Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരു മാസത്തിനുള്ളിൽ 5 കിലോ കുറയ്ക്കാം; ഈ കറികളുടെ കൂടെ തൈര് ചേര്‍ത്ത് കഴിക്കാതിരുന്നാല്‍ മതി
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. ജിമ്മില്‍ പോകാതെ എങ്ങനെ തടി കുറയക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ ജിമ്മില്‍ പോകാതെ തന്നെ, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ചില കറികളുണ്ട്. ഈ ആഹാരങ്ങള്‍ തൈരിന്റെ കൂടെ കഴിച്ചാല്‍ ശരീരവീക്കം വര്‍ദ്ധിക്കുന്നതാണ്. ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നത് അമിതവണ്ണം ഉണ്ടാകുന്നതിനും കാരമണമാണ്. ഈ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ഈ കറികള്‍ കൂട്ടി ചോറ് കഴിക്കുമ്പോള്‍ തൈര് ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സവാള ചേര്‍ത്ത കറികള്‍
ആയുര്‍വേദ പ്രകാരം, സവാള ചേര്‍ത്ത കറികള്‍ കഴിക്കുമ്പോള്‍ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, ചിലര്‍ സവാള ചേര്‍ത്ത് റോസ്റ്റ് തയ്യാറാക്കുന്നു. അതുപോലെ, സവാള ഉപയോഗിച്ച് ചമ്മന്തി തയ്യാറാക്കുന്നവരുണ്ട്. ഇതുപോലെ, സമ്പാര്‍ മുതല്‍ മീന്‍ കറിയില്‍ വരെ സവാള ചേര്‍ക്കുന്ന ധാരാളം ആളുകളുണ്ട്. ഇതത്രത്തില്‍ സവാള അമിതമായി ചേര്‍ക്കുന്ന കറികളുടെ കൂടെ തൈര് ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ കഴിക്കുന്നത് ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതും ശരീരവീക്കം വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
പരിപ്പ്
പരിപ്പും തൈരും! പലരുടെയും പ്രിയപ്പെട്ട കോമ്പിനേഷനാണ് പരിപ്പും തൈരും. എന്നാല്‍, ഈ പരിപ്പ് ചേര്‍ത്ത കറികളുടെ കൂടെ തൈര് കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. പരിപ്പും തൈരും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് ശരീരവീക്കം വര്‍ദ്ധിപ്പിക്കുന്നു. ശരീരവീക്കം വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിനും കാരണമാണ്.
എണ്ണമയമുള്ള ആഹാരങ്ങള്‍
നമ്മള് തയ്യാറാക്കുന്ന മിക്കകറികളിലും വെളിച്ചെണ്ണ ഉണ്ടായിരിക്കും. ഇത്തരത്തില്‍ എണ്ണ അടങ്ങിയ ആഹാരങ്ങളില്‍ തൈര് ചേര്‍ത്ത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ എണ്ണമയമുള്ള ആഹാരങ്ങളില്‍ തൈര് ചേര്‍ത്താല്‍ ദഹന പ്രശ്നങ്ങള്‍ വിട്ടുമാറുന്നതല്ല. തുടര്‍ച്ചയായി ഇത്തരത്തില്‍ എണ്ണമയമുള്ള ആഹാരത്തില്‍ തൈര് ചേര്‍ത്ത് കഴിച്ചാല്‍ ശരീരവീക്കം വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ ചീര്‍മ്മത വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്.
മാങ്ങ
തൈരില്‍ മാങ്ങ ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? ചിലര്‍ തൈരില്‍ മാങ്ങ ചേര്‍ത്ത് അരച്ച് ലസ്സി പോലെ കുടിക്കുന്നവരുണ്ട്. എന്നാല്‍, മാങ്ങയും തൈരും നല്ലൊരു കോമ്പിനേഷനല്ല. ഇത്തരം ആഹാരങ്ങള്‍ പതിവാക്കുന്നത് ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
മീന്‍
പൊരിച്ച മത്തിയും തൈരും, അല്ലെങ്കില്‍ മീന്‍കറിയും തൈരും! പലരുടെയും ഇഷ്ടപ്പെട്ട കോമ്പിനേഷനാണ്. എന്നാല്‍, ആയുര്‍വേദ പ്രകാരം, തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണെന്ന് ചൂണ്ടികാണിക്കുന്നു. കൂടാതെ, ഇത്തരത്തില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും, ശരീര വീക്കം വര്‍ദ്ധിക്കുന്നതിനും കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
