Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചെയ്തത് ഈ മൂന്ന് കാര്യങ്ങള്‍ മാത്രം, ഒരു മാസം കൊണ്ട് യുവതി കുറച്ചത് 8 കിലോ
Weight Loss Tips:ശരീരഭാരത്തില്‍ ഒരോ കിലോയും കൂടുന്നതും കുറയുന്നതും നിസ്സാരകാര്യമല്ല. വണ്ണം കൂടുതലുള്ളവര്‍ക്ക് ഭാരത്തില്‍ ഒരു കിലോ കൂടുകയെന്നാല്‍ ഭീതിജനകമായ കാര്യമാണ്. നേരെമറിച്ച് മെലിഞ്ഞവര്‍ക്ക് അത് വലിയ നേട്ടവുമായിരിക്കും. അതുപോലെ വണ്ണം കുറഞ്ഞവര്‍ക്ക് ഭാരത്തില്‍ ഒരു കിലോ കുറഞ്ഞാല്‍ ആധിയാണ്. എന്നാല്‍ വണ്ണം കൂടിയവര്‍ക്കോ ഒരു കിലോ കുറഞ്ഞുവെന്നാല്‍ സന്തോഷമാണ്. അപ്പോള്‍ പിന്നെ ഒരു മാസം കൊണ്ട് എട്ടുകിലോ കുറയുന്നത് വലിയൊരു നേട്ടമല്ലേ. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് അറിയാം.

വണ്ണം കുറയ്ക്കുകയെന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ചെറിയൊരു പിഴവ് വന്നാല്‍ പോലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. പക്ഷേ നിരവധിയാളുകള്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വണ്ണം കുറയ്ക്കാറുണ്ട് അവരുടെ അനുഭവങ്ങളും വണ്ണം കുറയ്ക്കാന്‍ അവര്‍ അവലംബിച്ച രീതികളും എളുപ്പവഴികളുമെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പങ്കുവെക്കാറുമുണ്ട്. കൃത്യമായ ഭക്ഷണക്രമവും ആരോഗ്യകരമായ ശീലങ്ങളും വ്യായാമവുമെല്ലാം ശരീരഭാരം കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ചിലയാളുകളെ സഹായിച്ച മറ്റാര്‍ക്കും അറിയാത്ത ചില വഴികളുണ്ടാകും. അവ അറിയുന്നത് വണ്ണം കുറയ്്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകും. അങ്ങനെയുള്ള കുറച്ച് കാര്യങ്ങള്‍ ഇന്ന് മനസ്സിലാക്കാം.
ഒരു മാസം കൊണ്ട് 8 കിലോ കുറച്ച കഥ
രവിഷ ചിന്നപ്പ 34 ദിവസം കൊണ്ട് അവരുടെ ശരീരഭാരം 8 കിലോ കുറച്ചു. 55 കിലോയില്‍ നിന്നും 47 കിലോ ആയാണ് രവിഷ ഭാരം കുറച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ വണ്ണം കുറയ്ക്കാന്‍ സഹായകമായ ടിപ്പുകള്‍ ആളുകളുമായി പങ്കുവെക്കുന്ന ഒരു ഇന്‍ഫ്‌ളുവന്‍സറാണ് രവിഷ. പ്രസവശേഷം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രവിഷയുടെ അനുഭവകഥ പ്രചോദനമായേക്കും.
കഴിഞ്ഞിടെ ഇന്‍സ്റ്റഗ്രാമില്‍ രവിഷ പങ്കുവെച്ച വീഡിയോയില്‍ 8 കിലോ കുറയ്ക്കാന്‍ അവരെ സഹായിച്ച മൂന്ന് കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ആ മൂന്ന് കാര്യങ്ങള്‍ എന്തെല്ലാമാണെന്നും അവ എങ്ങനെയാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതെന്നും അറിയാം.
വെള്ളം കുടിക്കുന്നതില്‍ മുടക്കുണ്ടാകരുത്
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് വെള്ളം കുടിക്കുന്നതിലാണ്. വെള്ളം കുടിക്കാന്‍ മറക്കുന്നവര്‍ ഫോണിലോ മറ്റോ 90 മിനിട്ട് കൂടുമ്പോള്‍ റിമൈന്‍ഡര്‍ വെക്കുന്നത് നല്ലതാണെന്ന് രവിഷ പറയുന്നു. ഓരോ 90 മിനിട്ട് കൂടുമ്പോഴും 20 ഇറക്ക് എന്ന കണക്കില്‍ വെള്ളം കുടിക്കണം. ഈ രീതിയില്‍ ഒരു ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. ഇത് ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ആഹാരക്രമത്തില്‍ അതീവശ്രദ്ധ
വെള്ളം കുടിക്കുന്നത് കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമമാണ്. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ, കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ആഹാരമാണ് വണ്ണം കുറയ്ക്കാന്‍ തന്നെ സഹായിച്ചതെന്ന് രവിഷ പറയുന്നു. ദിവസവും 100 ഗ്രാം പ്രോട്ടീന്‍ എങ്കിലും കഴിക്കാന്‍ രവിഷ ശ്രദ്ധിച്ചിരുന്നു. ധാരാളം ഇലക്കറികളും, പഴങ്ങളും, സാലഡുകളും ഇതിനായി ആഹാരത്തില്‍ ഉള്‍പ്പെടുത്തി. അതേസമയം പഞ്ചസാരയും ജങ്ക് ഫുഡും പൂര്‍ണമായും ഒഴിവാക്കി. പോഷകങ്ങള്‍ ഒന്നുമില്ലാതെ ആരോഗ്യകരമല്ലാത്ത കൊഴുപ്പും സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റും മാത്രമുള്ള ജങ്ക് ഫുഡ് വണ്ണം വെക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. പഞ്ചസാര നിമിഷനേരം കൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് നില കൂടാനിടയാക്കും. അത് ഇന്‍സുലിന്‍ പുറപ്പെടുവിക്കാനും വിശപ്പ് കൂട്ടി കൊഴുപ്പ് സംഭരണം വര്‍ധിക്കാനും കാരണമാകും. സംസ്‌കരിച്ച ജങ്ക് ഫുഡില്‍ ശരിയായ പോഷകഗുണങ്ങളും ഫൈബറും ഇല്ല. ഇവ സ്ഥിരമായി കഴിച്ചാല്‍ മെറ്റബോളിസത്തിലും ഇന്‍സുലിന്‍ പ്രതിരോധത്തിലും തകരാറുകള്‍ ഉണ്ടാകുകയും പൊണ്ണത്തടി വരികയും ചെയ്യും.
Weight Loss Tips:
സ്ഥിരമായ വ്യായാമവും സ്ഥിരതയുള്ള, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. കലോറി വിനിയോഗവും മെറ്റബോളിസവും മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ദിവസവും 45-60 മിനിറ്റാണ് രവിഷ വ്യായാമ ചെയ്തിരുന്നത്. വ്യായാമത്തിലൂടെ ശരീരത്തിലെ കൊഴുപ്പ് ഉരുകുകയും പേശീവളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടനയും ഫിറ്റ്‌നസ്സും മെച്ചപ്പെടുത്തും. ജോഗിംഗ്, ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. സ്‌ട്രെംഗ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ പേശീവളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. വ്യായാമം ചെയ്യാത്തപ്പോഴും മെറ്റബോളിസ നിരക്ക് കൂട്ടാനും ദീര്‍ഘകാല ഭാരം കുറയ്ക്കല്‍ സാധ്യമാക്കാനും ഇവ നല്ലതാണ്. കൂടാതെ വ്യായാമം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെചുത്താനും സംഭരിക്കപ്പെട്ട കൊഴുപ്പിന്റെ അളവ് കുറച്ച് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, വിശപ്പ് കൈകാര്യം ചെയാനും സ്ട്രസ്സ് കാരണം ആഹാരം കഴിക്കുന്നത് കുറയ്ക്കാനും എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ പുറത്തുവിട്ട് മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. ശരിയായ ആഹാരക്രമവും വെള്ളംകുടിയും സ്ഥിരമായ വ്യായാമവും ഉണ്ടെങ്കില്‍ ശരീരഭാരം ആര്‍ക്കും കുറയ്ക്കാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications