Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
75ല്‍ നിന്ന് 58ലേക്ക്; അത്ഭുതപ്പെടുത്തുന്ന ഈ മാറ്റത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദീപ്തി സധ്വാനി
വണ്ണം കുറയ്ക്കുക എളുപ്പമുള്ള കാര്യമല്ല, പക്ഷേ മനക്കരുത്ത് ഉണ്ടെങ്കില്‍ അത് അസാധ്യമല്ലെന്ന് തെളിയിച്ച നിരവധി പേര് ഉണ്ട്. പ്രത്യേകിച്ച, ഫിറ്റ്നസ്സ് യാത്രയില്‍ നമുക്ക് പ്രചോദനമേകുന്ന നിരവധി സെലിബ്രിറ്റികളും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഉണ്ട്. ആഴ്ചകളും മാസങ്ങളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ നേടിയ അവര്‍ അവരുടെ ഫിറ്റ്നസ്സ് രഹസ്യവും ആളുകളുമായി പങ്കുവെക്കാറുണ്ട്. അവരിലൊരാളാണ് നടിയും ഗായികയും ഗ്ലോബല്‍ ഇന്‍ഫ്ളുവന്‍സറുമായ ദീപ്തി സധ്വാനി.

മടുത്തുപോയ നാളുകള്‍
ആറുമാസം കൊണ്ട് 75 കിലോയില്‍ നിന്ന് 58 കിലോയിലേക്ക് എത്തിയ തന്റെ വിസ്മയപ്പെടുത്തുന്ന ഫിറ്റ്നസ്സ് യാത്രയുടെ കഥ കഴിഞ്ഞിടെ ദീപ്തി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. വണ്ണം കുറഞ്ഞതിനും അതിന് മുമ്പും ഉള്ള രണ്ട് ഫോട്ടോകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടും ഒരാള്‍ തന്നെയോ എന്ന് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ആ ഫോട്ടോകളില്‍ കാണാനാകുക.
എന്നാല്‍ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. മതിയാക്കിയാലോ എന്ന് ആലോചിച്ച ദിവസങ്ങള്‍ ഉണ്ട്. എന്നാല്‍ ഓരോ ചെറിയ ചുവടുകള്‍ പോലും വളരെ പ്രധാനമാണെന്ന് സ്വയം ഓര്‍മ്മിച്ച് കൊണ്ട് മുന്നേറി. വളരെ പതുക്കെയാണ് പുരോഗതി ദൃശ്യമായത്, പക്ഷേ ആ മാറ്റം സ്ഥിരതയുള്ളതായിരുന്നു, അതാണ് അതിന്റെ മാജിക്, ദീപ്തി പറയുന്നു.
ആ രഹസ്യം
എളുപ്പവഴികള്‍ അല്ല, സ്ഥിരതയുള്ള ചില ശീലങ്ങളാണ് വേണ്ടതെന്ന തിരിച്ചറിവാണ് ആറുമാസം കൊണ്ട് 17 കിലോഗ്രാം ഭാരം കുറയ്ക്കാന്‍ ദീപ്തിയെ സഹായിച്ചത്. പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണം എന്നിവ തീര്‍ത്തും ഒഴിവാക്കി, ഗ്ലുട്ടന്‍ (ഗോതമ്പിലും ബാര്‍ലിയിലും അടക്കം കാണപ്പെടുന്ന ഒരു തരം പ്രോട്ടീന്‍) ഇല്ലാത്ത ആഹാരം ശീലമാക്കി. ഇന്െര്മിറ്റന്റ് ഭക്ഷണക്രമമായിരുന്നു മന്ത്രം, കണിശതയോടെ 16 മണിക്കൂര്‍ ഉപവസിച്ചു, കലോറി ഉപഭോഗം കൃത്യമായി നിരീക്ഷിച്ചു, വല്ലപ്പോഴുമൊക്കെ ചീറ്റ് ഡേയും (ഡയറ്റ് ഉപേക്ഷിക്കുന്ന ദിവസം)ഉണ്ടായിരുന്നു.
സാധാരണ വര്‍ക്ക്ഔട്ടല്ല
പതിനഞ്ച് വര്‍ഷത്തോളമായി സ്ഥിരമായി വ്യായാമം നടത്തുന്ന ആളാണ് ദീപ്തി. കൃത്യമായ ഫിറ്റ്നസ് ചര്യയുണ്ട്. എന്നാലത് സാധാരണ വര്ക്ക്ഔട്ടുകളല്ല. യോഗ, ബോക്സിംഗ്, നീന്തല്‍ എന്നിവയും ദീപ്തിയുടെ വ്യായാമചര്യയില് ഉള്‍പ്പെടുന്നു. തീവ്രമായി ഇവ ചെയ്യുക എന്നതിനേക്കാള്‍ സ്ഥിരതയോടെ ഈ ശീലങ്ങള്‍ കാത്തുസൂക്ഷിക്കാനാണ് ശ്രമം. വളരെ വ്യത്യസ്തമായ ഈ ഫിറ്റ്നസ് യാത്ര ശാരീരികമായി മാത്രമല്ല മാനസികമായും തന്നെ ഒരുപാട് മാറ്റിയതായി അവര്‍ പറയുന്നു.
ശരീര സൗന്ദര്യം മാത്രമല്ല ലക്ഷ്യം
ശരീരത്തെ അഴകളവുകളിലേക്ക് തിരിച്ചെത്തിക്കുക എന്നത് മാത്രമല്ല ദീപ്തിയുടെ ഈ ഫിറ്റ്നസ് യാത്രയുടെ ലക്ഷ്യം. തന്റെ തന്നെ ഏറ്റവും മികച്ച പതിപ്പായി മാറാനുള്ള യാത്രയിലാണ് അവര്‍. കേവലം കാഴ്ച എന്നതിലുപരിയായി ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാണ് ആ മാറ്റങ്ങള്‍. അച്ചടക്കവും പോസിറ്റീവ ചിന്താഗതിയും ഉണ്ടെങ്കില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ദീപ്തിയുടെ കഥ.
ഫിറ്റ്നസ് യാത്രയില്‍ ആര്‍ക്കെങ്കിലും തന്റെ സഹായമോ നിര്‍ദ്ദേശങ്ങളോ ആവശ്യമാണെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയക്കാന്‍ മടിക്കണ്ടതില്ലെന്ന കുറിപ്പോടെയാണ് ദീപ്തി തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications