Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അടുക്കളക്കൂട്ടുകളില്‍ അരവണ്ണവും വയറും ഒതുക്കാം: ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്
അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. അത് നമ്മുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് എത്തുന്നു. അനാരോഗ്യകരമായ പല അവസ്ഥകളും അത് മൂലം ഉണ്ടാവുകയും ചെയ്യും. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടും. എന്നാല്‍ ചില അവസരങ്ങളില്‍ അതൊന്നും തന്നെ നടക്കുകയില്ല. ഇത്തരം ഘട്ടങ്ങള്‍ പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ നമ്മള് അല്പമൊന്നും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും അമിതവണ്ണത്തിന്റെ ഭാഗമായി ഉണ്ടാവാം.
എന്നാല്‍ നമ്മുടെ അടുക്കളയില്‍ നിന്ന് ചില കൂട്ടുകള്‍ ഉപയോഗിക്കുന്നത് വഴി അമിതവണ്ണത്തെ കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല പല ഗുണങ്ങളും ഇത് വഴി ഉണ്ടാവുന്നു. മഞ്ഞള്‍, ഇഞ്ചി, കുരുമുളക് എന്നിവ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന മൂന്ന് സുഗന്ധവ്യഞ്ജനങ്ങളാണ്. ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളുണ്ടാവുന്നു. എന്തൊക്കെ എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. അതിന്റെ ഗുണങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാം.

മഞ്ഞളിന്റെ പങ്ക്
മഞ്ഞളില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്, ഇത് തന്നെയാണ് അമിതവണ്ണത്തേയും രോഗാവസ്ഥകളേയും ചെറുക്കുന്നത്. കൂടാതെ ഇത് വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കൊഴുപ്പ് കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുര്‍ക്കുമിനെ മികച്ചതാക്കും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണം, കൊഴുപ്പ് അസ്വസ്ഥതകള്‍ തുടങ്ങിയവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മഞ്ഞള്‍. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ മഞ്ഞള്‍ ഒരു നുള്ള് എടുത്ത് അല്പം പാല് മിക്സ് ചെയ്ത് കുടിക്കുന്നതും നല്ലതാണ്.
ഇഞ്ചിയുടെ പങ്ക്
അമിതവണ്ണത്തേയും തടിയേയും കുറയ്ക്കുന്നതിന് വേണ്ടി ഇഞ്ചി എപ്രകാരം ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സാധ്യതയുള്ള മറ്റൊരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ഇഞ്ചിയിലെ സജീവ സംയുക്തമായ ജിഞ്ചറോള്‍ വിശപ്പ് കുറയ്ക്കാനും കലോറി എരിച്ച് കളയാനും സഹായിക്കും. ഇത് വഴി ആരോഗ്യം മികച്ചതാവുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യും. ഇഞ്ചിച്ചായ പോലുള്ളവ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കുരുമുളകിന്റെ പങ്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുരുമുളക് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള പെപ്പറിന് ആണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. മഞ്ഞളില്‍ ഉള്ള കുര്‍ക്കുമിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ആഗിരണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുന്നതിനും കുരുമുളക് സഹായിക്കും. കൂടാതെ പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാനും ശരീരഭാരം നിയന്ത്രിക്കാനും പൈപ്പറിന് സഹായിക്കും. ഇവയെല്ലാം ഒരുമിച്ച് ഉപയോഗിക്കുന്നതിനും വെവ്വേറെ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക് എന്നിവ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍, കൊഴുപ്പ് കത്തുന്നതില്‍ അവയുടെ ഫലങ്ങള്‍ വര്‍ദ്ധിക്കും. ഈ കോമ്പിനേഷന്‍ ഓരോ മസാലയും വ്യക്തിഗതമായി ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
