ശരീരത്തിലെ കൊഴുപ്പുരുക്കും, പിടിച്ചുകെട്ടിയ പോലെ തടിയും കുറയും; തക്കാളി ഇങ്ങനെ കഴിക്കൂ

തക്കാളി നമ്മുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മിക്കവാറും എല്ലാ പച്ചക്കറികളുടെയും ഗ്രേവി തയ്യാറാക്കുന്നതിനുള്ള പ്രധാന ചേരുവയായി തക്കാളി ഉപയോഗിക്കുന്നു. അതേസമയം, പലരും ഇത് സാലഡിന്റെ രൂപത്തില്‍ കഴിക്കാനും ഇഷ്ടപ്പെടുന്നു. കാരണം അതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ തക്കാളി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും തക്കാളിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാരുകള്‍ക്ക് പുറമേ, പൊട്ടാസ്യം, വിറ്റാമിന്‍ സി, ലൈക്കോപീന്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവയുടെ ഉപയോഗം ആരോഗ്യത്തിന് പല വിധത്തില്‍ ഗുണകരമാണെന്ന് കരുതപ്പെടുന്നു. കൂടാതെ, ശരീരത്തിലെ വര്‍ദ്ധിച്ചുവരുന്ന കൊഴുപ്പ് കത്തിച്ച് ഏതൊരു വ്യക്തിയെയും ഫിറ്റ് ആയി നിലനിര്‍ത്താനുള്ള ഗുണവും തക്കാളിക്ക് ഉണ്ട്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ തക്കാളി എങ്ങനെ സഹായിക്കുന്നു എന്ന് ഇവിടെ വായിച്ചറിയാം.

Weight Loss Tips

തക്കാളി ജ്യൂസ് ഉണ്ടാക്കുന്ന വിധം

ആവശ്യമായ ചേരുവകള്‍-
- 4 മുതല്‍ 5 വരെ തക്കാളി
- അര ടീസ്പൂണ്‍ കുരുമുളക് പൊടി
- സെലറി തണ്ടുകള്‍
- 1 ടീസ്പൂണ്‍ തേന്‍

ഉണ്ടാക്കുന്ന രീതി

തക്കാളി ജ്യൂസ് ഉണ്ടാക്കാന്‍, ആദ്യം തക്കാളി വൃത്തിയാക്കി ഒരു ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുക്കുക. ഇതിന് ശേഷം അതിലേക്ക് സെലറി തണ്ട് ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഈ ജ്യൂസ് അരിച്ചെടുത്ത് മാറ്റി വയ്ക്കുക. അതില്‍ കുരുമുളകും തേനും മിക്‌സ് ചെയ്യുക. ഇത് വെറും വയറ്റില്‍ കഴിക്കുക.

ശരീരഭാരം കുറയ്ക്കാന്‍ തക്കാളി

തക്കാളി പോലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുള്ള പ്രധാന കാരണം ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. തക്കാളിയില്‍ ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഈ സംയുക്തങ്ങള്‍ ശരീര വ്യവസ്ഥയെ സുഗമമായി സംരക്ഷിക്കാനും നിലനിര്‍ത്താനും സഹായിക്കുന്നു. തക്കാളി അല്ലെങ്കില്‍ തക്കാളി ജ്യൂസ് എങ്ങനെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നു നോക്കാം.

കലോറി കുറവ്

വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളിലൊന്ന് കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇവയില്‍ കലോറിയും കുറവാണ്. ഒരു ഇടത്തരം(123 ഗ്രാം) തക്കാളിയില്‍ 24 കലോറിയും ഒരു വലിയ തക്കാളിയില്‍(182 ഗ്രാം) 33 കലോറിയും അടങ്ങിയിരിക്കുന്നു.

നാരുകള്‍ കൂടുതല്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയ നാരുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. തക്കാളിയിലെ ലയിക്കുന്ന ഫൈബര്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്ന. ഇതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗവും കുറയുന്നു. നല്ല കുടല്‍ ബാക്ടീരിയയുടെ ഭക്ഷണ സ്രോതസ്സായും തക്കാളി പ്രവര്‍ത്തിക്കുന്നു. ലയിക്കുന്ന ഫൈബര്‍ പോലെ, തക്കാളിയിലെ ലയിക്കാത്ത നാര് ശരീരഭാരത്തെ നിയന്ത്രിക്കുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഗ്ലൈസെമിക് സൂചികയില്‍ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. വെറും 38 ആണ് തക്കാളിയുടെ ഗ്ലൈസെമിക് സൂചിക. ഇത് കുറഞ്ഞ ജിഐ ഭക്ഷണങ്ങള്‍ക്ക് അംഗീകരിച്ച ജിഐ സൂചികയായ 55നെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. തല്‍ഫലമായി, തക്കാളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്

ശരീരഭാരം കുറയ്ക്കാന്‍ സഹായകമായ നിരവധി ആന്റിഓക്സിഡന്റുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. കേടായ കോശങ്ങള്‍ നന്നാക്കുകയും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്. കാന്‍സര്‍ കോശങ്ങളുടെ രൂപീകരണം, ശരീരഭാരം, ഹൃദ്രോഗം, ഓക്സിഡേറ്റീവ് സ്ട്രെസ്, അകാല വാര്‍ദ്ധക്യം തുടങ്ങിയ ആരോഗ്യ അവസ്ഥകളോട് പോരാടാന്‍ ലൈക്കോപീന്‍ എന്ന പ്രധാന ആന്റിഓക്സിഡന്റ് സഹായിക്കും. ബീറ്റാ കരോട്ടിന്‍, ലൈകോപീന്‍, നരിംഗെനിന്‍, ക്ലോറോജെനിക് എന്നിവയാണ് തക്കാളിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രധാന സസ്യ സംയുക്തങ്ങള്‍.

കാര്‍ബോഹൈഡ്രേറ്റ് കുറവ്

കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തക്കാളിയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവാണ്. ഒരു വലിയ തക്കാളിയില്‍ 7 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസേന ഒന്നോ രണ്ടോ തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത് നേടാനാകും.

പ്രോട്ടീന്‍ അടങ്ങിയത്

കോശഭിത്തി രൂപപ്പെടുത്തുന്നതുള്‍പ്പെടെ ടിഷ്യുകള്‍ നിര്‍മ്മിക്കാനും നന്നാക്കാനും സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് പ്രോട്ടീന്‍. കലോറിയുടെ 10 മുതല്‍ 35 ശതമാനം വരെ പ്രോട്ടീനില്‍ നിന്നാണ് വരുന്നത്. കാര്‍ബോഹൈഡ്രേറ്റ് പോലെ, പ്രോട്ടീന്‍ ഒരു ഗ്രാമിന് 4 കലോറി വാഗ്ദാനം ചെയ്യുന്നു. തക്കാളിയില്‍ ഒരളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ദഹനത്തിന് നല്ലത്

ദഹനക്കേട് അല്ലെങ്കില്‍ മലബന്ധം എന്നിവ നിങ്ങളില്‍ അമിതഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. തക്കാളി സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സഹായിക്കും. നല്ല ദഹനം ആരോഗ്യം മലവിസര്‍ജ്ജനം സുഗമമാക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പ്രയത്നത്തിന് വേഗത നല്‍കുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തക്കാളി ചേര്‍ക്കുന്നത് ഗുണകരമാണ്. തക്കാളി കഴിക്കുന്നത് വയറിളക്കം തടയാനും രക്തക്കുഴലുകളിലെ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

തക്കാളി സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു എന്നതാണ് അതിലൊന്ന്. ഉയര്‍ന്ന മെറ്റബോളിസം ഉണ്ടായിരിക്കുന്നത് കൂടുതല്‍ ഭാരം കുറയ്ക്കാനും കൂടുതല്‍ ഊര്‍ജ്ജം നേടാനും സഹായിക്കും.

കൊഴുപ്പ് കത്തിക്കുന്നു

ശരീരത്തിലെ ഫാറ്റി ആസിഡും ഊര്‍ജ്ജ രാസവിനിമയവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ജൈവ തന്മാത്രയായ കാര്‍നിറ്റൈന്‍ എന്ന അമിനോ ആസിഡിന്റെ ഉത്പാദനത്തെ തക്കാളി പ്രോത്സാഹിപ്പിക്കുന്നു. ഈ അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

രോഗപ്രതിരോധ ശേഷി

തക്കാളിയില്‍ വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോള്‍ രഹിതവുമാണ്. ഇതിലെ വിറ്റാമിനുകള്‍ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പര്യാപ്തമാണ്. മനുഷ്യ ശരീരത്തിലെ പ്രതിദിന വിറ്റാമിന്‍ സി ആവശ്യകത നേടാന്‍ ഒരു ദിവസം ഒരു ഇടത്തരം അല്ലെങ്കില്‍ വലിയ തക്കാളി മതിയെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി കഴിക്കുന്നത് ശരീരത്തെ സ്വാഭാവികമായും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശരീരകോശങ്ങള്‍ മെച്ചപ്പെടുത്താന്‍

തക്കാളിയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരകോശങ്ങളുടെ വീണ്ടെടുപ്പിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമായി ഇത് കണക്കാക്കപ്പെടുന്നു. സോഡിയം ഫോസ്ഫറസ്, കാല്‍സ്യം, മഗ്നീഷ്യം, ഓക്സാലിക് ആസിഡ്, സള്‍ഫര്‍, വിറ്റാമിന്‍ കെ 1, വിറ്റാമിന്‍ ബി 9 (ഫോളേറ്റ്), വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ (പൊട്ടാസ്യം) തുടങ്ങിയ പോഷക ഘടകങ്ങളും തക്കാളിയില്‍ കാണാം.

ഹൃദയാരോഗ്യം

തക്കാളി അല്ലെങ്കില്‍ തക്കാളി ജ്യൂസ് ഹൃദയത്തിന് വളരെയധികം ഗുണം ചെയ്യുന്നു. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യപരമായ പല അവസ്ഥകള്‍ക്കും പരിഹാരമായി ഇത് ഉപയോഗിക്കാം. തക്കാളി പാകം ചെയ്യുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും വര്‍ദ്ധിക്കുന്നു. 50 വയസോ അതില്‍ കൂടുതലുള്ള പുരുഷന്മാരെയും സാധാരണയായി ബാധിക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ വേവിച്ച തക്കാളി കൂടുതലായി സഹായിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, December 27, 2023, 11:34 [IST]
X
Desktop Bottom Promotion