Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തടികുറക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ഇത് കുടിക്കണം: കാറ്റഴിച്ച ബലൂണ്‍ പോലെ തടി കുറക്കാം
അമിതവണ്ണം എന്നത് എപ്പോഴും എല്ലാവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡയറ്റും, വ്യായാമവും, യോഗയും, മെഡിറ്റേഷനും എല്ലാം ചെയ്യുന്നവര്‍ അറിയാന്‍ ചില കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരും. പലരും വേനല്‍ക്കാലത്ത് ശീലിക്കുന്നത് പോലെയല്ല മഴക്കാലത്തെ ശീലങ്ങള്‍. കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ വരെ മാറ്റം സംഭവിക്കുന്നു.
എന്നാല്‍ വേനല്‍ പോലെ തന്നെ മഴക്കാലത്തും ശരീരത്തില്‍ ജലാശം നിലനിര്ത്തേണ്ടതിന്റ ആവശ്യകത നിസ്സാരമല്ല. ഇതെല്ലാം അമിതവണ്ണത്തെ സ്വാധീനിക്കുന്നുണ്ട്. ഉന്മേഷദായകവും ആരോഗ്യകരവുമായ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ തന്നെ ശരീരഭാരവും കുറയുന്നു. അധിക കിലോ കുറയ്ക്കാന്‍ രുചികരവും പ്രയോജനകരവുമായ ചില പാനീയങ്ങള്‍ ഇതാ.

നല്ല മോരുംവെള്ളം
നമുക്കിടയില്‍ അത്രയെറെ ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് മോരുംവെള്ളം. തൈരില്‍ നിന്ന് ഉണ്ടാക്കുന്ന ഇത് കലോറി കുറവുള്ള പാനീയമായതിനാല്‍ അത് ദഹനത്തെ സഹായിക്കുന്നു. കൂടാതെ ജീരകം, മല്ലിയില തുടങ്ങിയ മസാലകള്‍ ചേര്‍ക്കുന്നത് അതിന്റെ സ്വാദും ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതവണ്ണത്തെ പുര്‍ണമായും പ്രതിരോധിക്കുന്നു.
തേങ്ങാവെള്ളം
പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയമാണ് തേങ്ങാവെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വഴി ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ സാധിക്കും. അത് കൂടാതെ കലോറി കുറവാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
നാരങ്ങ വെള്ളം
ശരീരഭാരം കുറയ്ക്കാന്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ പാനീയമാണ് നാരങ്ങ വെള്ളം എന്ന് നമുക്കറിയാം. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നാരങ്ങ നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിനവും വെറുംവയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
പച്ചമാങ്ങ ജ്യൂസ്
പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. വിറ്റാമിന്‍ എ, ബി1, ബി2, സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് ദഹനത്തെ സഹായിക്കുന്നതില്‍ എപ്പോഴും മികച്ച് നില്ക്കുന്നു എന്ന് മാത്രമല്ല ശരീരത്തിലെ കലോറിയെ നിയന്ത്രിക്കുന്നതിനും കത്തിച്ച് കളയുന്നതിനും സഹായകമാവുന്നു എന്നതും ശ്രദ്ധേയമാണ്.
ജല്‍ജീര
പലപ്പോഴു പലരും കുടിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം നമുക്കിടയില്‍ പരിചിതമാണ് എന്നത് ഒരു സംശയമാണ്. ജീരകം, പുതിനയില, പുളി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മസാല പാനീയമാണ് ജല്‍ജീര. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ വിശപ്പ് നിയന്ത്രിക്കാനും ജല്‍ജീര സഹായിക്കുന്നു, ഇത് ഭാരം നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു.
ഹെര്‍ബല്‍ ടീ
ഗ്രീന്‍ ടീ അല്ലെങ്കില്‍ ജിഞ്ചര്‍ ടീ പോലുള്ള ഹെര്‍ബല്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ഇവ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമുള്ളവയുമാണ്. പതിവായി ഹെര്‍ബല്‍ ടീ കുടിക്കുന്നത് കൊഴുപ്പ് കൂടുതല്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഈ പാനീയങ്ങള്‍ എല്ലാം തന്നെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുമ്പോള്‍ അത് എത്രത്തോളം നിങ്ങളില്‍ ഗുണകരമാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
