എക്‌സ്പര്‍ട്ട്‌സ് പറയുന്നത് കേള്‍ക്കൂ: വയറും കുറയും തടിയും ഒതുക്കാന്‍ 7 ടിപ്‌സ്

അമിതവണ്ണവും തടിയും പലരിലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ആരോഗ്യത്തെ പോലും പ്രശ്‌നത്തിലാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുക. പല വിധത്തിലുള്ള രോഗാവസ്ഥകളും ശരീരത്തിന്റെ വഴക്കം നഷ്ടപ്പെട്ട് പോവുന്നതും ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും കുടവയറും അമിതവണ്ണവും മൂലം ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഈ രംഗത്തെ വിദഗ്ധര്‍ ചില കാര്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.

'Nehafunandfitness' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അമിതവണ്ണത്തേയും കുടവയറിനേയും കുറയ്ക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. സെര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് ട്രെയിനറായ നേഹ എന്താണ് കുടവയറിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Weight Loss Tips

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
പ്രധാനമായും മൂന്ന് നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്, എന്നാല്‍ ഇനി മുതല്‍ മൂന്ന് നേരത്തിന് പകരം 4-5 നേരങ്ങളിലായി അല്‍പ്പാല്‍പം കഴിക്കുക. കാരണം ചെറിയ ഭാഗങ്ങളായി കഴിക്കുന്നത് വഴി പലപ്പോഴും മെറ്റബോളിസം കൃത്യമായി നിലനിര്‍ത്തുന്നതിന് സാധിക്കും. മാത്രമല്ല ശാരീരിക ഈര്‍ജ്ജവും കൃത്യമായ ദഹനവും നടക്കുകയും ചെയ്യുന്നു.

വെള്ളം കുടിക്കുക
എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ശരീരഭാരം കുറയ്ക്കാന്‍ വെള്ളം അനിവാര്യമാണ്. അതുകൊണ്ട് ഭക്ഷണത്തിന് മുന്‍പാണെങ്കില്‍ അത് ദഹനത്തെ കൃത്യമാക്കുകയും ടോക്‌സിന്‍ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് അമിതവിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.ം.

വര്‍ക്കൗട്ട് ശീലമാക്കു
ദിനവും വയറിന് വേണ്ടിയുള്ള വര്‍ക്കൗട്ട് 30-40 മിനിറ്റെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിനായി ഇടവേളകളില്‍ തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതാണ് അത് കലോറി ഇല്ലാതാക്കുന്നതിനും നിങ്ങളുടെ വയറ്റിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്നതാണ് സത്യം.

പ്രോട്ടീനും നാരുകളും
പ്രോട്ടീനും നാരുകളും കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. അതിനായി ചിക്കന്‍, മത്സ്യം, മുട്ട, ടോഫു, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന്‍ ലഭ്യമാക്കുകയും പേശികളുടെ ആരോഗ്യത്തിനും ഉറപ്പിനും വളര്‍ച്ചക്കും സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പ തന്നെ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. മികച്ച ദഹനത്തിന് ഇത് അനിവാര്യമാണ്.

സമീകൃതാഹാരം
എപ്പോഴും ഭക്ഷണത്തില്‍ സമീകൃതാഹാരം ഉള്‍പ്പെടുത്തണം. അതിനായി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കാം. നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുക. മാത്രമല്ല ഇതെല്ലാം തന്നെ ദഹനത്തെ സഹായിക്കുന്നതും അതോടൊപ്പം കൊഴുപ്പ് നിയന്ത്രണത്തിന് മികച്ചതുമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ് ഇത്തരം പച്ചക്കറികള്‍. ഇത് വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കും.

ഉറക്കം പ്രധാനം
ഉറക്കത്തിന്‍െ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചുരുങ്ങിയത് 7-8 മണിക്കൂര്‍ വരെയെങ്കിലും ഉറക്കത്തിനായി മാറ്റി വെക്കേണ്ടതാണ്. പലപ്പോഴും അനാരോഗ്യകരമായ ഉറക്കം നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങളില്‍ തടസ്സം സൃഷ്ടിക്കുകയും അത് പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അത് മാത്രമല്ല മോശംഉറക്കം പലപ്പോഴും ഭക്ഷണത്തിനോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നു.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് വളരെ അനിവാര്യമായ ഒരു കാര്യമാണ്. പലപ്പോഴും ഇത് നിങ്ങളുടെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതിനെ പ്രതിരോധിക്കാന്‍ സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി യോഗ, വ്യായാമം, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കാം. ഇത് സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.

പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍
പലപ്പോഴും പലരും വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കലിലേക്കാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അത് പലപ്പോഴും അപകടകരമായ അവസ്ഥയാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വേഗത്തില്‍ കൊഴുപ്പ് കുറയ്ക്കുമെങ്കിലും വളരെ എളുപ്പത്തില്‍ ശരീരഭാരം നഷ്ടപ്പെടുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കും. പേശി നഷ്ടം സംഭവിക്കുന്നത് വഴി അത് പലപ്പോഴും പേശികളുടെ ടിഷ്യൂ തകര്‍ക്കുന്നതിലേക്ക് എത്തും. പോഷകക്കുറവ് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കും.

മെറ്റബോളിസത്തില്‍ മാറ്റം
പലപ്പോഴും അമിതമായുള്ള കലോറി നിയന്ത്രണത്തില്‍ അത് ശരീരത്തിലെ ഉപാപചയ നിരക്ക് കുറയ്ക്കുന്നു. ഇത് ശരീരഭാരത്തെ കുറയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ പിത്താശയക്കല്ല് രൂപപ്പെടുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. ചിലരില്‍ പെട്ടെന്നുള്ള ശരീരഭാരം കുറയുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഉണ്ടാക്കും. ഇത് മാനസികമായും ശാരീരികമായും പ്രതിസന്ധികളുണ്ടാക്കും. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പതിയെ പതിയേ ആരംഭിച്ചാല്‍ അത് നിങ്ങളില്‍ ക്രമേണ ആരോഗ്യകരമായ മാറ്റങ്ങള്‍ നല്‍കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, February 6, 2025, 13:00 [IST]
X
Desktop Bottom Promotion