Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
രാത്രി ആഹാരത്തിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്തോളൂ, വേഗത്തില്‍ വണ്ണം കുറയ്ക്കാം
Weight Loss Tips:വണ്ണം കുറയ്ക്കുന്നതില്‍ പ്രധാനം ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്. പക്ഷേ ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലേ വിചാരിച്ചത് പോലെ വണ്ണം കുറയ്ക്കാനാകൂ. രാത്രിയാഹാരത്തിന് ശേഷമുള്ള നമ്മുടെ ചില ശീലങ്ങള്‍ യഥാര്‍ത്ഥത്തില്‍ വണ്ണം കുറയ്ക്കാനുള്ള നമ്മുടെ എല്ലാ ശ്രമങ്ങളുടെയും കടയ്ക്കല്‍ കത്തിവെക്കുന്നത് പോലെയാണ്. ഭക്ഷണം കഴിച്ചതിന് ശേഷം സോഫയില്‍ ടിവിക്ക് മുമ്പിലായി ചടഞ്ഞിരിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ടാകും. പക്ഷേ അത് മെറ്റബോളിസവും കലോറി വിനിയോഗവും കുറയ്ക്കും. അതുപോലെ ചിലര്‍ ഭക്ഷണശേഷം സ്നാക്സുകള്‍ കഴിക്കും. ഇതിലൂടെ ശരീരത്തിലേക്ക് അധിക കലോറി വന്നെത്തുകയും ദഹനത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യും. ആഹാരശേഷം ഫോണ്‍ നോക്കി ഇരിക്കുന്നതും മിക്കവരുടെയും ശീലമാണ്. ഇത് വിശപ്പ് തോന്നിപ്പിക്കുകയും അനിയന്ത്രിതമായി എന്തെങ്കിലും കഴിക്കാന്‍ തോന്നുകയും ചെയ്യും. ഇത്തരം മോശം ശീലങ്ങളെല്ലാം ഉപേക്ഷിച്ച് ചില നല്ല ശീലങ്ങള്‍ രാത്രിയാഹാരത്തിന് ശേഷം ആരംഭിച്ചാല്‍ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കും. ആ ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

നടത്തം
രാത്രി ആഹാരത്തിന് ശേഷം പതുക്കെ 15-30 മിനിറ്റ് നടക്കുന്നത് നല്ലതാണ്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും കലോറി വിനിയോഗം വര്‍ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഭക്ഷണസമയത്ത് ശരീരത്തിലെത്തിയ കലോറിയുടെ അളവ് ശരീരത്തില്‍ നിന്നും കളയാന്‍ ഈ ശീലം സഹായകമാണ്. മാത്രമല്ല രാത്രിയിലെ നടത്തം മാനസിക പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കത്തിനായി ശരീരത്തെ ഒരുക്കാനും സഹായിക്കും.
സ്ട്രെച്ചിംഗ്
ഭക്ഷണശേഷം മിതമായ തോതില്‍ സ്ട്രെച്ച് ചെയ്യുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് ഗുണകരമാണ്. ഇത് പേശീസമ്മര്ദ്ദം കുറയ്ക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. നേരിയ തോതിലുള്ള ശാരീരിക വ്യായാമം ദഹനത്തെയും സഹായിക്കും. വയറ് സ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ ആശ്വാസം തോന്നാനും ഭക്ഷണശേഷം സ്ട്രെച്ചിംഗ് നടത്തുന്നതിലൂടെ സാധിക്കും.
ഹെര്‍ബല്‍ ചായകള്‍
രാത്രിയില്‍ ആഹാരത്തിന് ശേഷം ഒരു കപ്പ് ഔഷധച്ചായ അഥവാ ഹെര്‍ബല്‍ ടീ കുടിക്കുന്നത് ദഹനക്കേട് ഇല്ലാതാക്കാന്‍ സഹായിക്കും. പുതിന, ഇഞ്ചി, ചമോമൈല്‍ തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത കഫീന്രഹിത ചായകള്‍ വീക്കം കുറയ്ക്കുകയും വയറിന് സുഖവും നല്‍കും. രാത്രിയില്‍ കഫീന്രഹിത പാനീയങ്ങള്‍ കുടിച്ചാല്‍ ഉറക്കം മെച്ചപ്പെടും, വിശപ്പ് കുറയും, മെറ്റബോളിസം മെച്ചപ്പെടും.
നല്ല ഉറക്കം
വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് തന്നെയാണ് നല്ല ഉറക്കം. ഉറങ്ങുമ്പോള്‍ ശരീരം കേടുപാടുകള്‍ തീര്‍ക്കുകയും പേശികള്‍ നിര്‍മ്മിക്കുകയും വിശപ്പ് ഹോര്‍മോണുകളെ നിയന്ത്രിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. എല്ലാ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നതിന് വണ്ണം കുറയ്ക്കുന്നതില്‍ നിര്‍ണ്ണായകമാണ്.
യോഗ
രാത്രിയില്‍ ഭക്ഷണശേഷം ആയാസരഹിതമായ യോഗമുറകള്‍ ചെയ്യുന്നത് വണ്ണം കുറയ്ക്കാനും മനസ്സിന് സമാധാനവും ഉന്മേഷവും ലഭിക്കാനും സഹായിക്കും. ഇത് മെയ്വഴക്കം മെച്ചപ്പെടുത്തുകയും പേശീവളര്‍ച്ചയ്ക്ക് സഹായിക്കുകയും വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെ്യ്യും. ചില യോഗമുറകള്‍ ശരീരത്തിലെ കലോറി എരിച്ചുകളയാനും ഫലപ്രദമാണ്. ഇത് വിദഗ്ധനായ ഒരു യോഗ പരിശീലകനില്‍ നിന്നും ഏതെല്ലാം മുറകള്‍ ആഹാരശേഷം ചെയ്യാമെന്ന് ചോദിച്ചറിയുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
