Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തടി കുറയ്ക്കാന്‍ നിങ്ങള്‍ ചോറ് ഒഴിവാക്കിയോ? അറിയണം അതിന്റെ പാര്‍ശ്വഫലങ്ങള്‍
ഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. എന്നാല്‍ അത് പലപ്പോഴും എപ്രകാരം നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും ചോറ് അല്ലെങ്കില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അത് കൊഴുപ്പ് കുറയ്ക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാക്കും.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് പോലെ തന്നെ അതുണ്ടാക്കാതിരിക്കുന്നതിനുള്ള കാര്യങ്ങളെല്ലാം നമ്മള് തന്നെ ചെയ്യണം. കുറച്ച് ഭക്ഷണം കഴിക്കുന്നത് തടി കുറയ്ക്കുമെന്ന് കാര്യം പോലെ തന്നെ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിനും എപ്രകാരം മാറ്റങ്ങള്‍ വരുത്തുന്നു എന്ന കാര്യം അറിഞ്ഞിരിക്കാം. എന്നാല്‍ ഭക്ഷണം ഒഴിവാക്കണം എന്ന് ആലോചിക്കും മുന്‍പ് അല്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

എന്തുകൊണ്ട് ഭക്ഷണം ഒഴിവാക്കരുത്
നിങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരിക്കലും ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ല കാര്യമല്ല. നിങ്ങളുടെ ഊര്‍ജ്ജത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. മെറ്റബോളിസം പലപ്പോഴും മന്ദഗതിയിലാക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. ക്ഷീണം, ക്ഷോഭം, അമിതമായി ഭക്ഷണം കഴിക്കല്‍ എന്ന അവസ്ഥയിലേക്കാണ് ഇത് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് ശരീരത്തിന്റെ സ്വാഭാവിക വിശപ്പിന്റെ അവസ്ഥ പ്രശ്നത്തിലേക്ക് എത്തിക്കും.
ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത് എന്നത് മനസ്സിലാക്കേണ്ടതാണ്. ഇത് നിങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുന്നു. കൂടാതെ ബലഹീനത, തലകറക്കം, മധുരപലഹാരങ്ങളോ അല്ലെങ്കില്‍ ജങ്ക്ഫുഡ് കൂടുതല്‍ കഴിക്കുന്നതിനോ ഉള്ള ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
പേശികളുടെ അളവ് കുറയുന്നു
നിങ്ങളുടെ ആരോഗ്യത്തിന് അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിച്ചാല്‍ മാത്രമേ പേശികളുടെ കൃത്യമായ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ആവശ്യത്തിന് ഊര്‍ജ്ജം ശരീരത്തിന് ലഭിക്കാതെ വരുന്ന അവസ്ഥയില്‍ അത് ഊര്‍ജ്ജത്തിന് വേണ്ടി പേശികളുടെ ടിഷ്യൂവിനെ തകര്‍ക്കുന്നു. ഇത് മൊത്തത്തിലുളള്ള പേശികളുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കും.

കലോറി ഭക്ഷണങ്ങള്‍ കൂടുതല്‍
പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയുണ്ടാക്കുന്ന അവസ്ഥയില്‍ കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിന് ആഗ്രഹം വര്‍ദ്ധിക്കുന്നു. ഇത് ശരീരത്തിലേക്ക് അമിത കലോറി എത്തിക്കുന്നു. അത് അമിതവണ്ണത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഉച്ച ഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതെല്ലാം മനസ്സിലാക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പക്ഷേ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനായി ചെറുതും സമതുലിതവുമായ ഭക്ഷണം കഴിക്കേണ്ടതാണ്. ശാരീരികോര്‍ജ്ജം നിലനിര്‍ത്താന്‍ പ്രോട്ടീനുകള്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്പ്പെടുത്തുന്നിന് ശ്രദ്ധിക്കണം. അത് കൂടാതെ ശരീരത്തില്‍ ജലാംശം ഉറപ്പ് വരുത്തേണ്ടതാണ്. ഇത് ദിവസം മുഴുവന്‍ ശരീരത്തെ മികച്ചതാക്കി മാറ്റുന്നു. കൂടാതെ ഭക്ഷണ നിയന്ത്രണം പാലിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് ഉറപ്പ് വരുത്തണം. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും തടി കുറയ്ക്കുന്നതിന് വേണ്ടിയും വ്യായാമം സ്ഥിരമായി ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
