Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഉച്ച ഭക്ഷണം ഇതെങ്കില്‍ തടിയും കൊഴുപ്പും കുറച്ച് അഴകളവുകള്‍ സ്വന്തമാക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്നമായി കണക്കാക്കുന്നതാണ് പലപ്പോഴും അമിതവണ്ണം. പല പ്രതിസന്ധികളും അത് മൂലം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ എപ്രകാരം ഈ പ്രശ്നത്തെ പ്രതിരോധിക്കാം എന്നത് നമുക്ക് ഭക്ഷണത്തിലൂടെ തന്നെ നോക്കാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ ഉച്ച ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അത് ഏത് വലിയ പ്രശ്നത്തേയും പരിഹരിച്ച് എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കഴിക്കുന്ന ഭക്ഷണം എപ്രകാരമാണ്, എന്തൊക്കെയാണ് എന്നത് പ്രധാനപ്പെട്ടതാണ്. അതില്‍ തന്നെ അവ കൃത്യമായാണോ കഴിക്കുന്നത് അതോ ആനാരോഗ്യപരമാണോ എന്നതും തിരിച്ചറിയണം. അത് മാത്രമല്ല ഏത് തരത്തിലുള്ള ഭക്ഷണം കഴിച്ചാലും അത് കൃത്യമായി മനസ്സിലാക്കി അതിലെ ഓരോ മാറ്റങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ശരിയായ സമയത്ത് ഉച്ചഭക്ഷണം കഴിക്കുക
ആരോഗ്യത്തിന്റെ കാര്യത്തിലും തടി കുറയ്ക്കുന്നതിനും വേണ്ടി ശരിയായ സമയത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് ഏറ്റവും അനുയോജ്യമായ സമയം ഉച്ചയ്ക്ക് 12:30 നും 2:00 നും ഇടയിലാണ്. ഇത് മികച്ച ദഹനത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കുന്നു. കലോറി കത്തിക്കുന്നതിനും മികച്ച സമയം ഇത് തന്നെയാണ്. എല്ലാ തരത്തിലും ഈ സമയത്ത് തന്നെ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
തേങ്ങയുടെയും എണ്ണയുടെയും ഉപയോഗം കുറയ്ക്കുക
പലപ്പോഴും കറികളിലും തോരനിലും എല്ലാം നമ്മള് കൂടുതല്‍ ഉപയോഗിക്കുന്നത് തേങ്ങയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം അല്പം തേങ്ങയും വെളിച്ചെണ്ണയും കുറയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. അവയുടെ അളവ് കുറച്ചാല്‍ മാത്രം മതി. ഇത് ആരോഗ്യകരമായ രീതിയില്‍ മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
അരി തിരഞ്ഞെടുക്കുമ്പോള്‍
ചോറ് വെക്കുന്നതിന് അരി തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ചുവന്ന അരി, ബ്രൗണ്‍ റൈസ് കഴിക്കുന്നതിന് ശ്രദ്ധിക്കുക. തിനയും ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ നാരുകളാല്‍ സമ്പുഷ്ടമാണ്. അനാവശ്യമായി ലഘുഭക്ഷണം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
എല്ലാ ഭക്ഷണത്തിലും പ്രോട്ടീന്‍ ചേര്‍ക്കുക
ശരീരഭാരം കുറയ്ക്കുമ്പോള്‍ പ്രോട്ടീന്‍ അനിവാര്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ഭക്ഷണത്തില്‍ ചെറുപയര്‍, കടല, അല്ലെങ്കില്‍ മുളപ്പിച്ചത് എന്നിവ ധാരാളം ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല നോണ്‍വെജ് കഴിക്കുമ്പോള്‍ അവ എണ്ണയില്‍ ഫ്രൈ ചെയ്ത് കഴിക്കാതെ എപ്പോഴും ഗ്രില്‍ ചെയ്ത് കഴിക്കാവുന്നതാണ്. കൂടാതെ ആവിയില്‍ വേവിച്ചും കഴിക്കാം. ഇതല്ലാം അമിതവണ്ണത്തിന് തടയിടുന്നതാണ്.
കഞ്ഞി കുടിക്കാം
ആരോഗ്യത്തിനും ശരീരത്തിന് കരുത്തും നല്‍കുന്നതിന് കഞ്ഞി മികച്ചതാണ്. ഇത് ദഹനാരോഗ്യം മികച്ചതാക്കുന്നു. ഇതിനോടൊപ്പം ചെറുപയര്‍ വേവിച്ച പച്ചക്കറികള്‍ എന്നിവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു.
തൈരും അസംസ്കൃത പച്ചക്കറികളും ഉള്‍പ്പെടുത്തുക
തൈര് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മികച്ച ദഹനത്തിന് എന്ന പോലെ തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ്. ഉച്ച ഭക്ഷണത്തോടൊപ്പം അല്പം തൈരോ മോരോ ചേര്‍ക്കുന്നത് വഴി അത് ശരീരത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ വെള്ളരിക്ക, കാരറ്റ്, കാബേജ് എന്നിവയെല്ലാം തന്നെ ഉച്ച ഭക്ഷണത്തോടൊപ്പം ചേര്‍ക്കാവുന്നതാണ്.
വറുത്ത ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് പലപ്പോഴും വറുത്ത ഭക്ഷണങ്ങള്‍.ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് പരിപ്പ് വട, പഴംപൊരി തുടങ്ങിയവ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് നട്സ്, അല്ലെങ്കില്‍ പഴം എന്നിവ കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും അമിതവണ്ണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications