Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ശരീരഭാരം കുറയ്ക്കാന്‍ വെറും വയറ്റില്‍ കഴിക്കേണ്ടത് ഈ വിനാഗിരി; ഗുണങ്ങള്‍ അനവധി
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. ചിലര്‍ക്ക് ആഹാരം അമിതമായി കഴിച്ചാല്‍ വണ്ണം വെയ്ക്കും. ചിലര്‍ക്ക് പ്രസവശേഷം അമിതവണ്ണം വെയ്ക്കുന്നത് കാണാം. എന്നാല്‍, തൈറോയ്ഡ്, പിസിഒഡി എന്നീ രോഗാവസ്ഥകള്‍ ഉള്ളവരിലും ഇത്തരത്തില്‍ അമിതവണ്ണം കണ്ടുവരുന്നു. അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിനാഗിരി ഉണ്ട്. അതാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. ഇന്ന് മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന ഈ വിനാഗിരി ശരിയായ വിധത്തില്‍ കഴിച്ചാല്‍ ശരീരഭാരം കുറയുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

പഠനങ്ങള്‍ പറയുന്നത്
ആപ്പിള്‍ ചതച്ച്, അതില്‍ പഞ്ചസ്സാരയും, യീസ്റ്റും ചേര്‍ത്ത് തയ്യാറാക്കുന്ന വിനാഗിരിയാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. 2018-ല്‍ നടത്തിയ ഒരു പഠനം പ്രകാരം, ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിക്കുന്നവരില്‍ ശരീരഭാരം കുറയുന്നതായി കണ്ടെത്തിയിരുന്നു. അമിത വണ്ണവും, തെറ്റായ ജീവിതശീലങ്ങളും പിന്തുടരുന്ന 21 പേരിലാണ് ഈ പരീക്ഷണം നടത്തിയത്. ദിവസേന ഒന്ന്, അല്ലെങ്കില്‍ രണ്ട് ടീസ്പൂണ്‍ വീതം ആപ്പിള്‍ സൗഡര്‍ വിനഗര്‍ കഴിച്ചവരില്‍ വയറും, കൊഴുപ്പും കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു
2022 വര്‍ഷത്തില്‍ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം, ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിക്കുന്നവരില്‍ വിശപ്പ് കുറയുന്നതായി കണ്ടെത്തിയിരുന്നു. 24.6 മില്ലിമോള്‍സ് പെര് ലിറ്റര്‍ അസെറ്റിക് ആസിഡ് അടങ്ങിയിരുന്ന ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിച്ചവരിലാണ് വിശപ്പ് കുറയുന്നതായി കണ്ടെത്തിയത്.
ഉപയോഗിക്കേണ്ട വിധം
ഒരു ദിവസം 1 അല്ലെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഒരു ഗ്ലാസ്സ് വെളളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍, അല്ലെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ആഹാരം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഈ വെള്ളം കുടിക്കുക. രണ്ട്, അല്ലെങ്കില്‍ മൂന്ന് നേരം ഈ വെള്ളം കുടിക്കാവുന്നതാണ്.
മറ്റു ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കുന്നതിന് മാത്രരമല്ല, നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ നല്ലതാണ്. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി ഉല്പാദിപ്പിക്കപ്പെടാന് ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നു. 2021-ലെ ഒരു പഠനം പ്രകാരം, കൊളസ്ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ, ഈ കോലി ബാക്ടീരിയ ഇല്ലാതാക്കാനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നുണ്ട്.
ദോഷവശങ്ങള്‍
ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നതുപോലെ, ഏതൊരു സാധനത്തിനും ദോഷവും, ഗുണവും ഉണ്ടായിരിക്കും. ആപ്പിള്‍ സൈഡര്‍ വിനഗറിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ ദോഷവശങ്ങളും ധാരാളമാണ്. ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൃത്യമായ അളവില്‍ ശരിയായ രീതിയില്‍ കഴിച്ചാല്‍ മാത്രമേ ഗുണം ലഭിക്കൂ. അമിതമായാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇവ നയിക്കുന്നതാണ്.
ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിക്കുന്നവരില്‍ വിശപ്പ് കുറയാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ, ദഹനം സാവധാനത്തിലാകുന്നതിന് ഇത് കാരണമാകുന്നു. ദഹനം സാവധാനത്തിലാകുമ്പോള്‍, പോഷകങ്ങള്‍ ശരീരത്തില്‍ ലഭിക്കാനുള്ള സാധ്യതയും കുറയുന്നു. അതുപോലെ, അമിതമായിട്ടുള്ള അസിഡിറ്റി പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കൂടുതലാണ്. നെഞ്ചെരിച്ചില്‍, ഓക്കാനം, വരണ്ട ചര്‍മ്മം, തൊണ്ട വരണ്ട് പോകുന്നത് എന്നിങ്ങനെ നിരവധി ദോഷവശങ്ങള്‍ ആപ്പിള്‍ സൈഡര്‍ വിനഗറിന് ഉണ്ട്. അതിനാല്‍, മിതമായ രീതിയില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വ്യക്തികളാണ് നിങ്ങള്‍ എങ്കില്‍, ഡോക്ടറുടെ അഭിപ്രായം തേടാന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications