Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
വെറുംവയറ്റില്‍ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ വണ്ണം കുറയ്ക്കല്‍ എളുപ്പമാക്കാം
വണ്ണം കുറയ്ക്കാന്‍ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. അങ്ങനെ പറയാറുള്ള പാനീയങ്ങളാണ് ചെറുചൂടുള്ള നാരങ്ങ വെള്ളവും ജീരകവെള്ളവും. ഈ രണ്ട് പാനീയങ്ങളും ശരീരഭാരം കുറയക്കാന്‍ സഹാക്കുന്നവയാണ്. രണ്ട് പാനീയങ്ങളും ആരോഗ്യത്തിന് ഗുണം ചെയ്യും, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍. പക്ഷേ അവ എങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന്ത്, അവയുടെ വ്യത്യാസങ്ങള്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷന് തിരഞ്ഞെടുക്കാന്‍ സഹായിക്കും.

ചെറുചൂടുള്ള നാരങ്ങ വെള്ളം
ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വെറുംവയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ഗ്യാസ്ട്രിക് ജ്യൂസിനെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്തും. കൂടാതെ, മൊത്തത്തിലുള്ള ആരോഗ്യത്തിന് നിര്‍ണായകമായ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. വെറുംവയറ്റില്‍ ഇത് കുടിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
ജീരക വെള്ളം
ജീരകമിട്ട് തിളപ്പിച്ച് അത് ചെറുചൂടോടെ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ പാനീയം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരവണ്ണം കുറയ്ക്കുകയും ചെയ്യും, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറുംവെള്ളത്തിന് പകരം ദിവസം മുഴുവന്‍ ജീരക വെള്ളം കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് നല്ലതാണ്.
മറ്റ് ഓപ്ഷനുകള്‍
ഗ്രീന്‍ ടീ: ഒരു മെറ്റബോളിസം ബൂസ്റ്റര്‍
ഗ്രീന്‍ ടീ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് നഷ്ടപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്ന സംയുക്തങ്ങളായ കാറ്റെച്ചിനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് കലോറി വിനിയോഗം വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് വ്യായാമം കൂടി ചെയ്താല്‍.
നാരങ്ങയും തേന്‍ വെള്ളവും
ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂണ്‍ തേനും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. ഇത് വെറും വയറ്റില്‍ കുടിക്കുക. നാരങ്ങ ദഹനത്തെ സഹായിക്കുന്നു, തേന്‍ ഊര്‍ജ്ജം നല്കുന്നു.
കുക്കുമ്പര്‍ ആന്‍ഡ് മിന്റ് കൂളര്‍
കുക്കുമ്പര്‍ കഷ്ണങ്ങളാക്കി പുതിനയിലയും വെള്ളവും ചേര്‍ത്ത് ഇളക്കുക. മിശ്രിതം അരിച്ചെടുത്ത് കുടിക്കുക. കുക്കുമ്പര്‍ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു, അതേസമയം പുതിന ദഹനം മെച്ചപ്പെടുത്തുന്നു.
ഇഞ്ചി ചായ
ഇഞ്ചി കഷ്ണങ്ങള്‍ 5 മിനിറ്റ് വെള്ളത്തില്‍ തിളപ്പിക്കുക. അരിച്ചെടുത്ത് ഒരു ചെറുനാരങ്ങാനീര് ചേര്‍ക്കുക. ഇഞ്ചി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ച് വെള്ളത്തില്‍ ലയിപ്പിച്ച് നാരങ്ങാനീര് ചേര്‍ത്ത് കഴിക്കുക. കറ്റാര്‍ വാഴ ദഹനത്തിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പാനീയം
ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തുക. വേണമെങ്കില്‍ തേന്‍ ചേര്‍ക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ പാനീയം സഹായിക്കുന്നു.
ഈ പാനീയങ്ങള്‍ നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications