Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തടിയെക്കുറിച്ച് ആശങ്ക വേണ്ട, ആയുര്‍വ്വേദ പ്രകാരം ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം എന്ന് പറയുന്നത് പലപ്പോഴും അമിതവണ്ണം തന്നെയാണ്. അതിനെ എപ്രകാരം കുറയ്ക്കണം എന്നത് പലപ്പോഴും ശ്രദ്ധേയമായ കാര്യമാണ്. കാരണം എത്രയൊക്കെ കഷ്ടപ്പെട്ടാലും അമിതവണ്ണത്തെ കുറയ്ക്കുക എന്നത് പലര്‍ക്കും ബാലികേറാമല തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇനി ആയുര്‍വ്വേദത്തെ നമുക്ക് കൂട്ടു പിടിക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത് എന്ന് നോക്കാം.
സ്വാഭാവികമായി ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും ലക്ഷ്യമാണ്, പക്ഷേ അതിന് വേണ്ട രീതിയില്‍ സാധിക്കാതെ വരുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു. ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളുന്നതിനും അത് വഴി അമിത ഭാരവും കുടവയറും കുറയ്ക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്നും അമിതവണ്ണത്തെ കുറയ്ക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

ദഹനാരോഗ്യം പ്രധാനപ്പെട്ടത്
എന്തുകൊണ്ടും ആദ്യം ശ്രദ്ധിക്കേണ്ടത് ദഹനാരോഗ്യം തന്നെയാണ്. ശക്തമായ ദഹന വ്യവസ്ഥയെങ്കില്‍ അത് കൃത്യമായ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ദഹനക്കുറവ് ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസത്തേയും പ്രശ്നത്തിലാക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വഴി സാധിക്കുന്നു. പലപ്പോഴും അതിന് പരിഹാരം കാണുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ച ദഹനത്തിനും വേണ്ടി ഇഞ്ചി, ജീരകം, പെരുംജീരകം പോലുള്ള ചൂടുള്ളതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണങ്ങളും ഹെര്‍ബല്‍ ടീകളും കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ ദഹനം മെച്ചപ്പെടുത്താനും സ്വാഭാവികമായി കൊഴുപ്പ് കത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതാണ്.
കൊഴുപ്പ് കത്തിക്കുന്നതിന്
കൊഴുപ്പ് കത്തിക്കുന്നതിന് വേണ്ടി ആയുര്‍വ്വേദ ഔഷധങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മെറ്റബോളിസം മികച്ചതാക്കുന്നതിനും അതുപോലെ തന്നെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും സഹായിക്കും. കറുവപ്പട്ട, ത്രിഫല, ഉലുവ എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതെല്ലാം വയറ്റിലെ കൊഴുപ്പ് അടിഞ്ഞ്കൂടുന്നതിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദഹനാരോഗ്യം ഇത് വഴി മെച്ചപ്പെടുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നതിനും ഈ മാര്‍ഗ്ഗങ്ങള്‍ സഹായിക്കും. എന്നാല്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ജീവിതശൈലി ശീലങ്ങള്‍
തടി കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് ദൈനംദിന ജീവിതത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. അതിനായി ഇനിയുള്ള ശീലങ്ങള്‍ സ്ഥിരമാക്കേണ്ടതാണ്. രാവിലെ നേരത്തെ എഴുന്നേല്ക്കുക. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ മികച്ചതാണ്. അത് മാത്രമല്ല ഈ സമയം എന്തുകൊണ്ടും നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് രാവിലെ തന്നെ കുടിക്കുന്നത് വഴി ദൈനം ദിന ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നടക്കുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നു.
ദിനവും ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. അതിനായി യോഗ, വേഗത്തിലുള്ള നടത്തം, സൂര്യനമസ്കാരം, എന്നിവ നിങ്ങളുടെ രക്തചംക്രമണം അല്ലെങ്കില്‍ മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്തുന്നു. എപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷത്തോടെ എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക, കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഇത് വഴിയെല്ലാം കൃത്യമായ രക്തചംക്രമണവും മെറ്റബോളിസവും ശരീരത്തില്‍ നടക്കുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് ഇത് വഴി സാധിക്കും എന്നതാണ് സത്യം ഇവയെല്ലാം തന്നെ ശരീരഭാരത്തില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications