Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
തടി കുറയ്ക്കാന്‍ പ്രോട്ടീന്‍ കഴിക്കാറുണ്ടോ? ഈ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ തടി കുറയില്ല
തടി കുറയ്ക്കുന്ന കാര്യത്തില്‍ പലരും ഭക്ഷണത്തില്‍ അല്പം കൂടുതല്‍ കരുതല്‍ വരുത്തുന്നു. എന്നാല്‍ അത് ശരിയായ രീതിയിലാണോ നിങ്ങള്‍ക്ക് കൃത്യമായ ഫലം ലഭിക്കുന്നുണ്ടോ എന്നതാണ് ആദ്യം അറിയേണ്ടത്. പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് അത്യന്താപേക്ഷിതമായി ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. എന്നാല്‍ അതിന് വേണ്ടി കൃത്യമായ വഴികള്‍ ആദ്യം കണ്ട് പിടിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. പലരും ഡയറ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് ശരീരഭാരത്തിന്റെ കാര്യത്തില്‍ കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പ്രോട്ടീന്‍ കഴിക്കുമ്പോള്‍ എത്ര അളവില്‍ എന്ത് പ്രോട്ടീന്‍ എങ്ങനെ കഴിക്കണം എന്ന കാര്യം കൂടി ആദ്യം മനസ്സിലാക്കണം. ഇത്തരത്തില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ എപ്രകാരം ശ്രദ്ധിക്കണം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പനീറും ചീസും നല്‍കും കലോറി
പലരും പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ പനീറും ചീസും പോലുള്ള പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍ ഇതിലുള്ള കലോറിയുടെ അളവ് വളരെ കൂടുതലാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും എന്നതാണ് സത്യം. പലപ്പോഴും കലോറി കൂടുതലുള്ളതിനാല്‍ അത് അമിതവണ്ണത്തിലേക്ക് തന്നെയാണ് നിങ്ങളെ നയിക്കുന്നത്. ഇവ കൃത്യം അളവറിയാതെ കഴിക്കുമ്പോള്‍ പലപ്പോഴും കലോറി വര്‍ദ്ധിക്കുകയും കഷ്ടപ്പെട്ടാലും ശരീരഭാരം കുറയാതിരിക്കുകയും ചെയ്യുന്നു. ഇതാണ് പ്രധാന വെല്ലുവിളിയായി അമിത ഭാരം കുറയുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.
എത്ര പ്രോട്ടീന്‍ എന്നത് പ്രധാനം
വ്യായാമം ചെയ്യുന്നതിന് അനുസരിച്ച് പലരും പ്രോട്ടീന്‍ കഴിക്കാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍ എത്ര പ്രോട്ടീന്‍ ഏത് തരത്തില്‍ കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. ചിലര്പ്രോട്ടീന് ഷേക്കുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ അനിവാര്യത നിങ്ങള്‍ക്ക് മനസ്സിലാവും. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ആവശ്യമായ പ്രോട്ടീന്റെ അളവ് 15-30 ഗ്രാം വരെയാണ്. അത് പലപ്പോഴും അവരുടെ പ്രായം, ഉയരം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു മുതിര്‍ന്ന വ്യക്തിയെങ്കില്‍ അവര്‍ക്ക് 15-30 ഗ്രാം വരെ പ്രോട്ടീന്‍ വേണം. അതുകൊണ്ട് തന്നെ മറ്റ് ഭക്ഷണ സ്രോതസ്സുകലില്‍ നിന്ന് പ്രോട്ടീന്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അത്തരം കാര്യങ്ങളെ ഒട്ടും നിസ്സാരമാക്കി കാണരുത്. ഇതെല്ലാം കൃത്യമായി ഒരു ആരോഗ്യ വിദഗ്ധനോട് സംസാരിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണ്.

മാംസാഹാരം കഴിക്കുന്നവര്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് മാംസാഹാരം. ഇത് ശരീരത്തിന് കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നതാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് പലപ്പോഴും ഇത് മൂലം പ്രോട്ടീന്‍ ലഭിക്കാതെ വരുന്നു.ഇത് ശരീരത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും വിവിധ തരത്തിലുള്ള പരിപ്പുകള്‍, കടല വര്‍ഗ്ഗങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, സോയാബീന്‍ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള വഴിയാണ്. അതുകൊണ്ട് തന്നെ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് വേണ്ടി കൂടുതല്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
പ്രോട്ടീന്‍ ഗുണനിലവാരം ശ്രദ്ധിക്കാത്തത്
പലപ്പോഴും ആവശ്യത്തിന് ഗുണനിലവാരമില്ലാത്ത പ്രോട്ടീന്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ പ്രോട്ടീന്‍ സ്രോതസ്സുകളും ഒരുപോലെ അല്ല എന്നതാണ് സത്യം. ചില ഭക്ഷണങ്ങളില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും അമിതമായ പഞ്ചസാര, ഉപ്പ്, അനാവശ്യമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ അവക്ക് പകരം മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു, നട്സ് എന്നിവയെല്ലാം നിങ്ങള്‍ക്ക് ആരോഗ്യം മികച്ചതാക്കുന്നു. ഇതെല്ലാം പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications