Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
എത്ര കഷ്ടപ്പെട്ടിട്ടും വയറ് കുറയുന്നില്ലേ, നിങ്ങളുടെ ഈ ശീലങ്ങളാകാം തടസ്സം
'ശരീരം മുഴുവന്‍ മെലിഞ്ഞിട്ടും ഈ വയറ് മാത്രം കുറയുന്നില്ല', മിക്കവര്‍ക്കും ഉളള പരാതിയാണിത്. വ്യായാമവും ഭക്ഷണനിയന്ത്രണവും മുറ തെറ്റാതെ നടത്തിയിട്ടും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള ശ്രമം ഫലം കാണാതെ പോകാറുണ്ട്. അതിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കി, വേണ്ട സമീപനം സ്വീകരിച്ചാലേ വയറിലെ കൊഴുപ്പ് കുറയൂ. ശരീരത്തിലെ മറ്റിടങ്ങളിലെ കൊഴുപ്പിനെ അപേക്ഷിച്ച് വയറിലെ കൊഴുപ്പ് വ്യത്യാസമാണ്.

കൊഴുപ്പ് പലവിധം
വയറിന് ചുറ്റുമായി വന്നടിയുന്ന കൊഴുപ്പാണ് ബെല്ലിഫാറ്റ്. വയറില്‍ ആഴത്തിലുള്ള ആന്തരിക അവയങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പിനെ വിസറല്‍ ഫാറ്റ് എന്നും പറയുന്നു. കരള്‍, കുടല്, ആമാശയം, മറ്റ് ആന്തരിക അവയവങ്ങള്‍ എന്നിവയ്ക്ക് ചുറ്റും വിസറല്‍ ഫാറ്റ് ഉണ്ടാകും. മിതമായ അളവില്‍ വിസറല്‍ ഫാറ്റ് ഉള്ളത് ആരോഗ്യകരവും സാധാരണവുമാണ്. എല്ലാവരിലും അതുണ്ടാകും. കാരണം ആന്തരിക അവയവങ്ങള്‍ക്ക് സംരക്ഷണമേകുന്നതില്‍ ഈ കൊഴുപ്പും ഒരു പങ്ക് വഹിക്കുന്നുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതിനാല്‍ ആക്ടീവ് ഫാറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്. എന്നാല്‍ വിസറല്‍ ഫാറ്റിന്റെ അളവ് കൂടുന്നത് നന്നല്ല. അത് പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് പോലെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
എന്നാല്‍, നമ്മുടെ ത്വക്കിന് താഴെയായി ശേഖരിക്കപ്പെടുന്ന കൊഴുപ്പ് സബ്ക്യൂട്ടേനിയസ് ഫാറ്റ് എന്നാണ് അറിയപ്പെടുന്നത്. ത്വക്കിന് താഴെ മാത്രമല്ല, തുടയിലും പിന്‍ഭാഗത്തും അരക്കെട്ടിലും വയറിലും ഈ കൊഴുപ്പ് കാണപ്പെടാം. പ്രത്യക്ഷത്തില്‍ അറിയാന്‍ കഴിയുന്ന കൊഴുപ്പാണിത്. സബ്ക്യൂട്ടേനിയസ് ഫാറ്റിനെ അപേക്ഷിച്ച് അപകടകാരി വിസറല്‍ ഫാറ്റ് ആണ്. വിസറല്‍ ഫാറ്റ് നമുക്ക് പുറത്ത് നിന്ന് നോക്കിയാല്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല.
ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ ബെല്ലി ഫാറ്റ് അഥവാ വയറിലെ കൊഴുപ്പ്, നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ വയറ് കുറയ്ക്കാന്‍ കഴിയും. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ എല്ലാവരും ഉപേക്ഷിക്കേണ്ട, അല്ലെങ്കില്‍ മാറ്റം വരുത്തേണ്ട ചില ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സ്ട്രെസ്സ്
സ്റ്റിറോയിഡ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോണ്‍ ആണ് സ്ട്രെസ്സ് കൈകാര്യം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നത്. ഒരാള്‍ സ്ട്രെസ്സിലാകുമ്പോള് കൊഴുപ്പ് ഉദരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ശേഖരിക്കാന്‍ കോര്‍ട്ടിസോള്‍ കാരണമാകുന്നു. ഇതൊഴിവാക്കാന്‍ സ്ട്രെസ്സ് കുറയ്ക്കണം.
അമിത മദ്യപാനം
അമിതമായി മദ്യപിക്കുന്നത് വയറില്‍ കൂടുതല്‍ കൊഴുപ്പടിയാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ അത് കരള്‍ രോഗങ്ങള്‍ക്കും വീക്കത്തിനും കാരണമാകും. ഇത് ശരീരത്തിന്റെ അനാരോഗ്യം വര്‍ധിപ്പിക്കും.
ശരീരം അനങ്ങാതിരിക്കുന്നത്
ഇരുന്നുള്ള ജോലി, ശരീരം അനങ്ങാതിരിക്കല്‍, വ്യായാമമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ശരീരത്തിന്റെ വണ്ണം കൂടാനും വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകും. അങ്ങനെയുള്ളവര്‍ സ്ഥിരമായ വ്യായാമം ചെയ്ത് കൊഴുപ്പ് എരിച്ച് കളയാന്‍ ശ്രമിക്കണം. ഇത് വയറില്‍ ശേഖരിക്കപ്പെട്ട കൊഴുപ്പ് കുറയാന്‍ സഹായിക്കും.
മോശം ആഹാരശീലങ്ങള്‍
കലോറി കൂടിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് ശേഖരിക്കപ്പെടാന്‍ ഇടയാക്കും. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പകരം തവിടുള്ള ധാന്യങ്ങളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും പോളിസാച്ചുറേറ്റഡ് ഫാറ്റും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറ് കുറയ്ക്കാന്‍ സഹായിക്കും.
പുകവലി
പുകവലിക്കുന്നവരില്‍ വിസറല്‍ ഫാറ്റിന്റെ അളവ് കൂടുതലാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഉറക്കക്കുറവ്
മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടാനിടയാകും. കോര്‍ട്ടിസോള്‍ കൂടുമ്പോള്‍ ഉദരഭാഗത്ത് കൂടുതല്‍ കൊഴുപ്പ് ശേഖരിക്കപ്പെടുകയും ചെയ്യും.
ജനിതകഘടകങ്ങള്‍
ജനിതകമായ കാരണങ്ങളും ഒരു വ്യക്തിയില്‍ അമിതവണ്ണത്തിന് കാരണമാകുമെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications