Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അമിതവണ്ണം കുറയ്ക്കും, ദഹനം മികച്ചതാക്കും ഇഡ്ഡലി: ഇനിയുമുണ്ട് ഏറെ ഗുണങ്ങള്‍
തടി കൂടി, വയറ് ചാടി എന്ന് പരാതി പറയുന്നവര്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ആരോഗ്യം കുറച്ച് കാലം കൂടി നല്ല രീതിയില്‍ കൊണ്ട് പോവാം. പലപ്പോഴും ഭക്ഷണത്തില്‍ നാം കാണിക്കുന്ന അശ്രദ്ധയാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ തടി കൂടിക്കഴിയുമ്പോഴാണ് പലരും ഡയറ്റും വ്യായാമവും തുടങ്ങുന്നത്. പുതുവര്‍ഷം കൂടിയായതിനാല്‍ പല വിധത്തിലുള്ള പുതുവര്‍ഷ പ്രതിജ്ഞകളും പലരും എടുത്തിട്ടുണ്ടാവും. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അതില്‍ നമ്മള് സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണത്തിന് ശരീരത്തിനെ അമിതവണ്ണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും. ഇഡ്ഡലി അത്തരത്തില്‍ ഒന്നാണ്. അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുകയും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ഇഡ്ഡലി എപ്രകാരം അമിതവണ്ണത്തെ പ്രതിരോധിക്കുന്നു എന്നും എന്തൊക്കെ ഗുണങ്ങളുണ്ടാവുന്നു എന്നും നമുക്ക് നോക്കാം.

കുറഞ്ഞ കലോറി
ഇഡ്ഡലിയില്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണിത്. ഒരു ഇഡ്ഡലിയില്‍ ഏകദേശം 39 കലോറി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് മറ്റ് പല പ്രഭാതഭക്ഷണത്തിനേക്കാളും വളരെ കുറവാണ്. ഇതിന്റെ കുറഞ്ഞ കലോറി ഉള്ളടക്കം ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായ കലോറി കമ്മി നിലനിര്‍ത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു. അനാരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഇഡ്ഡലി എന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.
പോഷകങ്ങളാല്‍ സമ്പന്നം
ഇഡ്ഡലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഊര്‍ജ്ജത്തിന് കാര്‍ബോഹൈഡ്രേറ്റും പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പമാണ് എന്നതും ഇഡ്ഡലിയുടെ പ്രത്യേകതയാണ്. ഇതില്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കൂടുതലായതിനാല്‍ അതിന്റെ പോഷക മൂല്യം വര്‍ദ്ധിക്കുന്നു. ദഹനത്തെ സഹായിക്കുന്ന നാരുകളും ഇഡ്ലിയില് അടങ്ങിയിട്ടുണ്ട്. നാരുകള്‍ പലപ്പോഴും വിശപ്പിനെ കുറയ്ക്കുന്നു. കൂടാതെ ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
ദഹനാരോഗ്യം മികച്ചത്
ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ ഇഡ്ഡലി വളരെ മികച്ചതാണ്. കാരണം പുളിപ്പിച്ച മാവ് കൊണ്ടാണ് ഇഡ്ഡലി തയ്യാറാക്കുന്നത്. ഇത് ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ബാക്ടീരിയകളുടെ ഉത്പാദനത്തിന് സഹായിക്കും. കൂടാതെ ഇത് വഴി കുടലിന്റെ ആരോഗ്യവും മികച്ചതാവുന്നു. ഇത് വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ ദഹനവും മികച്ചതാക്കും. ഇതെല്ലാം മൊത്തത്തിലുള്ള ആരോഗ്യത്തേയും സഹായിക്കും.
ഗ്ലൂറ്റന്‍ ഫ്രീ ഓപ്ഷന്
ഗ്ലൂറ്റന്‍ അസഹിഷ്ണുതയോ സീലിയാക് രോഗമോ ഉള്ളവര്‍ക്ക്, ഇഡ്ലി ഒരു മികച്ച ഗ്ലൂറ്റന്‍ ഫ്രീ ഓപ്ഷനായി ഉപയോഗിക്കാവുന്നതാണ്. ഗ്ലൂറ്റന്‍ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ആരോഗ്യകരമായ ഭക്ഷണം ആസ്വദിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഇഡ്ഡലി മികച്ചത് തന്നെയാണ്. കൂടാതെ ഇഡ്ഡലിയോടൊപ്പം ചേര്‍ക്കുന്ന സാമ്പാര്‍ , ചട്നി തുടങ്ങിയവ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തിലും സംശയം വേണ്ട. ഇവയെല്ലാം ചേരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഇഡ്ഡലി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ കൃത്യമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും രുചികരരമായ ഭക്ഷണം എന്ന നിലയ്ക്കും കഴിക്കാവുന്നതാണ്. കൂടാതെ കുറഞ്ഞ കലോറി, സമ്പന്നമായ പോഷകങ്ങള്‍, ദഹന ഗുണങ്ങള്‍ എന്നിവയുടെ സംയോജനം മികച്ച ഒരു ഡയറ്റും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
