Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ശരീരഭാരം കുറയ്ക്കാന്‍ ഓട്സിന് പകരം കഴിക്കാവുന്ന 4 നാടന്‍ വിഭവങ്ങള്‍
ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ പലപ്പോഴും പലതാണ്. ചിലര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ശരീരഭാരം വര്‍ദ്ധിച്ചേക്കാം. ചിലര്‍ക്ക് അമിതമായി ആഹാരം കഴിക്കുന്നത് മൂലമായിരിക്കും ശരീരഭാരം വര്‍ദ്ധിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ക്ക് സ്ട്രെസ്സ് വര്‍ദ്ധിക്കുന്നതും അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്നാണ്. പലപ്പോഴും അമിതമായിട്ടുള്ള വണ്ണം കുറയ്ക്കാന്‍ ഓട്സ് പോലെ തന്നം സഹായിക്കുന്ന ചില നാടന്‍ ഭക്ഷ്യ വസ്തുക്കളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

പപ്പായ
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. നല്ലപോലെ പഴുത്ത പപ്പായ ഒരു നേരം ആഹാരമാക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ തന്നെ, ശരീരഭാരം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കാരണം, പപ്പായയില്‍ വെള്ളത്തിന്റെ അംശം ധാരാളമാണ്. കൂടാതെ, നാരുകളും, വിറ്റമിന്‍ സി, കാല്‍സ്യം, അയേണ്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനും വയര്‍ വേഗത്തില്‍ നിറയുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും പപ്പായ നല്ലതാണ്.
പപ്പായ ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കരുത്. കാരണം, ജ്യൂസ് അടിക്കുമ്പോള്‍ പപ്പായയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. കൂടാതെ, പപ്പായയിലെ നാരുകള്‍ ഇല്ലാതാവുകയും ഇത് ശരീരത്തിലേയ്ക്ക് വേഗത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനും കാരണാകുന്നു. അതിനാല്‍, തൊലി കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി കഴിക്കാവുന്നതാണ്.
കൈതച്ചക്ക
വളരെയധികം പോഷകങ്ങള്‍ നിറഞ്ഞതും, വിറ്റമിന്‍ സിധാരാളം അടങ്ങുന്നതുമായ പഴമാണ് കൈതച്ചക്ക. ഇത് കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. കൂടാതെ, ഇതില്‍ മഗ്നീസ്, അമിനോ ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റും കുറവാണ്. കൂടാതെ, വെള്ളത്തിന്റെ അംശവും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറയുന്നതിന് സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
കീന്‍വ
ശരീരഭാരം കുറയ്ക്കാന്‍ കീന്‍വ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.അ തിനാല്‍ തന്നെ, വളരെ കുറച്ച് കഴിക്കുമ്പോഴേയ്ക്കും വയര്‍ വേഗത്തില്‍ നിറയുന്നും. ഇത് ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് തടയാന്‍ സഹായിക്കുന്നതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
തണ്ണിമത്തന്
ധാരാളം നാരുകളും വെള്ളത്തിന്റെ അംശവും അടങ്ങിയ പഴമാണ് തണ്ണിമത്തന്. ഇത് കഴിച്ചാല്‍ വേഗത്തില്‍ വയര്‍ നിറയുന്നു. കാലറി വളരെ കുറവായതിനാല്‍ ശരീരത്തിലേയ്ക്ക് കൊഴുപ്പും എത്തുകയില്ല. വേഗത്തില്‍ ദഹിക്കുകയും ചെയ്യും. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തണ്ണിമത്തന് കഴിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications