Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
'വര്‍ഷങ്ങളായി ആഗ്രഹിച്ച മാറ്റം ഈയൊരു ഡയറ്റിലൂടെ നടന്നു', വിദ്യ ബാലനെ സഹായിച്ച ആ ഡയറ്റ് ഇതാണ്
Anti-inflammatory Diet: വണ്ണം കുറച്ച് മുമ്പത്തേക്കാള്‍ സുന്ദരിയായ വിദ്യ ബാലനെ കഴിഞ്ഞിടെ മാധ്യമങ്ങളിലെല്ലാം കണ്ടിരിക്കും. വണ്ണം കുറയ്ക്കാനുള്ള തന്റെ യാത്രയെ പറ്റി ചില മാധ്യമങ്ങളോട് വിദ്യ മനസ്സ് തുറക്കുകയും ചെയ്തിരുന്നു. വണ്ണം കുറഞ്ഞിരിക്കാന്‍ എല്ലാ കാലവും പരിശ്രമിച്ചിരുന്നുവെന്നും ഡയറ്റും വ്യായാമവുമെല്ലാം ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്തിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ വിദ്യ പറയുന്നുണ്ട്. ഇടയ്ക്ക് വണ്ണം കുറയും, പക്ഷേ വീണ്ടും തിരിച്ചെത്തും. പക്ഷേ ഈ വര്‍ഷം തനിക്ക് ആന്റി-ഇന്‍ഫ്ളമേറ്ററി ഡയറ്റ് ലഭിച്ചെന്നും അത് തന്റെ യാത്രയില്‍ വലിയ വിജയമായെന്നും വിദ്യ പറയുന്നു. തന്റെ ശരീരത്തിന് യോജിക്കാത്ത ഭക്ഷണങ്ങള്‍ വേണ്ടെന്ന് വെച്ചതിലൂടെ നിഷ്പ്രയാസം വണ്ണം കുറയ്ക്കാനായെന്നാണ് വിദ്യ പറഞ്ഞത്.

എന്താണ് വിദ്യ പറഞ്ഞ ആന്റി-ഇന്‍ഫ്ളമേറ്ററി ഡയറ്റ് എന്ന് നോക്കാം.
ഇന്ഫ്ളമേഷന് (വീക്കം) ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍ അടങ്ങിയ ഡയറ്റ് ആണ് ആന്റി-ഇന്‍ഫ്ളമേറ്ററി ഡയറ്റ്. ഇന്ഫ്ളമേഷന് ശരീരത്തിന് ഗുണവും ദോഷവും ചെയ്യും. അണുബാധയോ പരിക്കോ പറ്റിയാല്‍ അത് ഭേദമാകാന്‍ ഈ പ്രക്രിയയാണ് ശരീരത്തെ സഹായിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഗുരുതരമായ വീക്കം അസുഖങ്ങളിലേക്കും നയിക്കും. സ്ട്രെസ്സ്, ശരീരമനങ്ങി ഒന്നും ചെയ്യാതിരിക്കുക, ചില ഭക്ഷണങ്ങള്‍ എന്നിവ ഇന്ഫ്ളമേഷന് കൊണ്ടുള്ള അപകടസാധ്യത വര്‍ധിപ്പിക്കും. പക്ഷേ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇന്ഫ്ളമേഷന് കുറയും. അതിനെയാണ് ആന്റി- ഇന്‍ഫ്ളമേറ്ററി ഡയറ്റ് എന്ന് പറയുന്നത്.
എങ്ങനെയാണ് ആന്റി-ഇന്‍ഫ്ളമേറ്ററി ഡയറ്റ് സ്വീകരിക്കുക എന്ന് നോക്കാം.
തവിട് കളയാത്തതും, സസ്യാധിഷ്ഠിതവുമായ ഭക്ഷണം
തവിടുകളയാത്ത മുഴുധാന്യങ്ങള്‍ അല്ലെങ്കില്‍ ചെറുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ഇന്‍ഫ്ളമേഷനെ ചെറുക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓട്സ്,വാഴപ്പഴം, പരിപ്പ് വര്‍ഗ്ഗങ്ങള്‍ എന്നീ പ്രീബയോട്ടിക്കുകള്ക്കും തൈര്, പുളിപ്പിച്ച പച്ചക്കറികള്‍, ഭക്ഷണങ്ങള്‍ തുടങ്ങി പ്രോബയോട്ടിക്കുകള്ക്കും മുന്‍ഗണന നല്‍കുക.
