Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തടികൂടുമെന്ന് കരുതി കറുമുറെ കടികള്‍ ഒഴിവാക്കിയോ, ധൈര്യമായി കഴിച്ചോളൂ ഈ സ്‌നാക്‌സുകള്‍
ഇടനേരങ്ങളില്‍ വിശപ്പ് തോന്നുമ്പോള്‍ എന്തെങ്കിലും ചെറുകടികളും ചിപ്പ്‌സും എടുത്ത് കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. വൈകുന്നേരം ചായ കുടിക്കുമ്പോഴും കൂടെ എന്തെങ്കിലും കഴിക്കാന്‍ തോന്നും. പക്ഷേ വണ്ണം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ചിപ്പ്‌സും മധുരപലഹാരങ്ങളും അടിക്കടി കഴിക്കുന്ന ശീലമാണെന്ന് കേട്ട് ചെറുകടികളോട് കഷ്ടപ്പെട്ട് മുഖം തിരിച്ചുനില്‍ക്കുന്നവരുണ്ട്. പക്ഷേ അനാരോഗ്യം നല്‍കുന്ന അത്തരം ചെറുകടികള്‍ വേണ്ടെന്ന് വെച്ച് ആരോഗ്യകരമായ ചെറുകടികള്‍ തിരഞ്ഞെടുക്കേണ്ട കാര്യമേയുള്ളു. മാത്രമല്ല, വണ്ണം കുറയ്ക്കുന്നതിന് പ്രധാന ഭക്ഷണങ്ങള്‍ കൂടുതല്‍ അളവില്‍ കഴിക്കാതെ ഇടയ്ക്കിടയ്ക്ക് ആരോഗ്യദായകമായ ചെറുകടികള്‍ കഴിക്കുന്നതാണ് നല്ലതും.

അങ്ങനെയെങ്കില്‍ അമിതവണ്ണം നല്‍കാത്ത, ആരോഗ്യദായകമായ ചില ചെറുകടികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മഖാന (താമരവിത്ത്)
വറുത്ത ചെറുകടികളോടാണ് നിങ്ങള്‍ക്ക് പ്രിയമെങ്കില്‍ അതിന് പകരമായി, അതേ രുചിയില്‍ കഴിക്കാവുന്ന ഒരു ചെറുകടിയാണ് മഖാന. കലോറി കുറഞ്ഞ മഖാന ഒരു കപ്പ് കഴിച്ചാലും കേവലം 111 കലോറിയേ അകത്ത് ചെല്ലുന്നുള്ളു. ഒരു കപ്പ് മഖാന അര ടീസ്പൂണ്‍ നെയ്യില്‍ വറുത്തെടുക്കുക. അത് സ്വര്‍ണ്ണനിറമാകുമ്പോള്‍ കുറച്ച് ഉപ്പും കുരുമുളക് പൊടിയും ചാട് മസാലയും ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ കുറച്ച് ഒറിഗാനോയും ചില്ലി ഫ്‌ളേക്‌സും ചേര്‍ത്ത് കഴിക്കാം.
ആപ്പിളും പീനട്ട് ബട്ടറും
പകുതി ആപ്പിള്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടറില്‍ കുത്തി ഇവ കഴിച്ചാല്‍ സൂപ്പര്‍ രുചിയാണ്. കേവലം 135 കലോറിയാണ് ഇതിലൂടെ ശരീരത്തിലെത്തുക. കലോറി കുറവാണെന്ന് കരുതി വിശപ്പ് പോകില്ലെന്ന് കരുതരുത്. ഇത് കഴിച്ചാല്‍ വയറ് നല്ലവണ്ണം നിറഞ്ഞതായി തോന്നും. വ്യായാമം ചെയ്യുന്നതിന് മുമ്പും ഈ സ്‌നാക്‌സ് കഴിക്കാവുന്നതാണ്. അത് ശരീരത്തിന് അതിവേഗം ഊര്‍ജം നല്‍കും.
പൊരി
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ആളുകള്‍ സ്ഥിരമായി വാങ്ങുന്ന ഒന്നാണ് പൊരി അഥവാ അരി വറുത്തെടുക്കുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍ഫെക്ട് സ്‌നാക് ആണ് അത്. അതില്‍ എണ്ണ ഒട്ടും ഇല്ലെന്ന് മാത്രമല്ല, ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. മാത്രമല്ല ദഹനം എളുപ്പാക്കി കൊണ്ടും ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഒരു കപ്പ് പൊരിയില്‍ വെറും 30 കലോറി മാത്രമേയുള്ളു. കുറച്ച് ഉപ്പും ചാട്ട് മസാലയും വെളുത്തുള്ളി, ഉണക്കമുളക് കറിവേപ്പില വറുത്തത് എന്നിവയും കൂടി കഴിച്ച് ചേര്‍ത്താല്‍ മറ്റെല്ലാ അണ്‍ഹെല്‍ത്തി സ്‌നാക്കുകളും മാറിനില്‍ക്കും.
ചോക്കലേറ്റ് കോട്ടഡ് സ്‌ട്രോബെറി
വണ്ണം കുറയ്ക്കാന്‍ ചോക്കലേറ്റ് കഴിക്കാമോ എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. പക്ഷേ ഒരു സ്‌ട്രോബെറി മെല്‍റ്റഡ് (ഉരുക്കിയ) ചോക്കലേറ്റില്‍ മുക്കി, ബെയക്ക് ചെയ്ത് തണുപ്പിച്ച് കഴിച്ചാല്‍ കേവലം 10 കലോറിയേ അത് വരികയുള്ളു. ചോക്കലേറ്റ് പ്രേമികള്‍ക്കും മധുരപ്രിയര്‍ക്കും ഈ സ്‌നാക്കില്‍ ആശ്വാസം കണ്ടെത്താം.
ഐസും വേണ്ടെന്ന് വെക്കണ്ട
വേനല്‍ക്കാലത്ത് കൂളാകാന്‍ ഐസ്‌ക്രീം കഴിക്കാന്‍ പറ്റുന്നില്ലെന്ന് ഓര്‍ത്ത് സങ്കടപ്പെടുന്ന, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ ഐസുണ്ടാക്കി കഴിക്കാം. ഏതെങ്കിലും പഴങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഐസ് (കോല്‍ഐസ്) ഉണ്ടാക്കാനുള്ള പാത്രമൊക്കെ ഇന്ന് വാങ്ങിക്കാന്‍ കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാലോ. മാങ്ങ, സ്‌ട്രോബെറി, കിവി, തണ്ണിമത്തന്‍, പേരയ്ക്ക, മുന്തിരി, പീച്ച്, പൈനാപ്പിള്‍, ബ്ലൂബെറി, തുടങ്ങി ഏത് പഴവും ഇതിനായി തിരഞ്ഞെടുക്കാം. പഴം കുറച്ച് തേങ്ങവെള്ളവുമായി ചേര്‍ത്ത് അരച്ചെടുത്ത് അച്ചിലേക്ക് ഒഴിച്ച് ഫ്രീസ് ചെയ്‌തെടുക്കുക.
പോപ്‌കോണ്‍
പോപ്‌കോണ്‍ ഇഷ്ടമുള്ള, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക ഒരു പേടിയും കൂടാതെ പോപ്‌കോണ്‍ കഴിക്കാം. പക്ഷേ കടയില്‍ നിന്ന് വാങ്ങി കഴിക്കേണ്ട. വീട്ടില്‍ തന്നെ തയ്യാറാക്കാം. റെഡി-ടു-മെയ്ക്ക് പാക്കറ്റ് വാങ്ങാതെ ചോള വിത്തുകള്‍ തന്നെയായി വാങ്ങുക. ഇത് ആവശ്യത്തിന് ബട്ടറോ എണ്ണയോ ഉപ്പോ ചേര്‍ത്ത് പോപ്‌കോണ്‍ ആയി വറുത്തെടുക്കാം. ഇങ്ങനെ ഉപ്പ് മാത്രം ചേര്‍ത്ത പോപ്‌കോണില്‍ വെറും 32 കലോറി മാത്രമേയുള്ളു. അത് തയ്യാറാക്കാന്‍ കാല്‍ക്കപ്പ് ചോളവിത്ത് എടുക്കുക. ഒരു ടീസ്പൂണ്‍ ബട്ടറോ ഓലിവ് ഓയിലോ പ്രഷര്‍ കുക്കറില്‍ ചൂടാക്കുക. അതിലേക്ക് ചോളവിത്ത് ഇട്ടുകൊടുക്കുക. ആവശ്യത്തിന് മാത്രം ഉപ്പും ചേര്‍ക്കുക. ഇനി വിസില്‍ ഇടാതെ കുക്കര്‍ അടയ്ക്കുക. മിനിട്ടുകള്‍ക്കുള്ളില്‍ ചോളം പൊരിഞ്ഞുവരുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും. ഇത് നിന്നാല്‍ മുഴുവന്‍ വിത്തും പൊരിയായി എന്നാണ് അര്‍ത്ഥം. ഇനിയിത് ചൂടോടെ കഴിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications