Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
2025-ല്‍ വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ, ഇന്ന് മുതല്‍ തുടങ്ങാം ഈ ശീലങ്ങള്‍
വണ്ണം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ചെറുതും ലളിതവുമായ ചില ശീലങ്ങളിലൂടെ ആ യാത്രയ്ക്ക് തുടക്കമിടാന്‍ സാധിക്കും. 2025-ല്‍ വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ ഉണ്ടാകും. അവര്‍ക്ക് സഹായകമാകുന്ന ചില ലളിതമായ നുറുങ്ങുകള്‍ ഇതാ.

ജലാംശം നിലനിര്‍ത്തുക
ശരീരഭാരം കുറയ്ക്കാന്‍ ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കുക അത്യന്താപേക്ഷിതമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നതും കലോറി ഉപഭോഗം കുറയ്ക്കും.
സമീകൃതാഹാരം
വണ്ണം കുറയ്ക്കുന്നതില്‍ സമീകൃതാഹാരം പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളും മധുരമുള്ള പാനീയങ്ങളും ഒഴിവാക്കുക. ചെറിയ അളവുകളില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.
പതിവ് വ്യായാമം
നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുക. തുടക്കത്തില്‍ നടത്തം അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള ലളിതമായ വ്യായാമങ്ങള്‍ മതി. പിന്നീട് ശാരീരികക്ഷമത കൂടുമ്പോള്‍ വ്യായാമത്തിന്റെ ക്രമേണ തീവ്രത വര്‍ദ്ധിപ്പിക്കുക. പറ്റുമെങ്കില്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.
മതിയായ ഉറക്കം
ശരീരഭാരം നിയന്ത്രിക്കുന്നതിന് മതിയായ ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ബാധിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഓരോ രാത്രിയും 7-9 മണിക്കൂര്‍ നല്ല ഉറക്കത്തിനായി പരിശ്രമിക്കുക.
ശ്രദ്ധാപൂര്‍വമായ ഭക്ഷണം
ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ പൂര്‍ണമായി ശ്രദ്ധിച്ച്, വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ശീലം പരിശീലിക്കുക. ഭക്ഷണസമയത്ത് ടിവി അല്ലെങ്കില്‍ ഫോണുകള്‍ പോലുള്ള ശ്രദ്ധ തിരിക്കുന്നവ ഒഴിവാക്കുക. ഈ ശീലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ചില ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാനുള്ള യാത്രയില്‍ ഗുണം ചെയ്യും. ഈ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ഫുഡുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മഞ്ഞള്‍
പാചകത്തില്‍ വളരെയധികം ഉപയോഗിക്കുന്ന മഞ്ഞള്‍ വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്. അത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കാനും കഴിയും.
മുരിങ്ങ
മുരിങ്ങയിലയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവയില്‍ കലോറി കുറവാണ്, പക്ഷേ പോഷകങ്ങള്‍ കൂടുതലാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന് അനുയോജ്യമാക്കുന്നു. മുരിങ്ങ കറിയോ തോരനോ ആയി മാത്രമല്ല, ഇല വെള്ളത്തിലിട്ട് ഒരു ചായയായി കുടിക്കുകയും അല്ലെങ്കില്‍ സ്മൂത്തികളിലും സലാഡുകളിലും ചേര്‍ക്കുകയും ചെയ്യാം.
നെല്ലിക്ക
അംല അഥവാ നെല്ലിക്ക വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. അംല ജ്യൂസ് അല്ലെങ്കില്‍ നെല്ലിക്ക വെറുതെ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഫലപ്രദമാണ്.
വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ (എംസിടി) അടങ്ങിയിട്ടുണ്ട്, അത് ശരീരം വേഗത്തില്‍ മെറ്റബോളിസ് ചെയ്യുന്നു. പാചകത്തിന് മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഈ എണ്ണ ഊര്‍ജ്ജ വിനിയോഗം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് നഷ്ടപ്പെടുത്തുകയും ചെയ്യും.
ഫ്ളാക്സ് സീഡുകള്‍
ഫ്ളാക്സ് സീഡുകള്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാന്‍ അവ നിങ്ങളെ സഹായിക്കുന്നു. ഫ്ളാക്സ് സീഡുകള്‍ ദോശയ്ക്ക് ഇഡ്ഡലിക്കോ അരയ്ക്കുമ്പോള്‍ കൂടെ ചേര്‍ക്കാം.
ചിയ സീഡുകള്‍
ചിയ സീഡുകള്‍ വെള്ളം ആഗിരണം ചെയ്യുകയും വയറ്റിലെത്തുമ്പോള്‍ വികസിച്ച് വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. അവയില്‍ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
നെയ്യ്
നെയ്യ്, പലപ്പോഴും വണ്ണം കൂട്ടുന്ന ഭക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പക്ഷേ, മിതമായ അളവില്‍ കഴിക്കുമ്പോള്‍ ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ നെയ്യില്‍ അടങ്ങിയിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications