Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മധുരക്കൊതിയില് വണ്ണം കൂടില്ല, കുറയും! കഴിക്കുന്തോറം ആരോഗ്യം കൂടുന്ന മധുരമിതാണ്
Sugar Cravings Solution: മധുരത്തോട് ചിലയാളുകള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഒട്ടുമിക്ക ആളുകള്‍ക്കും മറ്റുരുചികളെ അപേക്ഷിച്ച് മധുരത്തോട് കൂടുതല്‍ കൊതിയുണ്ടാകും. പക്ഷേ അവരുടെ മധുരക്കൊതി ചിലപ്പോള്‍ അമിതവണ്ണത്തിലേക്കും വണ്ണം കുറയ്ക്കാനാകാത്ത അവസ്ഥയിലേക്കും എത്തിക്കും. മധുരക്കൊതി നിയന്ത്രിക്കുക എത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് ആഹാര നിയന്ത്രണത്തിലൂടെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍. പക്ഷേ മധുരത്തോടുള്ള ഈ കൊതി പ്രകൃതിദത്തവും പോഷകസമ്പന്നവും ആയ ഒരു മധുരത്താല്‍ അടക്കാനായാലോ. അത് ഒരുപക്ഷേ വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. ഈന്തപ്പഴം ഇപ്പറഞ്ഞ ഗുണങ്ങള്‍ ഉള്ള ഒരു മധുരമാണ്. മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ ഈന്തപ്പഴം കഴിക്കുകയാണെങ്കില്‍ കൊതി തീരുകയും ചെയ്യും, അതിനൊപ്പം ആരോഗ്യത്തിന് ഇരട്ടിനേട്ടം ലഭിക്കുകയും ചെയ്യും.

മധുരക്കൊതിയന്മാര്ക്ക് വേണ്ടി പ്രകൃതി ഒരുക്കിയ അമൂല്യ കനിയാണ് ഈന്തപ്പഴം. ഇതില്‍ ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ, വണ്ണം കൂടുമെന്ന പേടി ഇല്ലാതെ മധുരക്കൊതി തീര്‍ക്കാന്‍ ഏറ്റവും നല്ല ചോയിസാണ് ഈന്തപ്പഴം.
ഈന്തപ്പഴം കഴിക്കുന്നതിലെ ഗുണങ്ങള്‍ നോക്കാം.
പ്രകൃതിയുടെ അമൂല്യ കനി
കൃത്രിമമായ ഒരു മധുരവും ഇല്ലാത്ത, എന്നാല്‍ മറ്റ് പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായ മധുരമുള്ള പഴമാണ് ഈന്തപ്പഴം. മധുരപലഹാരങ്ങളോ പഞ്ചസാര വിഭവങ്ങളോ കഴിക്കണമെന്ന് തോന്നുമ്പോള്‍ ഒന്നോ രണ്ടോ ഈ്ന്തപ്പഴം കഴിക്കാം. മറ്റ് മധുരപലഹാരങ്ങള്‍ ചെയ്യുന്നത് പോലെ ഈന്തപ്പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടില്ല. മാത്രമല്ല, സ്ഥിരതയുള്ള ഊര്‍ജം ഇത് നല്‍കുകയും ചെയ്യും.
ഈന്തപ്പഴത്തിലെ സ്വാഭാവിക മധുര ഘടകമായ ഗ്ലൂക്കോസും ഫ്രക്ടോസും സൂക്രോസും ഒറ്റയയിക്ക് ആഗിരണം ചെയ്യപ്പെടില്ല. ക്രമേണ മാത്രമേ ആഗിരണം ചെയ്യപ്പെടൂ. അതിനാല്‍ ഷുഗര്‍ ഒറ്റയടിക്ക് കൂടുമെന്ന് ഭയക്കേണ്ടതില്ല.
ഈന്തപ്പഴം കഴിച്ച് മധുരക്കൊതി അടക്കിയാല്‍, മറ്റ് മധുരങ്ങള്‍ കഴിക്കുന്നതിലെ പൊണ്ണത്തടി അതിയായ വിശപ്പ്, ഊര്‍ജ അസന്തുലിതാവസ്ഥ അടക്കമുള്ള ദോഷങ്ങളില്‍ നിന്നും രക്ഷപ്പെടാം.
ഫൈബര്‍ സമ്പുഷ്ടം
ഈന്തപ്പഴത്തിലെ ഫൈബറിന്റെ അളവ് മധുരക്കൊതി തീര്‍ക്കാനുള്ള ഏറ്റവും നല്ല ഓപ്ഷനാക്കി അതിനെ മാറ്റുന്നു. ഫൈബര്‍ രക്തത്തിലേക്കുള്ള പഞ്ചസാര അഥവാ ഷുഗര്‍ ആഗിരണം മന്ദഗതിയിലാക്കുന്ന ഘടകമാണ്. ഇതിലൂടെ വയറ് നിറഞ്ഞുവെന്ന തോന്നലും സംതൃപ്തിയും ലഭിക്കും. ഇങ്ങനെ അമിതമായി ആഹാരം കഴിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കാനും പോഷകലഭ്യത ഉറപ്പാക്കാനും സാധിക്കും. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ വണ്ണം കുറയ്ക്കലിനും ഇത് ഗുണം ചെയ്യും.
അവശ്യ ജീവകങ്ങളും ധാതുക്കളും
പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, വൈറ്റമിന്‍ ബി6 അടക്കം ശരീരത്തിന് ആവശ്യമായ ജീവകങ്ങളും ധാതുക്കളും ഈന്തപ്പഴത്തില്‍ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ഊര്‍ജവും നിലനിര്‍ത്താന്‍ ഇവ ആവശ്യമാണ്. പ്രത്യേകിച്ച് പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അങ്ങനെ വിശപ്പും മധുരത്തോടുള്ള കൊതിയും അടക്കാനും സഹായിക്കും.
മറ്റ് പലഹാരങ്ങള്‍ക്കും പാക്ക് ചെയ്ത സ്നാക്സുകള്‍ക്കും പകരമായി ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നേട്ടമാകുന്ന അവശ്യ പോഷകങ്ങള്‍ ശരീരത്തിലെത്തുകയും മധുരക്കൊതി കുറയുകയും ചെയ്യും എന്നതാണ് ഇവിടുത്തെ നേട്ടം.
ദഹനത്തിന് സഹായിക്കുന്നു
ഈന്തപ്പഴത്തില്‍ ധാരാളമുള്ള ഫൈബര്‍ ദഹന പ്രക്രിയ എളുപ്പമാക്കുന്നു. ഇത് ചെറുകുടലിന്റെയും വന്കുടലിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല ഈന്തപ്പഴത്തിലെ ഫൈബര്‍ മലബന്ധം അകറ്റാനും ശോധന കൃത്യമാക്കാനും സഹായിക്കും. ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനം വിശപ്പിനെയും മധുരക്കൊതിയെയും സ്വാധീനിക്കുന്നുണ്ട്. ദഹനം ശരിയായില്ലെങ്കില്‍ അമിതമായി ആഹാരം കഴിക്കാനും മധുരം കഴിക്കാനും തോന്നലുണ്ടാകും.
പക്ഷേ ഈന്തപ്പഴം ദഹനം മെച്ചപ്പെടുത്തുന്നത് കൊണ്ട് വിശപ്പ് നിയന്ത്രിക്കാനും അനാരോഗ്യകരമായ മധുരക്കൊതി അടക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
