Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭക്ഷണം ശരവേഗത്തില്‍ കഴിച്ചാല്‍ വണ്ണം കൂടും? ശാസ്ത്രം പറയുന്നതെന്ത്
Eating Faster Cause Weight Gain: പലരും പലതരത്തിലാണ് ആഹാരം കഴിക്കുന്നത്. ചിലര്‍ ഭക്ഷണം മുന്നിലെത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് കഴിച്ചുതീര്ക്കും. മറ്റുചിലരാകട്ടെ, മണിക്കൂറുകളോളം ഭക്ഷണത്തിന് മുന്നിലിരിക്കും. പക്ഷേ ഭക്ഷണം കഴിക്കുന്ന വേഗത നമ്മുടെ ആരോഗ്യത്തെയും വണ്ണത്തെയുമെല്ലാം സ്വാധീനിക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ. ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് 32 തവണ ചവയ്ക്കണമെന്നാണ് നമ്മുടെ പൗരാണികര്‍ പറയുന്നത്. ഇത് പല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ദഹനരസങ്ങള്‍ ശരിയായ വിധത്തില്‍, പരമാവധി ഉപയോഗപ്പെടുത്താനും മെച്ചപ്പെട്ട പോഷകാഗിരണം നടക്കാനും സഹായിക്കുമെന്നാണ് പണ്ടുകാലം മുതല്ക്കേ നമുക്കുള്ള വിശ്വാസം. ഇതില്‍ സത്യമുണ്ടെന്നാണ് സമകാലീന ഗവേണഷണങ്ങളും സൂചിപ്പിക്കുന്നത്.

വേഗത്തില്‍ ആഹാരം കഴിച്ചാല്‍ എന്തുണ്ടാകും?
വേഗത്തില്‍ ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തും. കാരണം വയറ് നിറഞ്ഞോ എന്നുള്ളത് തിരിച്ചറിയാനുള്ള സമയം ഇവിടെ ശരീരത്തിന് ലഭിക്കില്ല. കുറേ ആഹാരം കഴിച്ചാലും വേഗത്തില്‍ കഴിച്ചത് കൊണ്ട് വയറ് നിറഞ്ഞതായി ആളുകള്‍ക്ക് തോന്നുകയുമില്ല. അമിതവണ്ണമുള്ള നിരവധിയാളുകള്‍ പറയുന്ന കാര്യമാണിത്. എത്ര ആഹാരം കഴിച്ചാലും അവര്‍ക്ക് വയറ് നിറഞ്ഞുവെന്ന സംതൃപ്തി ഉണ്ടാകുകയില്ല. ഇത് ഒരുപക്ഷേ, വേഗത്തില്‍ ആഹാരം കഴിക്കുന്ന അവരുടെ ശീലം കൊണ്ടായിരിക്കാം.
ഒരു വ്യക്തി ആഹാരം കഴിക്കുന്ന വേഗത അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകളുമായും ആഹാരം കഴിക്കുന്ന വേഗതയ്ക്ക് ബന്ധമുണ്ട്. ശരീരഭാരം, പ്രായം, വ്യായാമം, പുകവലി, ആഹാരക്രമം എന്നിങ്ങനെ മറ്റുപല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും ആഹാരം എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതും ഒരു ഘടകം തന്നെയാണ്.
ഷുഗറ് കൂടുന്നതെങ്ങനെ?
ഒരാള്‍ വേഗത്തില്‍ ആഹാരം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. വേഗത്തില്‍ ആഹാരം കഴിക്കുന്ന ശീലമുള്ളവരിലാണ് പെട്ടെന്ന് ഷുഗറ് കൂടുക. മാത്രമല്ല, ഇവര്‍ക്ക് കൂടുതല്‍ ആഹാരം കഴിക്കാനും തോന്നും. ഇത് ക്രമേണ ടൈപ്പ് 2 പ്രമേഹത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും. ചിലയാളുകള്‍ നന്നായി വിശന്നിരിക്കുമ്പോഴാണ് പെട്ടെന്ന് കഴിക്കുക. രണ്ട് ആഹാരങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യം കൂടുമ്പോള്‍ വിശപ്പ് കൂടുകയും അവര്‍ വേഗത്തില്‍ ആഹാരം കഴിക്കുകയും ചെയ്യും. ഇത് ഷുഗറ് കൂടാനിടയാക്കും.
പെട്ടെന്ന് ആഹാരം കഴിക്കുന്നതും പ്രമേഹസാധ്യതയും തമ്മില്‍ ബന്ധമുണ്ടെങ്കിലും ഇവ തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചില പഠനങ്ങള്‍ വേഗത്തില്‍ ആഹാരം കഴിക്കുന്നതും പ്രമേഹവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല.
പതുക്കെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ആഹാരം പതുക്കെ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. അമിതമായി ആഹാരം കഴിക്കാതിരിക്കുക, ദഹനം നന്നായി നടക്കുക, അമിതമായി വണ്ണം വെക്കാതിരിക്കുക, ദഹനപ്രശ്നങ്ങള്‍ വരാതിരിക്കുക എന്നിവ അവയില്‍ ചിലതാണ്. പതുക്കെ കഴിച്ചാല്‍ ആഹാരത്തിന് കൂടുതല്‍ രുചി തോന്നുകയും ആഹാരം കഴിക്കല്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നുകയും ചെയ്യും. ഇത് ഭക്ഷണവുമായി വളരെ നല്ല ബന്ധം പുലര്‍ത്താന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated
വേഗത്തില്‍ ആഹാരം കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്്.
വേഗത്തില്‍ കഴിക്കുന്നതും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. പതുക്കെ ഴിക്കുന്നവരെ അപേക്ഷിച്ച് വേഗത്തില്‍ കഴിക്കുന്നവര്‍ വണ്ണം വെക്കാനുള്ള സാധ്യത ഇരട്ടിയാണ്.
ആഹാരം കഴിച്ച് 20 മിനിട്ടിന് ശേഷമാണ് തലച്ചോറ് ആവശ്യത്തിന് കഴിച്ചുവെന്ന് തിരിച്ചറിയുന്നത്. വേഗത്തില്‍ കഴിക്കുമ്പോള്‍ ഇത് തിരിച്ചറിയപ്പെടാതെ അമിതമായി കഴിക്കും.



Click it and Unblock the Notifications
