പട്ട ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേര്‍ക്കുക. രാവിലെ വെറും വയറ്റില്‍ ഈ കാപ്പി കുടിക്കാവുന്നതാണ്. മധുരം ചേര്‍ക്കാതിരിക്കുക.
ലെമണ്‍ കാപ്പി
ലെമണ്‍ ടീ നമ്മള് കുടിക്കും. എന്നാല്‍ ലെമണ്‍ കാപ്പി, അത്ര കേട്ടുപരിചയം ഇല്ലാത്ത ഒരു പാനീയമാണ്. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാനും ലെമണ്‍ കാപ്പി സഹായിക്കും. വിശപ്പ് കുറയ്ക്കാനും, ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ലെമണ്‍ കാപ്പി സഹായിക്കുന്നതാണ്.
ഈ കാപ്പി തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളം ചൂടാക്കുക. ഇതിലേയ്ക്ക് കാപ്പിപ്പൊടിയും ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ത്ത് മിക്സ് ചെയ്ത് രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ കുടിച്ചാല്‍ ശരീരത്തില്‍ നിന്നും കൊഴുപ്പ് ഉരുകുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ബുള്ളറ്റ് പ്രൂഫ് കോഫി
നല്ല കാപ്പി തിളപ്പിച്ച് അതില്‍ വെളിച്ചെണ്ണ, അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ത്ത് മിക്സ് ചെയ്ത് കുടിക്കുന്നതാണ് ബുള്ളറ്റ് പ്രൂഫ് കോഫി. എന്നും രാവിലെ വെറും വയറ്റില്‍ ഈ ബുള്ളറ്റ് പ്രൂഫ് കോഫി കുടിക്കുന്നത് വണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ നിന്നും കൊഴുപ്പ് ഉരുക്കി കളയും. വയര്‍ വേഗത്തില്‍ നിറയുന്നതിനും, വിശപ്പ് കുറയ്ക്കുന്നതിനും ഈ കാപ്പി വളരെയധികം സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിലര്‍ക്ക് കാപ്പി അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, അലര്‍ജി ഉള്ളവര്‍ കാപ്പി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ കാപ്പി രാവിലെ കുടിക്കുക. രാത്രി കിടക്കുന്നതിന് മുന്‍പായി കുടിക്കരുത്. ഇതില്‍ കഫേയ്ന് അടങ്ങിയിരിക്കുന്നതിനാല്‍, നിങ്ങളുടെ ഉറക്കം കെടുത്തുന്നതായിരിക്കും. അതുപോലെ, അമിതമായി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അസിഡിറ്റി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇവ കാരണമാകാം. അതിനാല്‍, മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
