Latest Updates
-
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ
കടലമിഠായിയേക്കാള് രുചികരം, പ്രോട്ടീന്‍ സമ്പുഷ്ടം; വണ്ണം കുറയ്ക്കാന്‍ വീട്ടിലുണ്ടാക്കൂ ഈ ഹെല്‍ത്തി സ്നാക്ക്
Homemade Protein Bar Recipe: വണ്ണം കുറയ്ക്കാന്‍ വളരെ കഠിനമായ ഡയറ്റും വ്യായാമവും പിന്തുടരുന്നവര് പലപ്പോഴും തോറ്റുപോകുന്നത് സ്നാക്സുകള്‍ക്ക് മു്മ്പിലാണ്. പ്രിയ ഭക്ഷണങ്ങള്‍ വേണ്ടെന്ന് വെച്ചാലും ഇടനേരങ്ങളില്‍ എന്തെങ്കിലും ചിപ്സോ മധുരപലഹാരങ്ങളോ കഴിച്ച് കൊതിയടക്കാനുള്ള തോന്നലിന് മുമ്പില്‍ അവരുടെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെടും. കാരണം ഇത്തരം പാക്ക് ചെയ്ത, സംസ്്കരിച്ച ചിപ്സുകളിലും മധുര പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന കലോറിയും അനാരോഗ്യകരമായ കൊഴുപ്പുകളും കുറച്ചൊന്നുമല്ല. ഒരു വശത്ത് കഠിന പരിശ്രമത്തിലൂടെ കലോറി എരിച്ചുകളയുമ്പോള് മറുവശത്ത് സ്നാക്സിലൂടെ എരിച്ചുകളഞ്ഞതിനേക്കാള് പതിന്മടങ്ങ് കലോറി ശരീരത്തിലെത്തും. എന്താണ് ഇതിനൊരു പരിഹാരം?

പരിഹാരമില്ലാത്തതായി ഈ ലോകത്ത് ഒന്നുമില്ലെന്നല്ലേ. വീട്ടില്‍ തന്നെ ആരോഗ്യകരമായ ചില സ്നാക്സുകള്‍ തയ്യാറാക്കിയാല്‍ തീരാവുന്ന പ്രശ്നമല്ലേ ഇത്. അടയും സാലഡും വെറുതെ പുഴുങ്ങിയതുമായി പലഹാരങ്ങള്‍ കഴിച്ചാല്‍ കൊതി മാറില്ല എന്നാണോ. എങ്കില്‍ കേട്ടോളൂ, നിങ്ങളുടെ കൊതിയടക്കുന്ന, ആരോഗ്യത്തിന് ഇരട്ടിഗുണം നല്കുന്ന, ചോക്ലേറ്റുകളും പാക്ക് ചെയ്ത സ്നാക്സുകളും മാറിനില്‍ക്കുന്ന ഒരുഗ്രന്‍ സ്നാക്ക് നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കും. അതൈാക്കെ ഉണ്ടാക്കാന്‍ കഷ്ടപ്പാടല്ലേ എന്നും ചിന്തിക്കണ്ട. വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയും ഈ ഹെല്‍ത്തി സ്നാക്ക്. നമുക്കിതിനെ പ്രോട്ടീന്‍ ബാര്‍ എന്ന് വിളിക്കാം. കാരണം ഇതില്‍ മുഴുവന്‍ പ്രോട്ടീന്‍ ആണ്. എങ്ങനെയാണ് ഈ പ്രോട്ടീന്‍ ബാര്‍ തയ്യാറാക്കുക എന്ന് നോക്കാം.
ചേരുവകള്‍
ഒരു കപ്പ് റോള്‍ഡ് ഓട്സ്
അരക്കപ്പ് പീനട്ട് ബട്ടര്‍
അരക്കപ്പ് പ്രോട്ടീന്‍ പൗഡര്‍ (ന്യൂട്രീഷനിസ്റ്റ് നിര്‍ദ്ദേശിക്കുന്നത് മാത്രം)
മൂബന്ന് ടേബിള്‍സ്പൂണ്‍ തേന്‍
രണ്ട് ടേബിള്‍സ്പൂണ്‍ ചിയസീഡ്
2-4 ടേബിള്‍സ്പൂണ്‍ ബദാംമില്‍ക്ക്
തയ്യാറാക്കുന്ന വിധം
റോള്‍ഡ് ഓട്സ്, പ്രോട്ടീന്‍ പൗഡര്‍, ചിയ സീഡ് എന്നിവ ഒരു ബൗളിലേക്ക് ഇടുക. വേണമെങ്കില്‍ കുറച്ച് വറുത്ത ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല എന്നിവയും ചേര്‍ക്കാം. ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് പീനട്ട് ബട്ടറും തേനും ചേര്‍ത്ത് ഉരുക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഇതൊന്ന് ലൂസ് ആയി, സോഫ്റ്റ് ആയി വരണം. അതിനുശേഷം ഉരുകിയ പീനട്ട് ബട്ടര്‍-തേന്‍ മിശ്രിതം എടുത്തുവെച്ചിരിക്കുന്ന ഓട്സ്-ചിയ സീഡ് മിശ്രിതത്തിലേക്ക് ഒഴിക്കുക. ഈ മിശ്രിതം കട്ടിയാകുമ്പോള്‍ അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ബദാം മില്‍ക്ക് ഒഴിക്കുക.
ഇനി ഒരു പരന്ന പാനിലേക്ക് അടിയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് അമര്‍ത്തി, പരത്തിവെക്കുക. കുറഞ്ഞത് 1-2 മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. മിശ്രിതം കട്ടിയാകാനാണ് ഇത്. അതിനുശേഷം ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത് ബാറുകളായി മുറിച്ചെടുക്കുക. കറുമുറ ക്രെഞ്ചി ആയ പ്രോട്ടീന്‍ ബാര്‍ തയ്യാറായി. ഇനിയിത് അടച്ചുറപ്പുള്ള ഒരു പാത്രത്തിലിട്ട് ഒരാഴ്ചയോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
ഭാര നിയന്ത്രണത്തില്‍ പ്രോട്ടീനിന്റെ പങ്ക്
ശരീരഭാരം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ ഭക്ഷണക്രമത്തിലും പ്രോട്ടീന്‍ പങ്ക് നിര്‍ണായകമാണ്. വിശപ്പ് നിയന്ത്രിക്കാനും, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും, പേശികളുടെ വളര്‍ച്ചയെ സഹായിക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇതിലൂടെ സമീകൃതാഹാരം നിലനിര്‍ത്തുന്നത് എളുപ്പമാക്കുന്നു.
വിശപ്പ് കുറയും
വയറു നിറയുന്നതിനെ സൂചിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രോട്ടീന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.് വിശപ്പ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും അങ്ങനെ ആളുകള്‍ക്ക് കൂടുതല്‍ നേരം വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാകുകയും ചെയ്യുന്നു. തല്‍ഫലമായി, ആളുകള്‍ ഒരു ദിവസം ഉപഭോഗം ചെയ്യുന്ന കലോറിയുടെ അളവില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











