Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വണ്ണം കുറയ്ക്കാം, പ്രോട്ടീന്‍ ഒട്ടും നഷ്ടപ്പെടാതെ; പേരയ്ക്ക മുതല്‍ ചക്ക വരെ ഈ പഴങ്ങള്‍ നിങ്ങളെ സഹായിക്കും
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ മിക്കവര്‍ക്കും പറ്റുന്ന അബദ്ധം ഭക്ഷണനിയന്ത്രണത്തിന്റെ ഭാഗമായി പോഷകാഹാരം കുറയ്ക്കും എന്നതാണ്. ഭക്ഷണനിയന്ത്രണം എത്തരത്തിലായിരിക്കണമെന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാനും ഡയറ്റ് എടുക്കാനും തുടങ്ങുന്നതിന് മുമ്പ് ഒരു പോഷകാഹാര വിദഗ്ധനെ കണ്ട് തങ്ങളുടെ ആവശ്യവും ആരോഗ്യവും അനുസരിച്ചുള്ള ഭക്ഷണനിയന്ത്രണം കണ്ടുപിടിക്കണം എന്നുപറയുന്നത്. ഭാര നിയന്ത്രണത്തിന്റെ ഭാഗമായി പല ആഹാരങ്ങളും നിയന്ത്രിക്കുമ്പോള്‍ അതില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടും.

ഈ പ്രതിസന്ധി ഒഴിവാക്കി ഭക്ഷണനിയന്ത്രണം തുടരാന്‍ മറ്റൊരുവഴിയുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന, കലോറി കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ആഹാരസാധനങ്ങള്‍ കണ്ടെത്തി അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും അതേസമയം ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ശരീരത്തിലെത്താനുമുള്ള മികച്ച വഴിയാണ്. പ്രോട്ടീന്‍ മാത്രമല്ല അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവ നല്‍കുകയും ചെയ്യുന്നു. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ധാരാളം പ്രോട്ടീന്‍ അടങ്ങിയ ചില നാടന്‍ പഴങ്ങള്‍ പരിചയപ്പെടാം.
പേരക്ക
ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ പഴങ്ങള്‍ തേടുന്നവര്‍ക്ക് പേരയ്ക്ക ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. ഒരു കപ്പ് പേരയ്ക്കയില്‍ ഏകദേശം 4.2 ഗ്രാം പ്രോട്ടീന്‍ ഉള്ളതിനാല്‍, ഇത് മറ്റ് പഴങ്ങളില്‍ വേറിട്ടുനില്ക്കുന്നു. വിറ്റാമിന്‍ സി, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക, ഇത് പ്രതിരോധശേഷിയും ദഹനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ്.
ചക്ക
ഒരു കപ്പ് ചക്ക ഏകദേശം 2.8 ഗ്രാം പ്രോട്ടീന്‍ നല്കുന്നു. പഴുത്ത ചക്കയല്ലാതെ പച്ചച്ചക്ക കൊണ്ട് കറിയും തോരനും ഒക്കെ ഉണ്ടാക്കി കഴിക്കാം. അതല്ലാതെ പഴുത്ത ചക്ക കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. പച്ചച്ചക്ക ചുളയും കുരുവുമെല്ലാം ഉണക്കി പൊടിച്ച് പുട്ടായും മറ്റ് വിഭവങ്ങളായും മാറ്റുകയും ചെയ്യാം. പ്രോട്ടീന്‍ കൂടാതെ, ചക്കയില്‍ വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ എന്നിവയും അടങ്ങിയിരിക്കുന്നു, ഇത് ഹൃദയാരോഗ്യത്തെയും ദഹനത്തെയും പിന്തുണയ്ക്കുന്നു.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് പേരുകേട്ട അവോക്കാഡോയുടെ ഒരു കപ്പില്‍ ഏകദേശം 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ പഴത്തില്‍ വിറ്റാമിന്‍ ഇ, കെ, ബി 6 എന്നിവയും അടങ്ങിയിട്ടുണ്ട്. അവക്കാഡോ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ബ്ലാക്ക്ബെറി
ബ്ലാക്ക്ബെറി ഒരു കപ്പില്‍ ഏകദേശം 2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അവയില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അവയുടെ കുറഞ്ഞ കലോറി ഉള്ളടക്കം കാരണം ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ലഘുഭക്ഷണമാണ് ഇത്.
മാതളനാരകം
ഒരു കപ്പ് മാതളനാരങ്ങയില്‍ ഏകദേശം 1.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ട ഇവ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ സി, കെ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് മാതളനാരങ്ങ.
ചിക്കൂ അഥവാ സപ്പോട്ട
ചിക്കൂ അല്ലെങ്കില്‍ സപ്പോട്ടയില്‍ ഒരു പഴത്തില്‍ ഏകദേശം 0.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഈ ലിസ്റ്റിലെ മറ്റുള്ളവയെ അപേക്ഷിച്ച് പ്രോട്ടീന്‍ കുറവാണെങ്കിലും, ചിക്കൂവില് നാരുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്താങ്ങും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications