Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
അമിത ഭക്ഷണവും വ്യായാമക്കുറവും മാത്രമല്ല, ഈ ശീലങ്ങളും വണ്ണം കൂടാന്‍ കാരണമാകും
ശരീരവണ്ണം കൂടുന്നത് ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രമാണെന്ന അബദ്ധ ധാരണ പണ്ടുകാലത്ത് പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അത് മാത്രമല്ല, വ്യായാമക്കുറവും, ശരീരത്തിന്റെ അനാരോഗ്യവും, ശരിയായ പോഷകങ്ങളുടെ അഭാവവും, ഉറക്കക്കുറവും, പലവിധ രോഗങ്ങളും, മരുന്നുകളും, മാനസിക പിരിമുറുക്കവും അടക്കം അനവധി കാര്യങ്ങള്‍ കൊണ്ട് ശരീരം അമിതമായി വണ്ണം വെക്കുമെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ ഇപ്പറഞ്ഞതൊന്നും അല്ലാതെ, ആരും കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചുപോകുന്ന ചില കാരണങ്ങളും വണ്ണം വെക്കലിന് പിന്നിലുണ്ട്. ആരും പ്രതീക്ഷിക്കാത്ത ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വായു മലിനീകരണം
മലിനവായു ശ്വസിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ ഉയര്‍ന്ന അളവില്‍ മലിനവായു ശ്വസിക്കുന്നത് കലോറി എരിച്ചുകളയാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 2021-ല്‍ ചില്‍ഡ്രന്‍ എന്ന ജേണലിലെ ഒരു ലേഖനത്തില്‍ വായു മലിനീകരണം കുട്ടികളിലെ പൊണ്ണത്തടി സാധ്യത വര്‍ധിപ്പിക്കുമെന്ന് പറയുന്നുണ്ട്.
അമിത വൃത്തി
വൃത്തിയും ശുചിത്വവും ആരോഗ്യത്തില്‍ വളരെ പ്രധാനമായ രണ്ട് ഗുണങ്ങളാണ്. പക്ഷേ വൃത്തി അമിതമായാല്‍ അതും ഒരു രോഗമാണെന്ന് നമ്മള് കേട്ടിട്ടുണ്ട്. അങ്ങനെ വൃത്തി കൂടിയാലും ശരീരം വണ്ണം വെക്കാനിടയുണ്ടത്രേ. ആന്റിബാക്ടീരിയല്‍ ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും അമിതമായി ശരീരം ശുചിയാക്കുന്നതും ശരീരത്തിലെ, പ്രത്യേകിച്ച് കുടലിലെ നല്ല ബാക്ടീരികളെ നശിപ്പിക്കുമെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നു. ഇത് വണ്ണം വെക്കലിന് കാരണമാകും.
ഭക്ഷണം ഒഴിവാക്കല്‍
ഭക്ഷണം കഴിക്കാതിരുന്നാല്‍ മെലിയുമെന്നാണ് പലരുടെയും ചിന്ത. ചിലര്‍ കഠിനമായ ഡയറ്റുകള്‍ എടുത്ത് വണ്ണം കുറയക്കാന്‍ ശ്രമിക്കും. പക്ഷേ ഈ രണ്ട് ശീലങ്ങളും വണ്ണം കൂടാനിടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരം ഇതിനോട് പ്രതികരിക്കുന്നത് നമ്മള് കരുതുന്നതിന് വിരുദ്ധമായാണ്. കൊഴുപ്പ് വിനിയോഗിക്കാതെ അതിജീവനത്തിനായി കരുതിവെക്കും. ഇത് മെറ്റബോളിസം നിരക്ക് കുറയ്ക്കുകയും പിന്നീട് അമിതമായി കഴിക്കാനുള്ള തോന്നലുണ്ടാകുകയും ചെയ്യും.
കൃത്രിമവെളിച്ചം
രാത്രിയില്‍ ഒരുപാടുനേരം കംപ്യൂട്ടറിനും ടിവിക്കും മറ്റ് സ്ക്രീനുകള്‍ക്കും മുമ്പിലിരുന്ന് കൃത്രിമ വെളിച്ചവും ഫ്ളൂറസെന്റ് ലൈറ്റും ഏല്‍ക്കുന്നത് വണ്ണം കൂടാനിടയാക്കും. ഫോണുകളില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും ടിവികളില്‍ നിന്നും വരുന്ന നീലവെളിച്ചം ഉറക്കത്തെ ബാധിക്കും. ഉറക്കം അവതാളത്തിലായാല്‍ വണ്ണം വെക്കാനിടയുണ്ടെന്ന കാര്യം നമുക്ക് അറിയാവുന്നതാണ്.
കുടലിലെ ചില ബാക്ടീരിയകള്‍
കുടലിന് ദഹനം എന്ന ജോലി മാത്രമല്ല ഉള്ളത്. അത് വണ്ണം വെക്കാനും ഒരു നിമിത്തമാകുന്നുണ്ട്. എങ്ങനെയെന്നല്ലേ. കുടലിലെ ബാക്ടീരിയകളുടെ ചില വകഭേദങ്ങള്‍ ഭക്ഷണത്തില്‍ നിന്നുള്ള കലോറികള്‍ ആഗിരണം ചെയ്യുന്നതില്‍ മിടുക്കരാണ്. ഈ ബാക്ടീരിയകളുടെ അളവ് കുടലില്‍ കൂടുതലായി ഉളളവര്‍ വണ്ണം കൂടാനുള്ള സാധ്യത കൂടുതലാണ്. ഒരേ അളവില്‍ ഭക്ഷണം കഴിച്ചാലും ഈ ബാക്ടീരിയ കൂടുതലായി ഉള്ളവരുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലെ കൂടുതല്‍ കലോറി ആഗിരണം ചെയ്യപ്പെടും.
നിര്‍ജലീകരണം
ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്. ഭാരം നിയന്ത്രണത്തിനും ഇത് ആവശ്യമാണ്. നിര്‍ജലീകരണം ഉണ്ടായാല്ശരീരം അത് വിശപ്പായി തെറ്റിദ്ധിരിക്കുകയും കൂടുതല്‍ ആഹാരവും സ്നാക്സുകളും കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
മരുന്നുകളുടെ പാര്‍ശ്വഫലം
വിഷാദരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉള്‍പ്പടെ പല മരുന്നുകളുടെയും പാര്‍ശ്വഫലമായി ശരീരത്തിന് വണ്ണം വെക്കും. ഈ മരുന്നുകള്‍ പിന്നീട് ശരീരത്തിന്റെ മെറ്റബോളിസത്തില്‍ മാറ്റമുണ്ടാക്കുകയും വിശപ്പ വര്ധിപ്പിക്കുകയുമൊക്കെ ചെയ്യും. ഇത് ക്രമേണ ശരീരഭാരം കൂടാനിടയാക്കും.
സോഷ്യല്‍മീഡിയ!
ഏറെനേരം സോഷ്യല്‍മീഡിയ ഉപയോഗിച്ചതിന് ശേഷം സ്ട്രെസ്സ് തോന്നാറുണ്ടോ. സ്ഥിരമായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ സ്ട്രെസ്സ്, ഉത്കണ്ഠ അടക്കം പല മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്ന് പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം വണ്ണം വെക്കുന്നതിലേക്ക് നയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