ആരോഗ്യദായകമായ കൊഴുപ്പ്
എല്ലാ കൊഴുപ്പും ശരീരത്തിന് ദോഷം ചെയ്യില്ല. അവക്കാഡോ, ഒലിവ് ഓയില്‍, മത്തി, അയല പോലെയുള്ള ഭക്ഷണങ്ങളില്‍ ശരീരത്തിന ഗുണം ചെയ്യുന്ന കൊഴുപ്പാണ് ഉള്ളത്. ചിയ സീഡ്, വാല്‍നട്ട്, ഫ്ളാക്സ് സീഡ്, എന്നിവയില്‍ ഒമേഹ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇവ വീക്കം കുറയ്ക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനും സഹായിക്കും. ഇവയില്‍ ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.
ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജങ്ങളും
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും നല്കുന്നു. ചായയിലും സൂപ്പുകളിലും എല്ലാം ഇവ ചേര്‍ക്കാവുന്നതാണ്. ഇവയ്ക്ക് ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. റോസ്മേരി, ഗ്രാമ്പു, ജീരകം തുടങ്ങിയവയ്ക്കും ഇന്‍ഫ്ളമേഷനെ ചെറുക്കാനുള്ള അപാര കഴിവുണ്ട്. വളരെ കുറഞ്ഞ അളവില്‍ ഇവ കഴിച്ചാല്‍ പോലും ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയും.
പാനീയങ്ങളും പ്രോബയോട്ടിക്കുകളും
ഗ്രീന്‍ ടീ, ഔഷധച്ചായകളും കഷായങ്ങളും, മഞ്ഞള്‍പ്പാല്‍, ഇഞ്ചിച്ചായ എന്നിവ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവ ഇന്ഫ്ളമേഷന് ചെറുക്കും. തൈര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍, എന്നിവ ചെറുകുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് വര്‍ധിപ്പിക്കും.
സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക
സംസ്കരിച്ച ഭക്ഷണങ്ങള്‍, ട്രാന്‍സ് ഫാറ്റ്, റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഇന്ഫ്ളമേഷന് കാരണമാകുന്ന ഭക്ഷണങ്ങളാണ് ഇവ ഒഴിവാക്കുക. വീട്ടില്‍ പാകം ചെയ്ത ആഹാരം കഴിക്കുക. പാക്ക് ചെയ്ത ഭക്ഷണത്തില്‍ പോഷകാംശം കുറവും പൂരിത കൊഴുപ്പ്, പഞ്ചസാര, അമിത ഉപ്പ്, ട്രാന്‍സ് ഫാറ്റ് തുടങ്ങി ചീത്ത കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും ഷുഗറും വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ കൂടുതലും ആയിരിക്കും.
സാമന്തയുടെയും പ്രിയ ഡയറ്റ്
വിദ്യ ബാലന് മാത്രമല്ല സാമന്ത രുഥ് പ്രഭുവും ആന്റി-ഇന്‍ഫ്ളമേറ്ററി ഡയറ്റിന്റെ ആരാധികയാണ്. ഭാരം നിയന്ത്രിക്കാനും തന്റെ അസുഖത്തെ കൈകാര്യം ചെയ്യാനും ഈ ഡയറ്റ് നിര്‍ണ്ണായകമാണെന്നാണ് സാമന്ത പറയുന്നത്.
ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രമല്ല ശരീരം അമിതമായി വണ്ണം വെക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇന്ഫ്ളമേഷന് കൊണ്ടും വണ്ണം കൂടാം. അങ്ങനെയുള്ളപ്പോള്‍ ഇന്‍ഫ്ളമേഷനെ ചെറുക്കുകയാണ് പ്രധാനം. വണ്ണം കുറയ്ക്കാന്‍ കഠിന ഡയറ്റും വ്യായാമവും തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ആരോഗ്യവിദഗ്ധനെ കണ്ട് ആവശ്യമായ നടപടികള്‍ എടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
