Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
തടി കുറയ്ക്കണോ? രാത്രി കിടക്കും മുൻപ് ഇവ പതിവാക്കൂ!
ഞാൻ എത്ര ശ്രമിച്ചിട്ടും തടി കുറയുന്നില്ലല്ലോ? പലരും പരിഭവത്തോടെ പറയുന്ന സ്ഥിരം പരാതിയാണ് ഇത്. ഞാൻ ഡയറ്റ് എടുക്കുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ട്, പക്ഷേ, ശരീരഭാരം മാത്രം കുറയുന്നില്ല എന്ന പരാതി മിക്കവർക്കും ഉണ്ട്. നമ്മൾ ഡയറ്റ് എടുക്കുമ്പോൾ അതിൽ ചേർക്കുന്ന പഴം പച്ചക്കറികൾ, ആഹാരം കഴിക്കാൻ എടുക്കുന്ന സമയം, ആഹാരത്തിന്റെ രീതി എന്നിവയെല്ലാം ശരീരഭാരം കുറയാതിരിക്കുന്നതിന് കാരണങ്ങളാണ്. പ്രത്യേകിച്ച് രാത്രിയിൽ നിങ്ങൾ എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ രാത്രി കഴിക്കേണ്ടതും, അതുപോലെ, കഴിക്കാൻ പാടില്ലാത്തതുമായ നിരവധി ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ
ചോറ്, ബ്രെഡ്, പാസ്ത, കേക്ക്, ഉരുളക്കിഴങ്ങ് എന്നിവ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇവയിൽ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കാനും, കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നതിലേയ്ക്കും നയിക്കും.
രാത്രിയിൽ ഐസ്ക്രീം കഴിക്കാൻ കൊതിക്കുന്നവരും അതുപോലെ, ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. എന്നാൽ, ഇത്തരം ശീലങ്ങളോടും വിട പറയുന്നത് നല്ലതായിരിക്കും. കാരണം, രാത്രിയിൽ മധുരം അമിതമായി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരഭാരം ഒട്ടും കുറയാതിരിക്കാനും കാരണമാണ്.
അതുപോലെ തന്നെ, രാത്രി പൊരിച്ച മീൻ, അല്ലെങ്കിൽ ഫ്രെഞ്ച് ഫ്രൈസ്, പൊരിച്ച ചിക്കൻ ഇതെല്ലാം കഴിക്കാതെ ഒഴിവാക്കുന്നത് നല്ലതായിരിക്കും. പൊരിച്ചത് മാത്രമല്ല, സോഡ, ജ്യൂസ്, പാൽ, ചീസ്, പാക്കറ്റ് പലഹാരങ്ങളും ചിപ്സും എന്നിവയെല്ലാം തന്നെ ഒന്ന് മാറ്റി വെയ്ക്കുന്നത് നല്ലതായിരിക്കും. രാത്രിയിൽ ഇത്തരം ആഹാരങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും, ഉള്ള ഭാരം കുറയാതിരിക്കാനും കാരണമാണ്.
കഴിക്കേണ്ട ആഹാരങ്ങൾ
രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ പോലെ തന്നെ കഴിക്കേണ്ടതായിട്ടുള്ള കുറച്ച് ആഹാരങ്ങളും ഉണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് സാലഡ്സ്. നല്ലപോലെ പച്ചക്കറികൾ, വേവിച്ചെടുത്ത കുറച്ച് ചിക്കൻ പീസുകൾ, ധാന്യങ്ങൾ, ഇലകൾ, ഫ്രൂട്സ്, യോഗർട്ട് എന്നിവയെല്ലാം ചേർത്ത് നല്ലൊരു സാലഡ് നിങ്ങൾക്ക് തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിയാതിരിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ ധാരാളം നാരുകളും പ്രോട്ടീനും നമ്മുടെ ശരീരത്തിൽ എത്തും. അതിനാൽ, വയർ വേഗത്തിൽ നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ്.
പഴങ്ങൾ
രാത്രി ഒരു 7 മണിയ്ക്ക് മുൻപ് നല്ല ഫ്രഷ് ആയിട്ടുള്ള പഴങ്ങൾ ഒന്നോ രണ്ടെണ്ണമോ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് വയർ നിറയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ, ശരീരത്തിലേയ്ക്ക് നാരുകൾ എത്തിക്കുന്നതിനും വിറ്റമിൻ സി, വിറ്റമിൻ എ എന്നിവയെല്ലാം കൃത്യമായ അളവിൽ എത്താനും ഇത് സഹായിക്കും. പഴങ്ങൾ ഒരിക്കലും ജ്യൂസ് രൂപത്തിൽ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പഴങ്ങൾ ജ്യൂസാക്കുമ്പോൾ അതിലെ നാരുകൾ നശിക്കുകയും, ഇത് രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാണ്. അതിനാൽ, പഴങ്ങൾ എല്ലായ്പ്പോഴും മുഴുവനോടെ കഴിക്കുന്നതാണ് നല്ലത്.
ഹെർബൽ ടീസ്
ഇന്ന് മാർക്കറ്റിൽ കഫേയ്ൻ അടങ്ങാത്ത നിരവധി ഹെർബൽ ടീസ് ലഭ്യമാണ്. ഇത്തരത്തിൽ ലഭ്യമാകുന്ന ഹെർബൽ ടീസ് രാത്രിയിൽ കുടിക്കുന്നത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കും. മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. കൂടാതെ, നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും. അതിനാൽ, ഉറങ്ങുന്നതിന് മുൻപ് ഇത്തരം ചായകൾ കുടിക്കുന്നത് നല്ലതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ചായയിൽ കഫേയ്ൻ അടങ്ങിയിട്ടില്ല എന്ന് ഉറപ്പു വരുത്തുക. കാരണം, കഫേയ്ൻ അടങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണമാകും. ഉറക്കം ഇല്ലാതായാൽ, അത് ദഹനത്തെ ബാധിക്കും. ഇത് കൊഴുപ്പ് ശരീരത്തിൽ അടിയാനും രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications