Latest Updates
-
ഓഗസ്റ്റ് 17: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉറപ്പ്! -
നാഗപഞ്ചമി 2026: ഇന്ന് നാഗദേവതകളെ ആരാധിച്ചാൽ ലഭിക്കും ഐശ്വര്യം; പൂജാ മുഹൂർത്തവും പ്രത്യേകതകളും അറിയാം -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് വിട; നൈക്കാ സെയിലിൽ ഇന്ന് വൻ ഓഫറുകൾ, ഈ ഉൽപ്പന്നങ്ങൾ മിസ്സാക്കരുത്! -
ഓണവെയിലിൽ ചർമ്മം കരിവാളിക്കുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഓണത്തിന് വീടൊരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? ഈ തെറ്റ് ചെയ്താൽ ഐശ്വര്യം പോകും! -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; തിരക്കില്ലാതെ പാചകം ചെയ്യാം -
ചിങ്ങം ഒന്നിന് വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ശ്രദ്ധിക്കൂ; ഐശ്വര്യത്തിന് ഈ ദിശയിൽ വെക്കണം! -
വീടിന്റെ ഐശ്വര്യം കൂട്ടണോ? പ്രധാന വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത്! -
വീടിന്റെ വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ്! -
ചിങ്ങമാസത്തിലെ ഈർപ്പം ചർമ്മത്തെയും മുടിയെയും തളർത്തുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ 7 ദിവസത്തെ ബ്യൂട്ടി റീസെറ്റ് പരീക്ഷിക്കൂ
വണ്ണം കുറയ്ക്കാന്‍ അത്ഭുതയില; വീടുകളില്‍ സുലഭം, ആഹാരത്തില്‍ ഇതുള്പ്പെടുത്തൂ, മാറ്റം അനുഭവിച്ചറിയാം
'അത്ഭുത വൃക്ഷം' എന്ന് മുരിങ്ങയെ വിളിക്കാറുണ്ട്. പോഷകങ്ങളാല്‍ നിറഞ്ഞതാണ്. വിറ്റാമിന്‍ എ, സി, ഇ, കാല്‍സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മുരിങ്ങ വളരെയധികം പോഷകസമ്പുഷ്ടമാണ്. പക്ഷേ ശരീരഭാരം കുറയ്ക്കാനുള്ള മുരിങ്ങയുടെ കഴിവ് പലര്‍ക്കും അറിയില്ല. മുരിങ്ങയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിലും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിലും ഒരു പങ്ക് വഹിക്കുന്നു.

മെറ്റബോളിസം-ബൂസ്റ്റിംഗ് പ്രോപ്പര്‍ട്ടികള്‍
ക്വെര്‍സെറ്റിന്‍, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങയില. ഈ സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നീര്‍ക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ, മികച്ച ഗ്ലൂക്കോസ് മാനേജ്മെന്റിന് മുരിങ്ങ സഹായിക്കുന്നു. ഈ പ്രക്രിയയ്ക്ക് മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയും, ഇത് കലോറി എരിച്ചുകളയുന്നത് എളുപ്പമാക്കുന്നു.
പ്രോട്ടീന്‍
പേശിളര്ച്ചയ്ക്കും ശരീരത്തിലെ കേടുപാടുകള്‍ പരിഹരിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. മുരിങ്ങയിലകള്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ഇതോടൊപ്പം പതിവ് വ്യായാമം കൂടിച്ചേര്‍ന്നാല്‍ ഫലപ്രദമായി ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പുഷ്ടം
മുരിങ്ങയില്‍ നാരുകള്‍ കൂടുതലാണ്, ഇത് ദഹനത്തെ സഹായിക്കുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യുന്നു. നാരുകള്‍ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ഇത് ദിവസം മുഴുവന്‍ സ്ഥിരമായ ഊര്‍ജ്ജ നില നിലനിര്‍ത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
മുരിങ്ങക്കറിയും തോരനും അല്ലാതെ മുരിങ്ങ കൊണ്ട് തയ്യാറാക്കാവുന്ന മറ്റുചില റെസിപ്പിള് നോക്കാം
മുരിങ്ങ സ്മൂത്തി
ഉന്മേഷദായകമായ മുരിങ്ങ സ്മൂത്തി ദിവസം മുഴുവന്‍ എനര്‍ജി നല്‍കും. ഒരു ഏത്തപ്പഴം, ഒരു പിടി ചീര, രണ്ട് ടേബിള്‍സ്പൂണ്‍ മുരിങ്ങയില, ഒരു കപ്പ് ബദാം മില്‍ക്ക് എന്നിവ മിക്സിയില്‍ അടിച്ച് സ്മൂത്തി തയ്യാറാക്കുക. പോഷകാഹാരം മാത്രമല്ല, കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്.
മുരിങ്ങ സൂപ്പ്
മുരിങ്ങ സൂപ്പ് ഉച്ചഭക്ഷണമായോ അത്താഴമായോ കഴിക്കാം. രണ്ട് കപ്പ് പച്ചക്കറി വെള്ളത്തില്‍ തിളപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ കാരറ്റ്, ഉള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ മുരിങ്ങയില ഇളക്കി 10 മിനിറ്റ് വേവിക്കുക. ഉപ്പും കുരുമുളകും ചേര്‍ത്ത് സൂപ്പ് കുടിക്കാം.
മുരിങ്ങ സാലഡ്
മുരിങ്ങ ഇലകള്‍ ഉള്‍പ്പെടുത്തി നിങ്ങളുടെ സാലഡ് കൂടുതല്‍ പോഷകസമ്പുഷ്ടമാക്കാം. സാലഡിലെ പച്ചക്കറികള്‍ക്കൊപ്പം മുകളിലായി ഒരു പിടി മുരിങ്ങയിലയും ഒലിവ് ഓയിലും നാരങ്ങാനീരും ഒഴിച്ച് കഴിക്കുക.
മുരിങ്ങ ചായ
സാധാരണ ചായകള്‍ പരീക്ഷിച്ച് മടുത്തവര്‍ക്ക് മുരിങ്ങ ചായ കുടിക്കാം. ഒരു ടീസ്പൂണ്‍ ഉണങ്ങിയ മുരിങ്ങയില ചൂടുവെള്ളത്തില്‍ അഞ്ച് മിനിറ്റ് ഇട്ട് വയ്ക്കുക. ഈ പാനീയം ദഹനം എളുപ്പമാക്കും.
മുരിങ്ങ ഓംലെറ്റ്
ഓംലെറ്റ് തയ്യാറാക്കുമ്പോള്‍ കുറച്ച് മുരിങ്ങയില കൂടി ചേര്‍ത്ത് അത് കൂടുതല്‍ മെച്ചപ്പെടുത്താം. രണ്ട് മുട്ട അടിക്കുക, അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. നോണ്‍-സ്റ്റിക്ക് പാനില്‍ പാകം ചെയ്യുന്നതിന് മുമ്പ് ഒരു ടേബിള്‍സ്പൂണ്‍ മുരിങ്ങയില കൂടി ചേര്‍ക്കുക.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ റെസിപ്പികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ മുരിങ്ങ വാഗ്ദാനം ചെയ്യുന്നു. ഇതിലെ പോഷക സമ്പുഷ്ടമായ ഘടകങ്ങള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വിശപ്പ് ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications