Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വണ്ണം കുറയ്ക്കണോ, അരി മാറ്റി ഈ ധാന്യത്തിലേക്ക് മാറിക്കോളൂ, വണ്ണവും കുറയും പോഷകവും ലഭിക്കും
മലയാളികള്‍ക്ക് അരിഭക്ഷണം അത്ര പെട്ടെന്ന് ഒഴിവാക്കാന്‍ കഴിയില്ല. പക്ഷേ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അരിഭക്ഷണം കുറച്ച് നിയന്ത്രിക്കുക തന്നെ വേണം. അരിക്ക് പകരമായി അവര്‍ക്ക് ഉപയോഗിക്കാവുന്ന നിരവധി ബദലുകള്‍ ഉണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള പോഷക സമ്പുഷ്ടമായ ബദലായി കുറച്ച് കാലമായി മില്ലറ്റുകള് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. സോര്‍ഗം, പേള്‍ മില്ലറ്റ് എന്നിവയുള്‍പ്പെടെയുള്ള ഈ ചെറുധാന്യങ്ങളില്‍ നാരുകള്‍, പ്രോട്ടീന്‍, അവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മില്ലറ്റുകള് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറെനേരത്തേക്ക് വയറ് നിറഞ്ഞതായി തോന്നും. ലഘുഭക്ഷണത്തോടുള്ള ആഗ്രഹം കുറയും. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ അവ വളരെയധികം സഹായിക്കുന്നു.

മില്ലറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍
മില്ലറ്റുകള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അവ ഗ്ലൂറ്റന്‍ രഹിതമാണ്. അതുകൊണ്ട് ഗ്ലൂറ്റന്‍ അലര്‍ജിയുള്ളവര്‍ക്ക് ഇവ അനുയോജ്യമാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കാന്‍ സഹായിക്കുന്നു. കൂടാതെ, കൂടുതല്‍ നാരുകള്‍ ഉള്ളതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ മികച്ചതാണ്. മില്ലറ്റില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തില്‍ മില്ലറ്റ് ഉള്‍പ്പെടുത്താം
ഭക്ഷണത്തില്‍ മില്ലറ്റ് ചേര്‍ക്കുന്നത് ലളിതമാണ്. അരിയ്ക്കോ ഗോതമ്പിനോ പകരമായി മില്ലറ്റ് ഉപയോഗിക്കാം. സലാഡുകള്‍, സൂപ്പ്, കഞ്ഞി തുടങ്ങി വിവിധ വിഭവങ്ങളിലും ഇവ ഉപയോഗിക്കാം. മില്ലറ്റ് പാചകം ചെയ്യാന്‍ എളുപ്പമാണ് കൂടാതെ മറ്റ് ചേരുവകളുമായി നന്നായി യോജിക്കുകയും ചെയ്യും.
മില്ലറ്റുകളുടെ തരങ്ങള്‍
പലതരം മില്ലറ്റുകള് ലഭ്യമാണ്. ഇരുമ്പും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ് സോര്‍ഗം (ജോവര്‍), പേള്‍ മില്ലറ്റ് (ബജ്ര) മഗ്നീഷ്യം, കാല്‍സ്യം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫിംഗര്‍ മില്ലറ്റില്‍ (റാഗി) ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
സുസ്ഥിരകൃഷി രീതി
മില്ലറ്റ് പരിസ്ഥിതി സൗഹൃദ വിളയാണ്. ഇത് കൃഷി ചെയ്യുന്നതിന് മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് കുറച്ച് വെള്ളം മതി. കാലാവസ്ഥ വെല്ലുവിളികളെ അതിജീവിക്കാനും അവയ്ക്ക് കഴിവുണ്ട്.
അരിക്ക് പകരം മില്ലറ്റ്
അരിക്ക് ആരോഗ്യകരമായ ഒരു ബദലായി കുറച്ച് കാലമായി മില്ലറ്റ് ശ്രദ്ധ നേടിയിട്ടുണ്ട്, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഇത് വളരെ അനുയോജ്യമാണ്. ഈ ചെറുധാന്യങ്ങള്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. മലയാളികള്‍ക്ക് അരി ഒരു പ്രധാന ഭക്ഷണമാണെങ്കിലും, തിനയില്‍ കാണപ്പെടുന്ന നാരുകളുടെ അംശം അരിയില്‍ ഇല്ല. പച്ചരിയില്‍, പ്രത്യേകിച്ച് പ്രോസസ്സിംഗ് സമയത്ത് അതിന്റെ പോഷകങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. നേരെമറിച്ച്, മില്ലറ്റില്‍ പോഷകമൂല്യം നിലനിര്‍ത്തപ്പെടുന്നു. അതുകൊണ്ട് അവ കൂടുതല്‍ ആരോഗ്യകരമായ ഒരു ഓപ്ഷനാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
