Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഒരുമാസം കൊണ്ട് 4 കിലോ വരെ കുറയും: ഉറപ്പ് നല്കുന്ന 6 ശീലങ്ങള്‍ ഇവിടെയുണ്ട്
അമിതവണ്ണവും തടിയും എല്ലാം പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും എങ്ങനെ ഇത് കുറയ്ക്കണം എന്നത് തന്നെയാണ് പലരുടേയും ആശങ്കയും. അമിതവണ്ണം ശരീരത്തെ മാത്രമല്ല ആരോഗ്യത്തേയും മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും. അതിനെത്തുടര്‍ന്ന് അനാരോഗ്യകരമായ പല അവസ്ഥകളും ഉണ്ടാവുകയും ചെയ്യുന്നു. കൊളസ്ട്രോള്‍, പ്രമേഹം, ശരീരവേദന, പേശിവേദന തുടങ്ങി നിരവധി രോഗാവസ്ഥകളും കൂടപ്പിറപ്പാവും. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധ കൊടുത്താല്‍ അമിതവണ്ണത്തെ നമുക്ക് നിസ്സാരമായി കുറയ്ക്കാം.
ഒരു മാസം കൊണ്ട് നാല് കിലോ വരെ കുറയ്ക്കാം എന്നാണ് പറയുന്നത്. ബുള്‍ബുള്‍ താക്കര്‍ (bulbull_thakker) എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ആണ് വെറും ആറ് ശീലങ്ങളിലൂടെ അമിതവണ്ണത്തിന് കടിഞ്ഞാണിടാം എന്ന് കാണിച്ച് തരുന്നത്. ഇത് മാത്രമല്ല ആരോഗ്യപരമായ പല പ്രതിസന്ധികളേയും ഇത് വഴി ഇല്ലാതാക്കുകയും നമ്മള് സ്വപ്നം കണ്ട ശരീരം നേടിയെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്യാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഒരു സമയം ഒരുശീലം
പലപ്പോഴും വണ്ണം കുറയ്ക്കാനും തടി ഒതുക്കാനും ശ്രമിക്കുന്നവര്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു സമയം ഒരു ശീലത്തില്‍ തന്നെ ഉറച്ച് നില്ക്കുക എന്നതാണ് പ്രധാന കാര്യം. എല്ലാം ഒറ്റയടിക്ക് ചെയ്യാന്‍ ശ്രമിക്കാതെ ഓരോ ആഴ്ചയിലും ഓരോന്നായി മാറ്റം കൊണ്ട് വരണം. ശരീരം നിങ്ങളുടെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുന്നു. അതുകൊണ്ട് തന്നെ വ്യായാമം അല്ലെങ്കില്‍ ഡയറ്റ് എന്നിവക്ക് സമയം ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം ഒറ്റയടിക്ക് ആരംഭിക്കാതെ ഒന്നൊന്നായി മാത്രം ആരംഭിക്കുക.
വര്‍ക്കൗട്ട് പ്ലാന്‍ അനിവാര്യം
ഡയറ്റ് കൊണ്ട് മാത്രം വണ്ണം കുറയ്ക്കാന്‍ നില്‍ക്കാതെ വര്‍ക്കൗട്ട് പ്ലാന്‍ ഉണ്ടാക്കിയെടുക്കുകയും അത് സ്ഥിരമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഏതാണ് ശരീരത്തിന് അനുയോജ്യം എന്നുള്ളത് കണ്ടെത്തി അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുകയും തലവേദനയുണ്ടാക്കുന്ന അമിതവണ്ണത്തെ പതിയെ കുറയ്ക്കുകയും ചെയ്യുന്നു.
കലോറിയുടെ അളവ് പ്രധാനം
കലോറി കൂടുതലാവുന്നത് പലപ്പോഴും ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ദൈനംദിന കലോറി ഉപഭോഗം വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇത് കണക്കാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കൃത്യമായി അറിയാന്‍ കലോറി കാല്‍ക്കുലേറ്റര്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര കലോറി മനസ്സിലാക്കാന്‍ സഹായിക്കും എന്ന് മാത്രമല്ല ഭക്ഷണത്തിലെ ഏറ്റക്കുറച്ചിലുകള്‍ തിരിച്ചറിയുന്നതിനും സഹായിക്കുന്നു.
കലോറിയില്‍ ഉറച്ച് നില്ക്കുക
ശരീരത്തിന് എത്ര കലോറിയാണ് ആവശ്യം എന്ന് തിരിച്ചറിഞ്ഞാല്‍ അതിന്റെ അളവില്‍ മാറ്റം വരുത്താതെ കൃത്യമായി അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം പ്രോട്ടീന്‍ ഉപഭോഗവും കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് കഴിക്കണം. ഇത് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബുള്‍ബുള്‍ തന്റെ ഫിറ്റ്നസ് ശീലത്തില്‍ പറയുന്നത്. സമീകൃതമായ ആഹാരം ശീലമാക്കുന്നതില്‍ നിന്ന് ഒരിക്കലും പ്രോട്ടീന്‍ ഒഴിവാക്കരുത്. എത്ര കലോറിയാണ് ശരീരത്തിന് ആവശ്യം എന്നതനുസരിച്ച് വേണം അതിന്റെ അളവ് നിശ്ചയിക്കുന്നതിന്.
വെള്ളം നിര്‍ബന്ധം, കാരണം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമാണ്. എന്നാല്‍ അത് മാത്രമല്ല ഭക്ഷണത്തിന്റെ ആസക്തിയെ നിയന്ത്രിക്കുന്നതിനും വെള്ളം സഹായിക്കുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ കലോറി കുറയ്ക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും വെള്ളം കുടിക്കാം. ഇതില്‍ നിങ്ങള്‍ വിജയിച്ചാല്‍ വളരെ എളുപ്പത്തില്‍ തടി കുറയ്ക്കാം. ജലാംശത്തിന്റെ പ്രാധാന്യവും അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റവും നിങ്ങള്‍ക്ക് ഇത് വഴി തിരിച്ചറിയാം.
അരമണിക്കൂര്‍ കാര്‍ഡിയോ
ദിവസവും അരമണിക്കൂര്‍ നേരം കാര്‍ഡിയോ വ്യായാമങ്ങള്‍ക്കായി മാറ്റി വെയ്ക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ മാറ്റിയെടുക്കും. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും അരമണിക്കൂര്‍ അതായത് 30മിനിറ്റെങ്കിലും കാര്‍ഡിയോ വ്യായാമങ്ങള്‍ക്കായി തിരഞ്ഞെടുക്കണം. മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം കൊഴുപ്പുരുക്കുന്നതിനും ശാരീരിക-മാനസികാരോഗ്യത്തെ മികച്ചതാക്കുന്നതിനും ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications