Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
ആലില വയറ് സ്വന്തമാക്കാം! വയറിലെ കൊഴുപ്പ് വേഗത്തില് കുറയ്ക്കാന് അഞ്ച് വഴികള്
ശരീരത്തിന്റെ വണ്ണത്തില് ഏറ്റവുമധികം ആളുകളെ അസ്വസ്ഥപ്പെടുത്തുന്നത് വയറിലെ കൊഴുപ്പും വണ്ണവുമാണ്. എങ്ങനെയെങ്കിലും വയറ് കുറയ്ക്കാന് സാധിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്നവര്ക്ക് അവരുടെ ആഗ്രഹത്തിലേക്ക് അതിവേഗം എത്താന് സഹായിക്കുന്ന 5 വഴികള് നോക്കാം.

ശരിയായ ആഹാരം ശീലിച്ചാല് വളരെ വേഗം വയറിലെ കൊഴുപ്പ് കുറയ്ക്കാന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. ചില ഭക്ഷണങ്ങള് ഒഴിവാക്കുന്നതിനൊപ്പം ചില ഭക്ഷണത്തില് ഉള്പ്പെടുത്തുകയും വേണം. വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തണം. അവോക്കാഡോ, വാല്നട്ട് പോലുള്ള ഭക്ഷണങ്ങള് കഴിക്കുകയും അന്നജമടങ്ങിയ പച്ചക്കറികള് ഒഴിവാക്കുകയും വേണം. ശരീരത്തിന് അഭംഗി തോന്നിപ്പിക്കുന്ന തരത്തില് അരഭാഗം വീര്ത്തുവരുന്ന അവസ്ഥ മാത്രമല്ല വയറിലെ കൊഴുപ്പും കുടവയറും, നിശബ്ദമായി ആരോഗ്യത്തെ മൊത്തത്തില് നശിപ്പിക്കുന്ന ഒരു പ്രതിസന്ധി കൂടിയാണ്. അതുകൊണ്ട് രൂപഭംഗി വീണ്ടെടുക്കാനും ആരോഗ്യം സംരക്ഷിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കണം. അതിനുള്ള ചില എളുപ്പവഴികള് നോക്കാം..
അഞ്ച് വഴികള്
- പാക്കറ്റ് ഭക്ഷണങ്ങള് പൂര്ണമായും ഒഴിവാക്കുക. അവ ശരീരത്തിലെ കൊഴുപ്പ് കൂടുന്നതിലും അനാരോഗ്യം സമ്മാനിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.
- ഇലക്കറികള് ധാരാളം ആഹാരത്തില് ഉള്പ്പെടുത്തുക. ബ്രൊക്കോളി, സവാള എന്നിവയെല്ലാം മികച്ച തിരഞ്ഞെടുപ്പാണ്. അതേസമയം അന്നജം കൂടുതലുള്ള ആഹാരങ്ങള് ഒഴിവാക്കുക.
- അവോക്കാഡോകളും വാല്നട്ടുകളും ആഹാരത്തില് ഉള്പ്പെടുത്തുക. അവയില് ശരീരത്തിന് ഗുണം ചെയ്യുന്ന നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.
- ആന്റി ഓക്സിഡന്റ് ധാരാളമുള്ള ഭക്ഷണങ്ങള് കഴിക്കുക. ഉദാഹരണത്തിന് ബ്ലൂബെറി പോലുള്ളവ. ഗ്രീന് ടീ ശരീരഭാര നിയന്ത്രണം സാധ്യമാക്കുന്ന മികച്ച പാനീയമാണ്. കൊംബുച്ച എന്ന പുളിപ്പിച്ച പഴച്ചാറുകളും ശരീരത്തിനും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കും നല്ലതാണ്.
- പ്രോട്ടീന് കഴിക്കുന്നതില് വീഴ്ച വരുത്താതിരിക്കുക എന്നതാണ് ഒടുവിലത്തെ ടിപ്പ്. കാരണം വണ്ണം കുറയ്ക്കാനുള്ള യാത്രകള് ഏറ്റവുമധികം വേണ്ടത് പ്രോട്ടീന് ആണ്.
വ്യായാമം
ആഹാരക്രമീകരണത്തോടൊപ്പം വ്യായാമം കൂടിയുണ്ടെങ്കില് വയറിലെ കൊഴുപ്പ് വേഗത്തില് കുറയ്ക്കാനാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
