Latest Updates
-
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ!
ഡയറ്റും ജിമ്മും ഇല്ലാതെ വീട്ടിലിരുന്ന് 19 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ന്യൂട്രീഷനിസ്റ്റ്
ഓസ്ട്രേലിയക്കാരിയ ടീഗന് ഒരു ന്യൂട്രഷനിസ്റ്റാണ്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ Rise With Teagan-ലൂടെ പങ്കുവെക്കാറുണ്ട്. അതില്‍ വണ്ണം കുറയ്ക്കുന്നതിനും പോഷകാഹാരങ്ങളുമായും ബന്ധപ്പെട്ട നുറുങ്ങുവിദ്യകളും എളുപ്പവഴികളും ഉണ്ടാകാറുണ്ട്. ചിലപ്പോഴെല്ലാം തന്റെ സ്വന്തം അനുഭവങ്ങളും അവര്‍ പങ്കുവെക്കാറുണ്ട്.

19 കിലോ കുറച്ചതിന്റെ രഹസ്യം
ജിമ്മില്‍ പോകാതെയും കഠിനമായ ഡയറ്റ് സ്വീകരിക്കാതെയും 19 കിലോ കുറച്ചതിന്റെ രഹസ്യങ്ങളും ടീഗന് പലപ്പോഴായി തന്റെ പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ മനസ്സില്ലാമനസ്സോടെ ജിമ്മില്‍ പോകുന്നവര്‍ക്കും കഠിനമായ ആഹാര നിയന്ത്രണം നടത്തുന്നവര്‍ക്കും ആശ്വാസവും സന്തോഷും നല്‍കുന്നതാണ് ടീഗന്റെ ഉപദേശങ്ങള്‍. സ്ഥിരതയുള്ള ചില ശീലങ്ങളിലൂടെ ശരിയായ ഫലം ഉണ്ടാക്കിയെടുക്കാമെന്നാണ് ടീഗന്റെ വിശ്വാസം.
വണ്ണം കുറയ്ക്കാന്‍ ടീഗന് ചെയ്ത കാര്യങ്ങള്‍
വണ്ണം കുറയ്ക്കാന്‍ തന്നെ സഹായിച്ച അഞ്ച് ശീലങ്ങളെ കുറിച്ച് ടീഗന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
കലോറി കുറയ്ക്കല്‍
ദിവസേനയുള്ള കലോറി ആവശ്യത്തില്‍ നിന്നും 500 കലോറി ഒഴിവാക്കിയത് വണ്ണം കുറയ്ക്കാന്‍ ടീഗനെ സഹായിച്ച പ്രധാനകാര്യമാണ്. കഴിക്കുന്ന ഭക്ഷണവും അതില്‍ അടങ്ങിയ കലോറിയും ടീഗന് കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഇരട്ടി നടത്തം
ദിവസവും 5000 അടി നടക്കുന്നത്, 10,000 അടിയായി വര്‍ധിപ്പിച്ചതാണ് വണ്ണം കുറയ്ക്കുന്നതിന് ടീഗനെ സഹായിച്ച മറ്റൊരു ശീലം. ഇത് ഓരോ ആഴ്ചയും അല്‍പ്പാല്‍പ്പമായി കൂട്ടിവരുന്നു.
വീട്ടിലെ വര്‍ക്കഔട്ട്
ജിമ്മില്‍ പോകുന്നതിന് പകരം വീട്ടില്‍ തന്നെ അത്യാവശ്യ വ്യായാമങ്ങളാണ് ടീഗന് ചെയ്തിരുന്നത്. ആഴ്ചയില്‍ 3-5 തവണ അരമണിക്കൂര്‍ വ്യായാമം ചെയ്തു. ഈ ശീലത്തില്‍ ഒരു മുടക്കും വരുത്തിയില്ല.
സ്വന്തം കാര്യങ്ങള്‍ക്ക മുന്‍ഗണന
മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനുള്ള കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിച്ചു. യോഗ, ധ്യാനം, ശ്വസനക്രിയകള്‍ എന്നിവ ശീലമാക്കി. എല്ലാ ദിവസവും രാത്രി ദിവസവും 7-9 മണിക്കൂര്‍ ഉറങ്ങി.
താരതമ്യം ഇല്ല
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം ഉപേക്ഷിക്കുകയും സ്വന്തം അഭിവൃദ്ധിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
തിരക്കുള്ള വീട്ടമ്മമാര്‍ക്ക് വണ്ണം കുറയ്ക്കാന്‍ ചില ഐഡിയകള്‍
വീട്ടുജോലികളും ഓഫീസ് ജോലികളും കൊണ്ട് വണ്ണം കുറയ്ക്കാനായി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ടീഗന് നല്കുന്ന മികച്ച 3 ഉപദേശങ്ങള്‍ നോക്കാം.
ഭക്ഷണം പ്ലാന്‍ ചെയ്യാന്‍ 30 മിനിട്ട്
ഇന്ന് എന്ത് ഭക്ഷണം ഉണ്ടാക്കും എന്ന ചിന്ത ഒരേസമയം സമയംകൊല്ലിയും സ്ട്രെസ്സ് ഉണ്ടാക്കുന്നതുമാണ്. അതുകൊണ്ട് ഒരാഴ്ചയ്ക്ക് വേണ്ട ഭക്ഷണങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ഇതിനായി അരമണിക്കൂര്‍ മാറ്റിവെക്കുക. ഓരോ ദിവസവും ഓരോ നേരവും എന്തെല്ലാം ഉണ്ടാക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിനുള്ള ഒരുക്കങ്ങള്‍ നടത്തിവെക്കുക. പരമാവധി ആരോഗ്യകരമായ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുക. എന്തെല്ലാമാണ് ഉണ്ടാക്കേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചാല്‍ തയ്യാറാക്കാന്‍ വളരെ കുറച്ച് സമയം മതിയാകും.
വര്‍ക്ക്ഔട്ട് സമയം തീരുമാനിക്കുക
സമയക്കുറവ് കാരണം ഒരു ദിവസം നമ്മള് ആദ്യം വേണ്ടെന്ന് വെക്കുന്ന കാര്യം വ്യായാമം ആയിരിക്കും. വര്‍ക്ക്ഔട്ടില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത വിധത്തില്‍ കൃത്യമായ സമയം അതിനായി എന്നും (അല്ലെങ്കില്‍ ക്രമം അനുസരിച്ച്) മാറ്റിവെക്കുക. ദിവസവും ചെയ്യുന്നില്ലെങ്കില്‍ ഏതെല്ലാം ദിവസങ്ങളില്‍, ഏതെല്ലാം സമയങ്ങളില്‍ ആണ് വര്‍ക്ക്ഔട്ട് ചെയ്യുക എന്നത് കുറിച്ചുവെക്കുക. ആഴ്ചയില്‍ 3 തവണ അരമണിക്കൂര്‍ സമയമെങ്കിലും വ്യായാമം ചെയ്യുക.
ആഴ്ചയിലെ ലക്ഷ്യങ്ങള്‍
ഒരു ആഴ്ചയില്‍ എന്തെല്ലാം ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതെന്ന് ആലോചിക്കുന്നതിനായി കുറച്ച് സമയം നീക്കിവെക്കുക. അത് എഴുതിവെക്കുക. ഉദാഹരണത്തിന് വരുന്ന ആഴ്ചയില്‍ എന്തെല്ലാമാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍, ആരോഗ്യകരമായ എന്തെല്ലാം കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കണം, സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യും എന്നിങ്ങനെ.
ഇത്തരത്തില്‍ മികച്ച ശീലങ്ങളിലൂടെയും സ്ഥിരതയുള്ള ജീവിതചര്യയിലൂടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും വണ്ണം കുറയ്ക്കുകയും ചെയ്യാമെന്നാണ് ടീഗന്റെ അഭിപ്രായവും അനുഭവവും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications