Latest Updates
-
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്!
Weight loss: ഡയറ്റില്ല, വ്യായാമമില്ല പക്ഷേ കുറയ്ക്കാം കൂടിയ വണ്ണം ഇപ്രകാരം
അമിതവണ്ണം എന്നത് എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളുടേയും തുടക്കം പോലും ഇത്തരത്തില്‍ അമിതവണ്ണം തന്നെയാണ്. അതിനെ എപ്രകാരം കുറയ്ക്കാം എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പലരും തലകുത്തി മറിഞ്ഞാലും തടി കുറയുന്നില്ല എന്നതാണ് സത്യം. പക്ഷേ ഇനി അധികം കഷ്ടപ്പെടാതെ ഡയറ്റോ വ്യായാമമോ ട്രാക്കിംഗ് മെത്തേഡുകളോ ഇല്ലാതെ തടി കുറയ്ക്കാം. അതിന് നിങ്ങള്‍ സ്ഥികമായി ചെയ്യുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
രോഗാവസ്ഥകള്‍ ഗുരുതരമാക്കുന്നതിന് പലപ്പോഴും അമിതവണ്ണം കാരണമാകുന്നു. അതിനെ എത്രത്തോളം പ്രതിരോധിക്കാം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡയറ്റാണ് പലരും അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി ആദ്യം ചെയ്യുന്ന കാര്യം. എന്നാല്‍ ഇതില്ലാതേയും അധികം കഷ്ടപ്പെടാതേയും നമുക്ക് വീട്ടില്‍ തന്നെ ഇനി അമിത കലോറി കുറച്ച് ശരീരഭാരത്തെ പ്രതിരോധിക്കുന്നു.

രാവിലെ ആദ്യം ഐസ് വെള്ളം
ശരീരത്തിലെ അമിത കലോറിയെ കുറക്കുന്നതിന് വേണ്ടി ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് രാവിലെ തന്നെ വെറും വയറ്റി്ല് അല്പം തണുത്ത വെള്ളം കുടിക്കുക. ഇത് ശരീര താപനിലയെ കൃത്യമാക്കുന്നതിനും അ് വഴി കലോറി കത്തിക്കുന്നതിനും സഹായിക്കുന്നു.
ഫോണില്‍ നിന്ന് സംസാരിക്കുക
എപ്പോഴും ഫോണില്‍ സംസാരിക്കുമ്പോള്‍ ഇരുന്ന് സംസാരിക്കാതെ നിന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. അത് പലപ്പോഴും കൂടുതല്‍ കലോറി കത്തിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഈ സമയം ചെറുതായി നടക്കുന്നത് നിങ്ങള്‍ക്ക് ഒരു വ്യായാമമായും കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ദിവസത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു.
ഭക്ഷണം ചവച്ചരക്കുക
ഭക്ഷണം എപ്പോഴും വേഗം വേഗം കഴിക്കുന്നതിന് പകരം നല്ലതുപോലെ വാരിഎടുത്ത് ചവച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വേഗത്തില്‍ വയറ് നിറയ്ക്കുന്നതിനും അതോടൊപ്പം തന്നെ താടിയെല്ലിന്റെ ചലനത്തിലൂടെ കലോറി വളരെ എളുപ്പത്തില്‍ കുറക്കുന്നതിനും സഹായിക്കുന്നു. ഇത് അമിതവണ്ണത്തേയും കുറയ്ക്കുന്നു.
ചെറിയ പ്ലേറ്റുകളും പാത്രങ്ങളും ഉപയോഗിക്കുക
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കുന്നുണ്ടെന്ന് നിങ്ങളുടെ തലച്ചോറിനെ ചിന്തിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ എപ്പോഴും ചെറിയ പാത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. പക്ഷേ നിങ്ങളുടെ ഭാരം കണക്കിലെടുക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തേകൂടി മാറ്റി മറിയ്ക്കുന്ന തരത്തിലുള്ളതായിരിക്കണം.

കൈ കൊണ്ട് കഴിക്കുക
എപ്പോഴും ഭക്ഷണം കൈ കൊണ്ട് കഴിക്കുന്നതിന് ശ്രദ്ധിക്കുക. സ്പൂണുകളും മറ്റുള്ളവയും ഉപയോഗിച്ച് കഴിക്കുന്നത് നിങ്ങളുടെ വയറ് നിറയ്ക്കുകയില്ല. അത് മാത്രമല്ല ഇത് ദഹനം പതുക്കെയാക്കുകയും ചെയ്യുന്നു. കൈകൊണ്ട് കഴിക്കുമ്പോള്‍ ധാരാളം ഭക്ഷണം കഴിച്ചു എന്ന തോന്നലുണ്ടാവുന്നു. ഇത് നിങ്ങളെ വിശപ്പിനെ നിയന്ത്രിക്കുന്നതിന് തലച്ചോറിനെ സഹായിക്കുന്നു.
ഇരുണ്ട മുറിയില്‍ ഉറങ്ങുക
മികച്ച ഉറക്കം എന്നാല്‍ സന്തുലിതമായ ഹോര്‍മോണുകള്‍ക്ക് അനിവാര്യമാണ്. മാത്രമല്ല പലപ്പോഴും അമിതമായ കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കുന്നുഇത്തരം ഉറക്കം. എപ്പോഴും വെളിച്ചം അധികം കയറാത്ത ഇരുണ്ട മുറികള്‍ വേണം ഉപയോഗിക്കുന്നതിന്. കൃത്യമായ ഉറക്കം ലഭിച്ചാല്‍ തന്നെ അത് നിങ്ങളുടെ തടി കുറയ്ക്കുന്നു. ഇത് തന്നെയാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും സഹായിക്കുന്നത്. ഇത് വഴി നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു.
കാപ്പിയില്‍ കറുവപ്പട്ട ചേര്‍ക്കുക
അമിത വിശപ്പിനെ കുറയ്ക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇത്. ഇത് വഴി നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അമിതവണ്ണത്തിന് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ഒരുകഷ്ണം കറുവപ്പട്ട സഹായിക്കും., സ്ഥിരമായി ഇവ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് അമിതവണ്ണമെന്ന പ്രശ്നത്തെ പൂര്‍ണമായും പ്രതിരോധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications