Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തടിക്കും സമയം: അറിഞ്ഞ് ചെയ്യും പരിഹാരം 100% ഉറപ്പ്
അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ചെറുപ്പത്തില്‍ മെലിഞ്ഞിരുന്നാലും ഒരു പ്രായമാവുമ്പോഴേക്ക് സ്ത്രീകള്‍ അമിതവണ്ണത്തിലേക്ക് എത്തുന്നു. എന്നാല്‍ കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്നവര്‍ക്ക് ഈ പ്രശ്നത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തുമാണ് സ്ത്രീകള്‍ തടി വര്‍ദ്ധിച്ചു എന്ന ഒരു ചിന്തയിലേക്ക് എത്തുന്നത്. ശരീരം വിവിധ തരത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നതിന്റെ ഫലമായാണ് ഇത്തരം ഒരു ശാരീരികമാറ്റം സംഭവിക്കുന്നത്. ആര്‍ത്തവ ചക്രത്തിന്റെ പ്രതിസന്ധികള്‍ പല സ്ത്രീകളിലും നാല്‍പ്പതുകളുടെ തുടക്കത്തില്‍ തന്നെ ആരംഭിക്കുന്നു.
സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അവസ്ഥ തന്നെയാണ് ആര്‍ത്തവ വിരാമം. ഈ സമയം ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അമിതവണ്ണം എന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. നാല്പ്പതിന് ശേഷം സ്ത്രീകളില്‍ കാണുന്ന അമിതവണ്ണത്തിന് പുറകില്‍ ആര്‍ത്തവ വിരാമവും ഒരു കാരണം തന്നെയാണ്.

ആര്‍ത്തവ വിരാമവും ശരീരഭാരവും
മുകളില്‍ പറഞ്ഞത് പോലെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ ആര്‍ത്തവ വിരാമ സമയത്ത് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് പലപ്പോഴും അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി പലര്‍ക്കും സാധിക്കണം എന്നില്ല. ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം ശാരീരിക മാനസിക വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയില്‍ അമിതവണ്ണത്തെ പ്രതിരോധിക്കുക എന്നത് പലപ്പോഴും വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ വര്‍ദ്ധിച്ച ശരീരഭാരം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്.
എന്തുകൊണ്ട് ശരീരഭാരം വര്‍ദ്ധിക്കുന്നു?
ആര്‍ത്തവ വിരാമ സമയത്ത് ശരീര ഭാരം കുറക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കാരണം ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം പലപ്പോഴും നിങ്ങളില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയം ശരീരഭാരവും വര്‍ദ്ധിക്കുന്നു. ഇത് അടിവയറിലേക്കും തുടഭാഗത്തും ഇറങ്ങിച്ചെല്ലുന്നു. പലപ്പോഴും പല രോഗാവസ്ഥകളുടെ കൂടെ തുടക്കമാണ് ആര്‍ത്തവ വിരാമ സമയത്ത് ഉണ്ടാവുന്നത്. എന്നാല്‍ ഈ സമയത്തുണ്ടാവുന്ന ശരീരഭാരം കുറക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ശരീരഭാരം കുറക്കാം
ആര്‍ത്തവ വിരാമ സമയത്ത് ശരീരഭാരം കുറക്കുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യം തന്നെയാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. മത്സ്യം, ടോഫു, അവോക്കാഡോ, വെളിച്ചെണ്ണ, ചിക്കന്‍, പനീര്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇതെല്ലാം അമിതവണ്ണത്തെ കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഭക്ഷണത്തിലൂടെ പ്രതിരോധിക്കാം.
മാനസികാരോഗ്യം പ്രാധാന്യം
മാനസികാരോഗ്യം ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. സമ്മര്‍ദ്ദം കുറക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് മാത്രമല്ല യോഗ, പ്രാണായാമം, മെഡിറ്റേഷന്‍ എന്നിവ സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഇന്‍സുലിന്‍ ശ്രദ്ധിക്കുക
ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പലപ്പോഴും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്‍സുലിന്‍ പ്രതിരോധം ശക്തമാക്കേണ്ടതാണ്. ഇത് കൂടാതെ കാര്‍ബോഹൈഡ്രേറ്റ്, ഉയര്‍ന്ന ഫൈബര്‍, മിതമായ പ്രോട്ടീന്‍ ഭക്ഷണം എന്നിവ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ഇന്‍സുലിന്റെ അളവ് കൃത്യമാക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ സ്ഥിരമായി വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇത് ഭാരക്കുറവിന് സഹായിക്കുന്നു.
വെള്ളം ധാരാളം കഴിക്കുക
വെള്ളം കുടിക്കുന്നതില്‍ പലരും അല്പം മടി കാണിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. അമിതവണ്ണത്തേയും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളേയും പ്രതിരോധിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും പരിഹാരം കാണുന്നതിനും ആശ്വാസം കാണുന്നതിനും സഹായിക്കുന്നതാണ് വെള്ളം. ഒരിക്കലും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു.

ആവശ്യത്തിന് ഉറക്കം
പലപ്പോഴും ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൡ ഉറക്കമില്ലായ്മ ഒരു പ്രധാന കാര്യം തന്നെയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ശരീരഭാരം കുറക്കുന്നതിന് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആര്‍ത്തവ വിരാമ സമയത്ത് പരിഹാരം കാണുന്നതിന് വേണ്ടി ഉറക്കം അത്യന്താപേക്ഷിതമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
