Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ?
നടത്തത്തിലൂടെ വണ്ണം കുറയ്ക്കാം, പക്ഷേ ഓരോ പ്രായക്കാരും ദിവസവും ഇത്ര സമയം നടക്കണം
Walking to Lose Weight:വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും നിരവധിയാളുകള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് നടത്തം. ലളിതവും അതേസമയം വളരെ കാര്യക്ഷമവുമായ ഈ വ്യായാമ രീതി ഏത് പ്രായക്കാര്‍ക്കും അനുയോജ്യമാണ്. ഒരു ഉപകരണത്തിന്റെയും സഹായം വേണ്ട, സമയം നോക്കണ്ട, പണച്ചിലവ് ഒന്നുമില്ല, പഠിക്കേണ്ടതില്ല എന്നതെല്ലാം വ്യായാമമെന്ന നിലയില്‍ നടത്തിന്റ മേന്മകളാണ്. വണ്ണം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടത്തം വളരെ ഫലപ്രദമാണ്. പക്ഷേ നടത്തത്തിന്റെ തീവ്രതയിലും വേഗതയിലും സമയത്തിലുമെല്ലാം പ്രായത്തിനനുസരിച്ച് മാറ്റം കൊണ്ടുവരേണ്ടതുണ്ട്.

ഓരോ പ്രായം അനുസരിച്ച് നടത്തത്തിന്റെ സമയത്തില്‍ വരുത്തേണ്ട മാറ്റം അറിയാം.
പ്രായപൂര്‍ത്തിയായവരില്‍
പതിനെട്ട് വയസ്സിനും നാല്‍പ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം 45 മുതല്‍ 60 മിനിറ്റ് വരെ നടക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്രയും സമയം നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കലോറി വേഗത്തില്‍ എരിച്ചുകളയുകയും ചെയ്യും. അതേസമയം നടത്തത്തിന്റെ തീവ്രതയില്‍ വ്യത്യാസം വരുത്തുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. നാല്‍പ്പത് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ 10,000 അടി എന്ന കണക്ക് വെച്ച് നടന്നാല്‍ അത് കലോറി വേഗത്തില്‍ എരിച്ചുകളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
40 വയസ്സിനും 50 വയസ്സിനും ഇടയില്‍ മെറ്റബോളിസം മന്ദഗതിയിലാകും. ഈ സമയത്ത് സന്ധികളുടെ ആരോഗ്യം, സ്റ്റാമിന എന്നിവ വളരെ പ്രധാനമാണ്. ഇവര്‍ ദിവസവും 30 മുതല്‍ 45 മിനിട്ട് വരെ മിതമായ വേഗതയില്‍ നടക്കുന്നതാണ് നല്ലത്. ശരീരബലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങളും പല ഭൂമിഘടനയുള്ള സ്ഥലങ്ങളിലൂടെയുള്ള (ചരിവ്, കുത്തനെയുള്ള സ്ഥലങ്ങള്‍) നടത്തവും ഇവര്‍ക്ക് ഗുണം ചെയ്യും. ഈ പ്രായത്തില്‍ സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ട് നടക്കുമ്പോള്‍ ശരിയായ പാദരക്ഷ തിരഞ്ഞെടുക്കണം. അതുപോലെ നടക്കുന്ന പ്രതലവും നിര്‍ണ്ണായകമാണ്.
60 വയസ്സ് കഴിഞ്ഞവര്‍
60 വയസ്സ് പിന്നിട്ട ആളുകള്‍ വണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടൊപ്പം നടത്തത്തിലൂടെ ശരീരചലനവും ബാലന്‍സും നിലനിര്‍ത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കാണണം. ഇവര്‍ സൗകര്യപ്രദമായ വേഗതിയില്‍ ദിവസവും 20-30 മിനിട്ട് നടന്നാല്‍ മതിയാകും. പരിക്കുകള്‍ ഒഴിവാക്കാന്‍ നടക്കുമ്പോള്‍ ശരീരത്തിന്റെ സ്ഥിതിയില്‍ ശ്രദ്ധിക്കണം. അമിത ആയാസം നല്‍കരുത്. 60 വയസ്സ് കഴിഞ്ഞവര്‍ക്കും വളരെ സുരക്ഷിതമായി ചെയ്യാവുന്ന വ്യായാമം തന്നെയാണ് നടത്തം. ആക്ടീവ് ആയിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. വേണമെങ്കില്‍ ഒറ്റയടിക്ക് 20-30 മിനിട്ട് നടക്കാതെ ഇത് രണ്ട് നേരങ്ങളിലായി നടക്കാം. ഹൃദയാരോഗ്യത്തിനും പേശീബലത്തിനും ഈ പ്രായത്തില്‍ നടക്കുന്നത് ഗുണകരമാണ്. മാത്രമല്ല ജീവിതസായാഹ്നത്തില്‍ മാനസികമായ ആരോഗ്യവും ഉന്മേഷവും സന്തോഷവും തോന്നാനും നടത്തം നല്ലതാണ്.
പ്രായം എത്രയാണ് എന്നതല്ല, നടത്തം സ്ഥിരതയോടെ നിലനിര്‍ത്തുകയും ഒപ്പം സമീകൃതാഹാരം ശീലിക്കുകയും ചെയ്യുന്നത് വണ്ണം നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications