Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വണ്ണം കുറയ്ക്കാന്‍ ഇങ്ങനെയൊരു വഴിയോ! 50 കിലോ കുറച്ച നിക്ക് പറയുന്നു, ഇതാണ് വേണ്ടത്
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും പ്രചോദനമാകുന്നത് വണ്ണം കുറച്ചവരുടെ കഥകളാണ്. ഒരിക്കലും വണ്ണം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് കരുതിയവര്‍ പത്തും ഇരുപതും കിലോ കുറച്ച കഥ കേള്‍ക്കുമ്പോള്‍ എന്നെക്കൊണ്ടും അത് പറ്റും എന്ന് ദൃഢനിശ്ചയം എടുക്കുന്നവര്‍ നിരവധിയാണ്. അങ്ങനൊരു പ്രചോദനകഥയാണ് നിക്ക് ജിയോപ്പോ എന്ന അമേരിക്കക്കാരന്റേത് പത്തും ഇരുപതും കിലോ അല്ല, അമ്പത് കിലോ (49.89) ഭാരമാണ് നിക്ക് കുറച്ചത്. പക്ഷേ ആ നേട്ടത്തിലേക്ക് നിക്കിനെ എത്തിച്ചത് നിങ്ങളാരും കരുതാത്ത ഒരു കാര്യമാണ്. ഒരുപക്ഷേ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ചിട്ടും അത് നടക്കാത്തവര്‍ക്ക് വേണ്ടതും ഈയൊരു കാര്യമാണ്.

ആ വലിയ രഹസ്യമിതാണ്
കഴിഞ്ഞിടെ ഇന്‍സ്റ്റഗ്രാമില്‍ വണ്ണം കുറയ്ക്കുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ഫോട്ടോകള്‍ പങ്കുവെക്കുന്നതിനൊപ്പം വണ്ണം കുറയ്ക്കുന്നതില്‍ ആരും ഗൗനിക്കാത്ത, പലപ്പോഴും അവഗണിക്കുന്ന ഒരു കാര്യത്തെ കുറിച്ച് നിക്ക് അഭിപ്രായം പങ്കുവെച്ചിരുന്നു.
ശക്തമായ ഒരു WHY, (എന്തിന്) ഉണ്ടാകേണ്ടത് ആണ് വണ്ണം കുറയ്ക്കുന്നതില്‍ ആരും ഗൗനിക്കാത്ത കാര്യമെന്ന് നിക്ക് അഭിപ്രായപ്പെടുന്നു. എന്തിനാണ് വണ്ണം കുറയ്ക്കുന്നത്? ഇതിന് കിറുകൃത്യമായ ഒരു ഉത്തരം ഉള്ളവര്‍ക്ക് വണ്ണം കുറയ്ക്കുക എളുപ്പമായിരിക്കും. പക്ഷേ, ശരീരത്തിന് കുറച്ച് കൂടി ഒതുക്കം തോന്നാന്‍, ഭംഗി തോന്നാന്‍, സുഖം തോന്നാന്‍ എന്ന മറുപടികളാണ് നിങ്ങളുടെ ഉള്ളില്‍ ഉള്ളതെങ്കില്‍ രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ ആ മറുപടി മതിയാകില്ല എന്നാണ് നിക്ക് പറയുന്നത്.
എന്തിന് കാഴ്ചയില്‍ കൂടുതല്‍ ഭംഗി തോന്നണം, എന്തിന് ശരീരത്തിന് സുഖം തോന്നണം എന്ന് ചിന്തിച്ചുനോക്കുക. വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ കാരണം പ്രിയഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തേക്കാള്‍ ശക്തല്ലെങ്കില് ഏത് തരം ഡയറ്റ് സ്വീകരിച്ചിട്ടും കാര്യമില്ലെന്ന് നിക്ക് പറയുന്നു. ആറുവര്‍ഷത്തോളം തുടര്‍ച്ചയായി താന്‍ ഇത്തരം പല ഡയറ്റുകളും എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. പക്ഷേ എന്തിന് എന്നുള്ളത് ശക്തമാകുമ്പോള്‍ വണ്ണം കുറയ്ക്കല്‍ വളരെ എളുപ്പമാകും.
നിക്കിന്റെ ഉപദേശങ്ങള്‍
ആറുവര്‍ഷത്തോളം വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതിന് ശേഷം എന്തിന് വണ്ണം കുറയ്ക്കണം എന്നതിന് കൃത്യമായി ഉത്തരം കണ്ടുപിടിച്ചതാണ് നിക്കിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അമ്പത് കിലോഗ്രാം കുറയ്ക്കാനായി എന്നത് മാത്രമല്ല, അഞ്ച് വര്‍ഷമായി ശരീരഭാരം നിലനിര്‍ത്തുന്നു എന്നതും നിക്ക് കൈവരിച്ച അസൂയാര്‍ഹമായ നേട്ടമാണ്. ഇപ്പോള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക, ആരോഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തി സ്വയം വിശ്വാസമുള്ളവരാന് അവര്‍ക്ക് പ്രചോദനം നല്‍കുക എന്നതെല്ലാമാണ് നിക്കിന്റെ ലക്ഷ്യങ്ങള്‍.
nickgeoppo എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വണ്ണം കുറയ്ക്കാന്‍ തന്നെ സഹായിച്ച കാര്യങ്ങളും എളുപ്പവഴികളും പ്രചോദന വീഡിയോകളും നിക്ക് പങ്കുവെക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യുകയും ലക്ഷ്യം നേടിയ ശേഷം പരിശ്രമങ്ങളെല്ലാം ഉപേക്ഷിക്കുകയും ചെയ്തതിലൂടെ ആറ് വര്‍ഷത്തോളം താന്‍ വണ്ണം കുറയ്ക്കുകയും അതിന് ശേഷം വീണ്ടും വണ്ണം വെക്കുകയും ചെയ്തതായി നിക്ക് പറയുന്നു. എപ്പോഴും സുസ്ഥിരമായ, ആരോഗ്യമുള്ള വണ്ണം നിലനിര്‍ത്തുന്നതിനുള്ള വഴികളാണ് തേടേണ്ടത്. 2019ലാണ് നിക്ക് 50 കിലോഗ്രാം വണ്ണം കുറച്ചത്. അന്ന് കുറച്ച വണ്ണം പിന്നീട് തിരിച്ചുവരാത്തത് ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തി കൊണ്ട് പോകാന്‍ കഴിയുന്ന ഒരു രീതി തനിക്കായി താന്‍ വികസിപ്പിച്ചത് കൊണ്ടാണെന്നും 'Common Sense Diet' എന്നാണ് താന്‍ അതിനെ വിളിക്കുന്നതെന്നും നിക്ക് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications