Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
Weight Loss Tips: ഭക്ഷണത്തിന് മുന്‍പോ ശേഷമോ എപ്പോള്‍ കുക്കുമ്പര്‍ കഴിച്ചാല്‍ തടി കുറയും
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. ഇത് പല വിധത്തിലുള്ള രോഗാവസ്ഥകളിലേക്കും എത്തുന്നു എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അതില്‍ ഒന്നാണ് തടി കുറയ്ക്കുക എന്നത്. അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും കുക്കുമ്പര്‍. എന്നാല്‍ ഇത് എപ്പോള്‍ കഴിക്കണം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്.
വളരെയധികം ഊര്‍ജ്ജം നല്കുന്ന ഒന്നാണ് കുക്കുമ്പര്‍. എന്നാല്‍ അത് എപ്രകാരം കഴിക്കണം എന്ന കാര്യത്തില്‍ പ ലര്‍ക്കും സംശയം ഉണ്ടായിരിക്കും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് ഇത്. എന്നാല്‍ എപ്രകാരം കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഏത് സമയം ഭക്ഷണത്തിന് മുന്‍പോ ശേഷമോ എപ്പോള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത് ശരീരത്തിന് തണുപ്പ് നല്‍കുകയും വയറ് നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കഴിക്കുന്നതും ആരോഗ്യവും
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വെള്ളരി കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ നാം കഴിക്കുന്ന സമയവും അളവും എല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. ശരീരത്തിലെ ജലാശം നിലനിര്‍ത്തുന്നതിനും പോഷകങ്ങളുടെ ആഗിരണം കൃത്യമായി നടക്കുന്നതിനും എല്ലാം കുക്കുമ്പര്‍ സഹായിക്കുന്നു. ഇത് മികച്ച ദഹനത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിനുകളുടെ കലവറയായത് കൊണ്ട് തന്നെ ആരോഗ്യത്തിന് യാതൊന്നും ചേര്‍ക്കേണ്ടതില്ല. കൂടുതല്‍ അറിയാം.
ഭക്ഷണത്തിന് മുന്‍പ് അനുയോജ്യം
ഭക്ഷണത്തിന് മുന്‍പ് കുക്കുമ്പര്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമുള്ള നാരുകളും ജലാംശവും നല്‍കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് മുന്നോടിയായി കുക്കുമ്പര്‍ കഴിക്കുന്നത് ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. കൂടാതെ മികച്ച ദഹനവും നല്കുന്നു. അതോടൊപ്പം തന്നെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് എന്നതിലും തര്‍ക്കമില്ല.
വിറ്റാമിന്‍ കലവറ
വിറ്റാമിന്‍ കലവറയാണ് കുക്കുമ്പര്‍. ഇതില്‍ നല്ലൊരു ശതമാനവും വെള്ളമാണെങ്കിലും വിറ്റാമിന്‍ കെ, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകള്‍, കുക്കുര്ബിറ്റാസിന്സ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്ത്തു്ന്നത് വഴി ആരോഗ്യവും മെച്ചപ്പെടുന്നു.

കലോറി കുറവ്
ഒരു കപ്പ് കുക്കുമ്പറില്‍ വെറും 16 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ നിങ്ങളുടെ ആരോഗ്യത്തിന് ഉള്‍പ്പെടുത്താവുന്ന അളവ് തന്നെയാണ്. അത് മാത്രമല്ല ഇതിലുള്ള നാരുകള്‍ ശരീരത്തില്‍ മികച്ച ദഹനവും മലബന്ധം എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എപ്പോള്‍ കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആരോഗ്യത്തില്‍ മാറ്റം വരുന്നതും. നിങ്ങളുടെ സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മികച്ച ഒന്നാണ് കുക്കുമ്പര്‍ എന്നത് മനസ്സിലാക്കണം.
ഭക്ഷണത്തിന് മുന്‍പ് മാത്രമല്ല
ഭക്ഷണത്തിന് മുന്‍പ് മാത്രമല്ല ദിവസത്തിന്റെ തുടക്കത്തിലും ഇത് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ മികച്ച ദഹനവും ആരോഗ്യവും നല്കുന്നു. മാത്രമല്ല നിങ്ങളുടെ ദഹനം മികച്ചതാക്കുന്നതിനും ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിന് പരിഹാരം കാണുന്നതിനും മികച്ചതാണ് കുക്കുമ്പര്‍.
ഭക്ഷശേഷവും കുക്കുമ്പര്‍ കഴിക്കുന്നത് നല്ലതാണ്. ഇത് അസിഡിറ്റി ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ വായയും വയറും ക്ലീന്‍ ആക്കുന്നതിനും സഹായിക്കും. കൂടാതെ ഭക്ഷണശേഷം ഉണ്ടാവുന്ന വയറു വീര്‍ക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കുക്കുമ്പര്‍. എന്നാല്‍ ഭക്ഷണത്തില്‍ പരമാവധി കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറയ്ക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ തടി കുറയ്ക്കുന്നതിന് വേണ്ടി കുക്കുമ്പര്‍ കഴിച്ചിട്ട് കാര്യമുള്ളൂ. മാത്രമല്ല കുക്കുമ്പര്‍ പലപ്പോഴും മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
കുക്കുമ്പര്‍ കഴിക്കുന്നവരെങ്കില്‍ ഇവര്‍ അമിതമായി കഴിക്കാന്‍ പാടില്ല എന്നത് ഓര്‍മ്മയില്‍ വെക്കണം. കാരണം ഇത് കൂടുതല്‍ കഴിക്കുന്നത് അമിതമായി വയറു വീര്‍ക്കാന്‍ കാരണമാകുന്നു. മാത്രമല്ല പലപ്പോഴും വൃക്കരോഗം പോലുള്ള അവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇവര്‍ കുക്കുമ്പറിന്റെ അളവ് കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല 1-2 കുക്കുമ്പര്‍ ആരോഗ്യമുള്ള ഒരു വ്യക്തി കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായി കഴിക്കുന്നത് അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications