Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
നാരങ്ങ നീര് തടി കുറയ്ക്കുന്നോ? പക്ഷേ ഇവര്‍ കുടിക്കുന്നത് അത്ര സുരക്ഷിതമല്ല
തടി കുറയ്ക്കാന്‍ പലരും രാവിലെ എഴുന്നേറ്റ് അല്പം ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കുടിക്കുന്നു. ഇതാകട്ടെ ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. പലപ്പോഴും ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും ദഹനാരോഗ്യത്തിനും എല്ലാം സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വരെ നാരങ്ങ വെള്ളം മികച്ചതാണ്. എന്നാല്‍ ഇത് എല്ലാവര്ക്കും കുടിക്കാന്‍ സുരക്ഷിതമാണോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം.
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ടെങ്കിലും അത് എത്രത്തോളം ചില ആളുകളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ഇനി പറയുന്ന ആരോഗ്യ പ്രശ്നമുള്ളവരെങ്കില്‍ ഇവര്‍ നാരങ്ങ വെള്ളം പൂര്‍ണമായും ഒഴിവാക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ വേണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യ സ്ഥിത് വഷളാക്കുന്നു. തടി കുറയ്ക്കുന്നവരാണെങ്കിലും ആരൊക്കെയാണ് നാരങ്ങ വെള്ളം കുടിക്കുന്നതില്‍ നിന്നും വിട്ടു നില്ക്കേണ്ടവര് എന്ന് നോക്കാം.

ആസിഡ് റിഫ്ളക്സ് ഉള്ളവര്‍ക്ക്
നിങ്ങള്‍ ആസിഡ് റിഫ്ളക്സ് ഉള്ള വ്യക്തിയാണെങ്കില്‍ ഒരു കാരണവശാലും നാരങ്ങ വെള്ളത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കരുത്. കാരണം ഇവരില്‍ ഇത് ഇടക്കിടെയുള്ള നെഞ്ചെരിച്ചിലിന് കാരണമാകുന്നു. പലപ്പോഴും നാരങ്ങ എന്ന് പറയുന്നത് തന്നെ ധാരാളം അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതാണ്. വെറും വയറ്റില്‍ കുടിക്കുന്നത് അതുകൊണ്ട് തന്നെ ഒഴിവാക്കണം. രാവിലെ എഴുന്നേറ്റ ഉടനെ ഹെര്‍ബല്‍ ടീയോ അല്ലെങ്കില്‍ വെള്ളമോ കുടിച്ചതിന് ശേഷം മാത്രം ഇത് കുടിക്കാന്‍ ശ്രദ്ധിക്കുക.
പല്ലിന്റെ പ്രശ്നങ്ങളുള്ളവര്‍
നിങ്ങളുടെ പല്ല് വളരെയധികം സെന്‍സിറ്റീവ് ആണോ ? അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ദന്തപ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നുണ്ടോ? എന്നാല്‍ അല്പം ശ്രദ്ധിച്ച് വേണം ഇവര്‍ നാരങ്ങ വെള്ളം കുടിക്കുന്നതിന്. കാരണം പല്ലിന്റെ ഇനാമലിനെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കും കാവിറ്റീസ് സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. അതായത് ചുരുക്കത്തില്‍ ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

വായ്പ്പുണ്ണും തൊണ്ട വേദനയും
വായ്പ്പുണ്ണും തൊണ്ട വേദന പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഇവരില്‍ നാരങ്ങ നീര് കുടിക്കുന്നത് വഴി അതിലെ സിട്രിക് ആസിഡ് പലപ്പോഴും നിങ്ങളുടെ വായിലെ മുറിവിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ഇത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും പലപ്പോഴും തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി നിങ്ങള്‍ തടി കുറയ്ക്കാന്‍ നിരന്തരം നാരങ്ങ വെള്ളം കുടിക്കുന്ന വ്യക്തിയാണെങ്കിലും ഈ അവസരത്തില്‍ കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ചില പ്രത്യേക മരുന്നുകള്‍
ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ അവരും നാരങ്ങ വെള്ളം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ രക്തസമ്മര്‍ദ്ദം, പ്രമേഹം, തൈറോയ്ഡ് എന്നിവയുള്ളവരില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന അവസ്ഥയാണ് ഉള്ളത്. നാരങ്ങ നീരിലുള്ള അസിഡിറ്റിയും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
