Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
Tadasana: വണ്ണം കുറയ്ക്കും യോഗാസനം; ചെയ്യാനെളുപ്പം, ആഴ്ചകള്‍ക്കുള്ളില്‍ റിസള്‍ട്ട്
Tadasana for Effective Weight Loss: വണ്ണം കുറയ്ക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാണ് യോഗ. ശരീരത്തിന് വലിയ ആയാസം തോന്നിപ്പിക്കാതെ ശരീരഭാരം കുറയ്ക്കാന്‍ യോഗ ഫലപ്രദമാണെന്ന് പലരുടെയും അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമല്ല, മൊത്തത്തിലുള്ള ശാരീരിക, മാനസിക ക്ഷേമം മെച്ചപ്പെടുകയും പോസിറ്റീവ് ആകുകയും ചെയ്യുന്നമെന്നത് യോഗയുടെ മേന്മകളാണ്.

വണ്ണം കുറയ്ക്കും യോഗാസനം
ശരീരഭാരം വേണ്ടനിലയില്‍ നിലനിര്‍ത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു പ്രായം പിന്നിട്ടാല്‍ പ്രത്യേകിച്ച്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലും മെറ്റബോളിസത്തിലുമെല്ലാം വ്യാതിയാനം വന്നുതുടങ്ങിയാല്‍ ശരീരത്തിന്റെ ഫിറ്റ്നസ്സ് നിലനിര്‍ത്താന്‍ കാര്യമായ പരിശ്രമം ആവശ്യമായി വരും. പക്ഷേ ജീവിതത്തിരക്കുകള്ക്കിടയില് പലര്‍ക്കും അതിന് സാധിച്ചെന്നും വരില്ല. അങ്ങനെയുള്ളവര്‍ക്ക് യോഗയാണ് ഉത്തമ പ്രതിവിധി.
യോഗയില്‍ നിരവധി ആസനങ്ങള്‍ ഉണ്ട്. അവ ഓരോന്നും ഓരോ ശരീരഭാഗങ്ങളെയും മൊത്തത്തിലുള്ള ശരീരത്തെയും ലക്ഷ്യമാക്കിയിട്ടുള്ളവയാണ്. വളരെ ലളിതമായ യോഗാസനങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. അതിലൊന്നാണ് താടാസനം. പര്‍വ്വതാസനം അഥവാ മൗണ്ടെയ്ന് പോസ് എന്നും താടാസനം അറിയപ്പെടുന്നു. അടിസ്ഥാന യോഗാസനങ്ങളില്‍ ഒന്നാണ് താടാസനം. പക്ഷേ വണ്ണം കുറയ്കകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് മികച്ച റിസള്‍ട്ട് നല്കുന്ന ആസനം കൂടിയാണിത്.
എന്താണ് താടാസനം
താട (പര്‍വ്വതം), ആസന (ശരീരസ്ഥിതി) എന്നീ സംസ്കൃത പദങ്ങളില്‍ നിന്നാണ് താടാസനം എന്ന വാക്ക് ഉണ്ടായത്. പര്‍വ്വതത്തെ പോലെ സ്ഥിരതയും, ബലവും, ശക്തമായ അടിത്തറയും നല്കുന്ന ആസനമാണിത്. യഥാര്‍ത്ഥത്തില്‍ നില്ക്കുക മാത്രമാണ് ഈ യോഗാസനത്തില് ചെയ്യുന്നത്. പക്ഷേ നില്ക്കുമ്പോള് ശരീരം നേരെ, തറയില്‍ ഉറച്ച് നില്ക്കുന്നു. വളരെ ലളിതമായി തോന്നാമെങ്കിലും വണ്ണം കുറയ്ക്കുന്നതിനും ശരീരത്തെ ബലപ്പെടുത്തുന്നതിനും മനസ്സിന് സമാധാനവും കൂടുതല്‍ ഉണര്‍വ്വും നല്‍കുന്നതിനും ധാരണ മെച്ചപ്പെടുത്തുന്നതിനും ഈ യോഗാസനം ഫലപ്രദമാണ്.
വണ്ണം കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു
ദിവസവും താടാസനം ചെയ്താല്‍ ശരീരഭാരം വളരെ വേഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് യോഗാചാര്യന്മാര് പറയുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് നോക്കാം.
ശരീരസ്ഥിതി മെച്ചപ്പെടുത്തുന്നു
ശരീരത്തിന്റെ ഘടന മെച്ചപ്പെടുത്തുന്ന താടാസനം ഉദരഭാരത്തെ പേശികളെ ബലപ്പെടുത്തുകയും ശരീരത്തിന്റെ ഫിറ്റ്നസ്സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരഘടനയും സ്ഥിതിയും മെച്ചപ്പെടുന്നത് ദഹനവും മെറ്റബോളിസവും അടക്കം ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടും. ഇത് വണ്ണം കുറയ്ക്കാന്‍ സഹായകമാകും.
ശരീരത്തെ കുറിച്ച് ധാരണ കൈവരുന്നു
അടിസ്ഥാന യോഗാസനങ്ങളില്‍ ഒന്നായ താടാസനം ശരീരത്തെ കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചും അവയുടെ ഫലമെന്താണ് എന്നതിനെ കുറിച്ചുമുള്ള ബോധ്യം വര്‍ധിക്കുന്നു. ഇത് ശരിയായ ശരീരസ്ഥിതിയില്‍ എത്താനും ചില പേശികളെ മാത്രം ലക്ഷ്യമിടാനും സഹായിക്കുന്നു. ശരീരത്തിന്റെ തോന്നലുകള്‍ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്നു. ഇതിലൂടെ വ്യായാമം കൂടുതല്‍ കാര്യക്ഷമമാകുകയും കലോറി വിനിയോഗം ഫലപ്രദമാകുകയും ചെയ്യും.
മാനസിക സമ്മര്‍ദ്ദം കുറയും
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള യോഗയുടെ ശേഷി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. സ്ട്രെസ്സ് കൂടിയാല്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും അത് ശരീരത്തില്‍ കൊഴുപ്പ് നിക്ഷേപിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. പക്ഷേ തടാസനവും മറ്റ് യോഗാസനങ്ങളും സ്ട്രെസ്സ് കുറയ്ക്കും. അതുവഴി ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്ന കൊഴുപ്പിന്റെ അളവും കുറയും. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാനുള്ള ശേഷിയും മെച്ചപ്പെടും.
തടാസനം എങ്ങനെ ചെയ്യാം
ഘട്ടം ഘട്ടമായി താടാസനം ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം
- പാദങ്ങള്‍ ചേര്‍ത്ത് വെച്ച് കൈകള്‍ രണ്ടുവശങ്ങളിലും താഴ്ത്തിയിട്ട് നേരെ നില്ക്കുക. ശരീഭാരം രണ്ടുകാലുകളിലും ഒരുപേലെ വരണം.
- നട്ടെല്ല് നിവര്‍ത്തി, തോളുകള്‍ റിലാക്സ് ചെയ്ത്, താടി തറയുമായി സമാന്തരമായി വരുന്ന വിധം നില്‍ക്കണം.
- ശരീരം കുനിയാതെ നിവര്‍ന്ന് തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുക.
- ഇനി ദീര്‍ഘമായി ശ്വാസമെടുത്ത് കൈകള്‍ പതുക്കെ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. രണ്ട് കൈവെള്ളയും പരസ്പരം അഭിമുഖമാടി മുട്ടാതെയോ അല്ലെങ്കില്‍ നമസ്കാര രീതിയിലോ തലയ്ക്ക് മുകളിലായി വരുന്ന വിധം ഉയര്‍ത്തിപ്പിടിക്കുക.
- ഇനി ഉപ്പൂറ്റി തറയില്‍ നിന്നും ഉയര്‍ത്തുക. ശരീരം രണ്ട് പെരുവിരലുകളില്‍ ബാലന്‍സ് ചെയ്യുക. ശരീരം മുഴുവനായി മുകളിലേക്ക് വലിച്ചുപിടിക്കുക. കാല്‍പ്പാദം മുതല്‍ക്ക് കൈവിരലുകളുടെ അറ്റം വരെയുള്ള ശരീരത്തിന്റെ വലിവ് അറിയാന്‍ ശ്രമിക്കുക.
- 10-15 സെക്കന്‍ഡ് നേരത്തേക്ക് ഈ സ്ഥിതി തുടരുക. ഈ സമയം ശ്വാസോച്ഛാസം ദീര്‍ഘവും സ്ഥിരതയുള്ളതുമായി നിലനിര്‍ത്തുക. ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ശ്രദ്ധ കൊടുക്കുക. ഉദരഭാഗത്തെ പേശികളുടെ വലിവ് അറിയുക.
- ഇനി പതുക്കെ ശ്വാസം വിട്ടുകൊണ്ട് ഉപ്പൂറ്റി തറയില്‍ അമര്‍ത്തുക. കൈകള്‍ പൂര്‍വ്വസ്ഥിതിയില്‍ ശരീരത്തിന്റെ ഇരുഭാഗങ്ങളിലും തളര്‍ത്തിയിടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന വളരെ ലളിതമായ യോഗമുറയാണ് താടാസനം.ശരിയായ രീതിയില്‍ ചെയ്താല്‍ ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ആസനമാണിത്. പക്ഷേ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശരിയായി ചെയ്തില്ലെങ്കില്‍ കാല്‍മുട്ട്, പിന്‍ഭാഗം, കഴുത്ത് എന്നിവിടങ്ങളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടും.
താടാസത്തോടൊപ്പം ഡയറ്റും നോക്കിയാലേ കാര്യമായ റിസള്‍ട്ട് കിട്ടൂ.
വെര്‍ട്ടിഗോ, ബാലന്‍സ് പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ ശ്രദ്ധയോടെ വേണം താടാസനം ചെയ്യാന്‍. പ്രത്യേകിച്ച് ഉപ്പൂറ്റി പൊന്തിക്കുന്ന ഘട്ടത്തില്‍.
താടാസനത്തിന്റെ ഉന്നതമുറകള് ഗര്‍ഭകാലത്ത് ചെയ്യരുത്.
നട്ടെല്ലിന് അപകടം വന്നവരും മറ്റ് പരിക്കുകള്‍ ഉള്ളവരും ചെയ്യരുത്
ചില ഘട്ടങ്ങളില്‍ ദീര്‍ഘനേരം താടാസനത്തില് നിന്നാല്‍ രക്തസമ്മര്‍ദ്ദം ഉയരാനിടയുണ്ട്. രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications