Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
കഴിച്ച് മെലിയാം! ഈ പത്ത് ഭക്ഷണങ്ങള്‍ പതിവായി കഴിക്കൂ, സ്വാഭാവികമായി തന്നെ വണ്ണം കുറയും
Foods to Naturally Aid Weight Loss: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം കേള്‍ക്കുന്ന കാര്യം പല ഭക്ഷണങ്ങളും ഒഴിവാക്കുക എന്ന ഉപദേശമാണ്. പക്ഷേ വണ്ണം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരും ഉപദേശിക്കാറില്ല. എന്നാല്‍ അതും ഒരു വസ്തുതയാണ്. ചില ഭക്ഷണങ്ങള്‍ സ്വാഭാവികമായി തന്നെ ശരീരത്തിലെ കൊഴുപ്പ് ഉരുക്കും. മെറ്റബോളിസം മെച്ചപ്പെടുത്താനും അങ്ങനെ കൊഴുപ്പ് ഉരുക്കാന്‍ കഴിവുള്ള അവശ്യ പോഷകങ്ങള്‍ അവില് അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ക്കാണ് ഈ കഴിവുള്ളത്. മാത്രമല്ല ഇവ കഴിച്ചാല്‍ ഏറെനേരം വയറ് നിറഞ്ഞതായുള്ള തോന്നലുണ്ടാകുകയും അങ്ങനെ ആഹാരം കഴിക്കാനുള്ള തോന്നല്‍ കുറയുകയും ചെയ്യും. അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

വണ്ണം കുറയ്ക്കാന്‍ കഴിവുള്ള ആഹാരസാധനങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ബീന്‍സ്
പലതരം ബീന്സുകള് കടല എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമുള്ള ഇവ സാലഡായോ കറികളായോ കഴിച്ച് വണ്ണം കുറയ്ക്കാം.
ചില മാംസങ്ങള്‍
പൊതുവെ മാംസം കഴിച്ചാല്‍ വണ്ണം കൂടുമെന്നാണ് പറയാറ്. പക്ഷേ ചില മാംസങ്ങളില്‍ കൊഴുപ്പ് കുറവാണ്. അതേസമയം അവയില്‍ പ്രോട്ടീന്‍ ധാരാളമായി ഉണ്ടാകും. കോഴിയിറച്ചി, ടര്‍ക്കി എന്നീ മാംസങ്ങള്‍ ഇങ്ങനെയുള്ളവയാണ്. കൊഴുപ്പ് കുറഞ്ഞ തരത്തില്‍ പാകം ചെയ്ത് കഴിച്ചാല്‍ മെറ്റബോളിസം മെച്ചെപ്പെടുത്താനും വണ്ണം നിയന്ത്രിക്കാനും ഇവ സഹായിക്കും.
മത്സ്യം
മത്തി, അയല, ചൂര പോലുള്ള മീനുകളില്‍ ഒമേഗ 3- ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ പ്രോട്ടീനിന്റെ അളവും കൂടുതലാണ്. വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ അവ സഹായിക്കും.
ബെറീസ്
ബെറി പഴങ്ങളില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഫൈബര്‍ വളരെ കൂടുതലും കലോറി കുറവുമാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടനേരങ്ങളില്‍ കഴിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ്. ഇവ കഴിച്ചാല്‍ വിശപ്പ് കുറയുകയും ചെയ്യും.
നട്സ്
ബദാം, വാള്‍നട്ട്, കശുവണ്ടി പോലുള്ള അണ്ടിപ്പരിപ്പുകളില്‍ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ ഫാറ്റും ധാരാളമുണ്ട്. ഇവ വിശപ്പ് കുറയ്ക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്്ക്കുകയും ചെയ്യും.
ഓട്സ്
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് ദിവസം മുഴുവന്‍ എനര്‍ജറ്റിക് ആയിരിക്കാന്‍ സഹായിക്കുന്നു. രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേദിവസം സാലഡുകളായും മറ്റ് വിഭവങ്ങളായും ഓട്സ് കഴിക്കാം.
പാല്
പാലില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. അതില്‍ പ്രോട്ടീനിന്റെ അളവും അവശ്യ പോഷകങ്ങളുടെ അളവും ധാരാളമാണ്. ശരീരം ഫിറ്റ് ആയിരിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും പാല് സഹായിക്കും.
ബ്രോക്കോളി
ബ്രോക്കോളി പോലുള്ള പച്ചനിറമുള്ള പച്ചക്കറികള്‍ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഇവയില്‍ പോഷകങ്ങള്‍ ധാരാളമുണ്ട്. കൂടാതെ കൊഴുപ്പും കലോറിയും എരിച്ചുകളയാന്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു.
ചില്ലി പെപ്പര്‍
ചില്ലി പെപ്പറുകളിലും ജലാപ്പിനോകളിലും കാപ്സികിന് അടങ്ങിയിരിക്കുന്നു. ഇവ ശരീരതാപനില ഉയര്‍ത്തുകയും കൂടൂതല്‍ കലോറി എരിച്ചുകളയാന്‍ സഹായിക്കുകയും ചെയ്യും.
പരിപ്പ്
പരിപ്പില്‍ സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമുണ്ട്. കൂടാതെ, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഉയര്‍ന്ന അളവില്‍ ഫൈബറും അവയില്‍ അടങ്ങിയിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications