Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നടക്കുമ്പോൾ ഇതൊന്ന് ശ്രദ്ധിച്ചാൽ മതി, ജിമ്മിൽ പോകാതെ വണ്ണവും വയറും കുറയ്ക്കാം
ശരീരഭാരം കുറയ്ക്കാൻ പതിവായി വ്യായാമം ചെയ്യണം, അല്ലെങ്കിൽ ഡയറ്റെടുക്കണം എന്നെല്ലാം ആലോചിച്ച് മടിപിടിച്ചിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതൊന്നും ചെയ്യാതെ തന്നെ വയറും ശരീരഭാരം കുറയ്ക്കാൻ ഒരു മാര്‍ഗ്ഗമുണ്ട്. നിങ്ങൾ എന്നും പതിവായി ചെയ്യുന്ന ചില കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ മാത്രം ശ്രദ്ധിച്ചാൽ മതി. ജോലിയ്ക്ക് പോകുന്നവർക്കും, വീട്ടിൽ ഇരിക്കുന്നവർക്കും ഒരുപോലെ പതിവാക്കാവുന്ന കാര്യങ്ങളാണിവ. അവ എന്തെല്ലാമെന്ന് നോക്കാം.

പടികൾ
ജോലിയ്ക്ക് പോകുന്നവരാണ് നിങ്ങളെങ്കിൽ പരമാവധി ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം, പടികൾ കയറി ഇറങ്ങാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ പതിവായി പടികൾ കയറി ഇറങ്ങുന്നത് ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ, ദഹനം വേഗത്തിൽ നടക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതാണ്. ഇനി ജോലിക്ക് പോകാത്തവരാണെങ്കിൽ വീട്ടിലെ ഗോവണി ഉപയോഗിക്കാം. ഇതിലെ പടികൾ ദിവസേന കയറി ഇറങ്ങാൻ ശ്രദ്ധിക്കുക. ഇത് പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും. കൂടാതെ, ശരീരത്തിന് നല്ലൊരു വ്യായാമം ചെയ്ത് പ്രതീതി നൽകാനും സഹായിക്കും.
നടക്കാം
ചെറിയ ദൂരത്തേയ്ക്ക് പോകാനാണെങ്കിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പകരം, നടന്ന് പോകാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതുപോലെ ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതാണ്. നടക്കുന്നത് നല്ലൊരു കാർഡിയോ വർക്കൗട്ട് ആണ്. അതിനാൽ തന്നെ, ശരീരത്തിലേയ്ക്ക് വേണ്ടത്ര ഓക്സിജൻ എത്താൻ ഇത് സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. അതുപോലെ, നടക്കുമ്പോൾ സാവധാനം നടക്കുന്നതിന് പകരം, കുറച്ച് ഫാസ്റ്റായി നടക്കാൻ ശ്രദ്ധിക്കുക. ഇത് വ്യായാമം ചെയ്യുന്ന അതേ ഗുണം നിങ്ങളുടെ ശരീരത്തിന് നൽകുന്നതാണ്.
വെള്ളം
ജോലിക്കാരാണെങ്കിൽ ഒരു കുപ്പിയിൽ വെള്ളം നിറച്ച് വെയ്ക്കും. എന്നാൽ ഇത്തരത്തിൽ കുപ്പിയിൽ വെള്ളം നിറച്ച് വെയ്ക്കുന്നതിന് പകരം, ഓരോ ഗ്ലാസ്സ് വെള്ളം നടന്നുപോയി എടുത്തു കുടിക്കുന്നത് നല്ലതാണ്. ഇത് ദീർഘനേരം ഇരിക്കുന്നതിൽ നിന്നും ഒരു ബ്രേയ്ക്ക് നൽകാൻ സഹായിക്കും. അതുപോലെ, ശരീരം അനങ്ങുന്നതിനും, ശരീരത്തിന് ഒരു വ്യായാമം നൽകാനും ഇത് സഹായിക്കുന്നതാണ്.
ചെരുപ്പില്ലാതെ
ചെരുപ്പില്ലാതെ കുറച്ച് നേരം മണ്ണിലൂടെ നടക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. അതുപോലെ തന്നെ, നല്ലൊരു പോസറ്റീവ് എനർജി ലഭിക്കാനും മനസ്സ് ശാന്തമാക്കാനും സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കും. സ്ട്രെസ്സ് കുറയുമ്പോൾ നല്ല ഉറക്കം ലഭിക്കും. ഉറക്കം ലഭിച്ചാൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതിനാൽ, എല്ലാ ദിവസവും രാവിലെ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ചെരുപ്പില്ലാതെ മണ്ണിലൂടെ നടക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
