Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
വയറ് കുറയ്ക്കണോ? ഇന്ന് മുതല്‍ ആരംഭിക്കൂ ഈ ശീലങ്ങള്‍, ഫലമുണ്ടാകുമെന്ന് ഉറപ്പ്
ശരീരത്തിന്റെ വണ്ണത്തേക്കാള്‍ ചിലയാളുകളെ നിരാശപ്പെടുത്തുന്നത് അമിതമായ വയറാണ്. വയറിലെ കൊഴുപ്പും കുടവയറും കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരം മെലിഞ്ഞാലും ചിലപ്പോള്‍ വയറ് കുറയണമെന്നില്ല. പക്ഷേ ചില ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ വയറ് മാത്രമല്ല, ശരീരത്തിലെ അമിത കൊഴുപ്പും ഇല്ലാതാക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

അമിതകൊഴുപ്പ് കുറയുന്നത് ശരീരത്തിന് ഭംഗിയും ഒതുക്കവും തിരിച്ചുനല്‍കുമെന്ന് മാത്രമല്ല, ഹൃദയാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെടുത്തുകയും പ്രമേഹം, ഹൈപ്പര്ടെന്ഷന് പോലുള്ള അസുഖസാധ്യത കുറയ്ക്കുകയും ചെയ്യും. പോഷകസമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും വിത്തുകളും, അണ്ടിപ്പരിപ്പുകളും അടങ്ങിയ ശരിയായ ഡയറ്റും വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ഉണ്ടെങ്കിലേ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിയുകയുള്ളു.
വയറിലെയും ശരീരത്തിലെയും കൊഴുപ്പ് കുറയ്ക്കാന്‍ തീര്‍ച്ചയായും സഹായിക്കുന്ന ചില ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പോഷകസമ്പുഷ്ടമായ പ്രാതല്‍
ആരോഗ്യദായകമായ പ്രാതല്‍ കഴിച്ച് ദിവസം ആരംഭിക്കുന്നത് മെറ്റബോളിസത്തിനും ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കുന്നതിനും പ്രധാനമാണ്. പ്രോട്ടീന്‍, ആരോഗ്യദായകമായ കൊഴുപ്പ്, ഫൈബര്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്തുക. ഉദാഹരണത്തിന്, മുട്ട, ഓട്സ്, റാഗി, തൈര്, പഴങ്ങള്‍, ബദാം എന്നിവ എനര്‍ജി ഉറപ്പുവരുത്തുന്നു.
കാര്‍ഡിയോ വ്യായാമം
വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാരോഗ്യം ലക്ഷ്യമിടുന്ന കാര്‍ഡിയോ വ്യായാമം തീര്‍ച്ചയായും ഉള്‍പ്പെടുത്തുക. ശരീരത്തിലെ കലോറി എരിച്ചുകളയാനും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും അത് അത്യാവശ്യമാണ്. ഓരോ ആഴ്ചയും 150 മിനിറ്റ് മിതമായ തോതിലോ അല്ലെങ്കില്‍ 75 മിനിറ്റ് കഠിനമായോ വ്യായാമം ചെയ്യുക.
ഭാരോദ്വേഹനം
ശരീരത്തിന് ശക്തി നല്കുന്ന വ്യായാമവും പരിശീലനങ്ങളും പേശിബലം വര്‍ധിപ്പിക്കാനും പേശീവളര്‍ച്ചയ്ക്കും സഹായിക്കും. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊഴുപ്പ് എരിച്ചുകളയാനും നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പരിശീലകരുടെ സഹായത്തോടെ ഇത് ചെയ്യാന്‍ ശ്രമിക്കുക. സ്ക്വാട്ട്സ്, ഡെഡ്ലിഫ്റ്റ്സ്, ബെഞ്ച് പ്രെസ്സസ്, റോസ്, ഓവര്‍ഹെഡ് പ്രെസ്സ് തുടങ്ങിയവ ഈ രീതിയില്‍ മികച്ച പരിശീലനങ്ങളാണ്. ശരീരം ബലപ്പെടാനും കൊഴുപ്പ് ഇല്ലാതാക്കാനും ഇവ ഫലപ്രദമാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണം
ബദാം, പഴങ്ങള്‍, പച്ചക്കറികള്‍, തവിടുള്ള ധാന്യങ്ങള്‍ എന്നിവ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ വണ്ണം കുറയ്ക്കുന്നതില്‍ വളരെ പ്രധാനമാണ്. വയറ് നിറഞ്ഞതായുള്ള തോന്നലുണ്ടാക്കാനും ദഹനത്തിനും ഇവ സഹായിക്കുന്നു. ചെറുകടികള്‍ക്ക് പകരമായി ബദാം പോലുള്ളവ കഴിക്കുക. വിശപ്പ് നിയന്ത്രിക്കാനും അമിത കലോറി ഉപഭോഗം കുറയ്ക്കാനും ഇവ സഹായിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കുക
ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക. അതില്‍ ഒരു മടിയും ഉണ്ടാകരുത്. കാരണം മെറ്റബോളിസം ശരിയായി നടക്കാനും വണ്ണം കുറയ്ക്കാനും അത് പ്രധാനമാണ്. എപ്പോഴും വെള്ളം കുടിച്ചപ്പോള്‍ വിശപ്പ് കുറയും. അമിതമായി ഭക്ഷണം കഴിക്കുന്നതും കുറയ്ക്കാനാകും. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും മെച്ചപ്പെടും. വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം ധാരാളമുള്ള ആഹാരങ്ങളും ഔഷധച്ചായകളും ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
ഭക്ഷണം ആസ്വദിച്ച് കഴിക്കുക
വലിച്ചുവാരി ആഹാരം കഴിക്കുന്നതിന് പകരം വളരെ പതുക്കെ, ചവച്ചരച്ച്, ആസ്വദിച്ച് ഭക്ഷണം കഴിക്കുക. ആഹാരം കഴിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കുക. എത്രത്തോളം വിശക്കുന്നുണ്ടെന്നും വയറ് നിറഞ്ഞോയെന്നും മനസ്സിലാക്കാന്‍ ഈ ശീലം സഹായിക്കും. കൂടാതെ ഭക്ഷണത്തിന്റെ രുചിയും കൂടുതല്‍ ആസ്വാദ്യകരമാകും.
സ്ട്രെസ്സ് കൈകാര്യം ചെയ്യുക
സ്ട്രെസ്സ് കൂടിയാലും അമിതമായി ശരീരം വണ്ണം വെക്കും. അങ്ങനെയുള്ള ശരീരവണ്ണം കുറയ്ക്കാനും പാടാണ്. അതുകൊണ്ട് സ്ട്രെസ്സ് കൈകാര്യം ചെയ്യാന്‍ പഠിക്കുക. അത് ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കും. ധ്യാനം, യോഗ, ശ്വസനക്രിയകള്‍ പോലെ റിലാക്സേഷന് ടെക്നിക്കുകള്‍ പരിശീലിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications