Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പ്രാതലായി ഇതൊന്ന് കഴിച്ചുനോക്കൂ, ദിവസം മുഴുവന്‍ വിശപ്പ് കുറവായിരിക്കും അമിത വണ്ണവും ഇല്ലാതാകും
വയറ് നിറയുന്നത് വരെ കഴിക്കുക എന്നല്ലാതെ, വിശന്നാല്‍ പിന്നെ എന്തുചെയ്യും. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ വിശപ്പ് സഹിക്കാന്‍ വയ്യാതെ വയറ് നിറയെ കഴിച്ച് ആ ആഗ്രഹത്തിനോട് ബൈ പറയുകയും ചെയ്യുന്നവര്‍ ചോദിക്കുന്ന കാര്യമാണ്. വിശന്നിരിക്കുകയോ പട്ടിണി കിടക്കുകയോ ചെയ്യുന്നത് വണ്ണം കുറയ്ക്കാനുള്ള ശാശ്വത പരിഹാരമല്ലെന്ന് മാത്രമല്ല, അതുമൂലം വണ്ണം കൂടാനും സാധ്യതയുണ്ട്. കാരണം വിശപ്പ് സഹിക്കവയ്യാതെ കുറേനേരം കഴിഞ്ഞ് അമിതമായി ഭക്ഷണം കഴിക്കും. ഇത് വിപരീതഫലം ചെയ്യും. അപ്പോള്‍പ്പിന്നെ വിശന്നാല്‍ ഭക്ഷണം കഴിക്കുക തന്നെയാണ് വേണ്ടത്, വയറ് നിറയുന്നത് വരെ തന്നെ. അപ്പോഴെങ്ങനെ വണ്ണം കുറയ്ക്കുമെന്നാണോ ചിന്തിക്കുന്നത്. വഴിയുണ്ട്!

വിശപ്പിന്റെ വിളി
ആ വിളി നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? അമാശയത്തിന്റെ വലതുവശത്ത് നിന്ന് ഉണ്ടാകുന്ന വിശപ്പിന്റെ വിളി സത്യമാണ്. വേദനയെന്ന് വിളിക്കാന്‍ പറ്റാത്ത പ്രേേത്യകതരം തോന്നലാണത്. വിശപ്പാണ് അതിന്റെ കാരണമെങ്കിലും എപ്പോഴും വയറ് ഒഴിഞ്ഞ് കിടക്കുന്നതിന്റെ സൂചനയായി അതിനെ കരുതാനാകില്ല. സാധാരണയായി ഭക്ഷണം കഴിക്കുന്ന സമയത്ത് കഴിക്കാതിരുന്നാലും ഈ തോന്നലുണ്ടാകും. സ്ഥിരമായ ഒരു ഭക്ഷണക്രമം ഉള്ളവരില്‍ ഇത് സാധാരണയാണ്. എന്നും കഴിക്കുന്ന സമയത്ത് ഈ തോന്നലുണ്ടാകും. പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ ചിലപ്പോള്‍ ഈ രീതിയില്‍ ശരീരം സൂചന നല്‍കാറുമുണ്ട്. പക്ഷേ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വിശപ്പിന്റെ വിളി വന്നാല്‍ വണ്ണം കുറയ്ക്കാനുള്ള നമ്മുടെ ശ്രമം പരാജയപ്പെട്ടെന്ന് വരാം. അതിനുള്ള പരിഹാരം കലോറി കുറഞ്ഞ, എന്നാല്‍ വയറ് പെട്ടെന്ന് നിറയ്ക്കുന്ന ഭക്ഷണം കഴിക്കലാണ്. അങ്ങനെയുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
മുട്ട
എന്നും രാവിലെ മുട്ട കഴിക്കുന്നത് ആ ദിവസത്തെ വിശപ്പ് കുറയ്ക്കുമെന്ന് നിരവധി പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ദിവസവും രാവിലെ മുട്ട കഴിച്ചവര്‍ ഉച്ചയ്ക്ക് കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറവായിരിക്കും.
ചിക്കന്‍
പ്രോട്ടീന്‍ അടങ്ങിയ മാംസമാണ് ചിക്കന്‍. ചിക്കന്‍ കഴിച്ചാല്‍ പെട്ടെന്ന് വയറ് നിറയും, വിശപ്പിന്റെ ഹോര്‍മോണിന്റെ അളവ് കുറയും. അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോള്‍ കുറച്ച് മാത്രമേ കഴിക്കാനാകൂ. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നീടുള്ള സമയങ്ങളില്‍ കുറച്ച് ഭക്ഷണമേ കഴിക്കുകയുള്ളു.
പയറുകള്‍, ധാന്യങ്ങള്‍
പരിപ്പ്, പയറ്, തുടങ്ങി സസ്യാധിഷ്ഠിത പ്രോട്ടീനും ഫൈബറും കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാലും പെട്ടെന്ന് വിശപ്പ് മാറുകയും ദിവസം മുഴുവന്‍ വിശപ്പ് കുറവായിരിക്കുകയും ചെയ്യും. ഇവയില്‍ കുറഞ്ഞ കലോറി മാത്രമേ അടങ്ങിയിട്ടുള്ളു. ഉച്ചയ്ക്കും രാത്രിയിലും ഒരു കറിപ്പാത്രം നിറയെ ധാന്യങ്ങളോ പയറോ കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
ഓട്സ്
ഓട്സില്‍ ഫെബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഓട്സില്‍ കലോറിയും കുറവാണ്. ബീറ്റ-ഗ്ലുക്കന്‍ എന്ന ഫൈബര്‍ ഉള്ളതിനാല്‍ ഓട്സ് കഴിച്ചാല്‍ ഏറെ നേരം വയറ് നിറഞ്ഞിരിക്കുന്നതായി തോന്നും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ് ഓട്സ്.
പഴങ്ങള്‍
ഓറഞ്ച് പോലുള്ള പഴങ്ങള്‍ കഴിച്ചാല്‍ പെട്ടെന്ന് വയറ് നിറയുന്നതായി തോന്നിയിട്ടില്ലേ. അത് സത്യമാണ്. അതിലെ ഫൈബര്‍ പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.
കരിക്ക്
ഇടയ്ക്ക് വിശക്കുമ്പോള്‍ കരിക്ക് കുടിക്കുകയും ഇളനീര് കഴിക്കുകയും ചെയ്താല്‍ വിശപ്പ് മാറുമെന്ന് മാത്രമല്ല, കൊഴുപ്പിനെ പെട്ടെന്ന് എരിച്ച് കളയുകയും ചെയ്യും. തേങ്ങയില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്, അതുകൊണ്ട് അമിതമായി ആഹാരം കഴിക്കാതെ ഭക്ഷണം നിയന്ത്രിക്കാന്‍ കരിക്കും ഇളനീരും സഹായിക്കും.
മത്സ്യം
മുട്ട, ചിക്കന്‍ പോലുള്ള പ്രോട്ടീന്‍ സമ്പുഷ്ടമായ പച്ചക്കറി-ഇതര ഭക്ഷണങ്ങളെ അപേക്ഷിച്ച് മത്സ്യത്തില്‍ പോഷകങ്ങള്‍ കൂടുതലുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച കലവറയാണ് മത്സ്യം. കൂടുതലായി ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കാന്‍ അവ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications