Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
തടി കുറയ്ക്കാന്‍ കഠിന പരിശ്രമമാണോ? രാത്രിയില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍....
Weight loss: അമിതവണ്ണം എന്നത് എല്ലാവരുടേയും പേടി സ്വപ്നമാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറയുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അമിതവണ്ണമുള്ളവരില്‍ പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടുകയാണ് സംഭവിക്കുന്നത്. ഇത് മെറ്റബോളിസത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു.
പലപ്പോഴും ഇത് ആന്തരികാവയവങ്ങളെ പോലും ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും രാത്രി ചെയ്യുന്ന ചില കാര്യങ്ങള്‍ അമിതവണ്ണത്തെ കുറയ്ക്കുന്നു. തെറ്റായ ഭക്ഷണരീതി തന്നെയാണ് ഇവിടെ വില്ലനാവുന്നത്. എന്നാല്‍ ഇനി അമിതവണ്ണത്തിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. രാത്രി നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

രാത്രി ഭക്ഷണത്തിന് പ്രാധാന്യം നല്കേണ്ടതെന്തിന്?
എന്തുകൊണ്ടാണ് രാത്രിയില്‍ കഴിക്കുന്ന ഭക്ഷണത്തിന് പ്രാധാന്യം നല്‍കേണ്ടത് എന്ന് നോക്കാം. പലപ്പോഴും നമ്മുടെ ഒരു ദിവസത്തെ അവസാന ഭക്ഷണമാണ് ഇത്. എന്നാല്‍ ഈ കഴിക്കുന്ന ഭക്ഷണത്തിലാണ് പലപ്പോഴും നിങ്ങളുടെ ആരോഗ്യവും ഉറക്കവും എല്ലാം ബന്ധപ്പെട്ടിരിക്കുന്നത്. ശരീരത്തിന് വളരെ കുറച്ച് ഊര്‍ജ്ജം മാത്രമാണ് ഉറങ്ങുന്നതിനായി വേണ്ടത്. അതുകൊണ്ട് തന്നെ ബാക്കി ഊര്‍ജ്ജം ഉപയോഗിക്കാതെ ശരീരത്തില്‍ ഉണ്ടാവുന്നു. ഇതാണ് പിന്നീട്ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെന്ന് നോക്കാം.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
രാത്രിയില്‍ പരമാവധി പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല ആരോഗ്യത്തെ മൊത്തത്തില്‍ നശിപ്പിക്കും എന്നതാണ് സത്യം, ശരീരഭാരം കുറയുന്നതിനേക്കാള്‍ കൂടുന്നതിലേക്കാണ് ഇത് ശരീരത്തെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ഐസ്ക്രീം
മഴയാണെങ്കിലും വേനലാണെങ്കിലും പലരും ഐസ്ക്രീം ധാരാളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അത് രാത്രിയായാല്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ഇത് ശരീരത്തില്‍ അമിതഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കും എന്ന് മാത്രമല്ല പ്രമേഹമുള്‍പ്പടെയുള്ള ജീവിത ശൈലി രോഗങ്ങളെ നല്‍കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇത് തടി കൂട്ടുക മാത്രമല്ല ചെയ്യുന്നത് പലപ്പോഴും മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ രാത്രിയില്‍ ഐസ്ക്രീം കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.
സോഫ്റ്റ് ഡ്രിങ്ക്സ്
ദാഹിക്കുമ്പോള്‍ രാത്രി സോഫ്റ്റ് ഡ്രിങ്ക്സ് ആണോ കുടിക്കുന്നത്? എന്നാല്‍ ആ ശീലമുണ്ടെങ്കില്‍ ഇന്ന് തന്നെ നിര്‍ത്തുന്നതാണ് നല്ലത്. കാരണം അത് നിങ്ങളില്‍ അനാരോഗ്യത്തോടൊപ്പം അമിതവണ്ണത്തിനും കാരണമാകുന്നു എന്നതാണ് സത്യം. രാത്രിയില്‍ സോഫ്റ്റ് ഡ്രിങ്ക്സ് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സോഫ്റ്റ് ഡ്രിങ്ക്സില്‍ സോഡയും ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട എന്നതിനാല്‍ തന്നെ അത് അമിതവണ്ണത്തെ കൂടെക്കൂട്ടുന്നു. കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളാണ് കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എണ്ണയില്‍ വറുത്തത്
പലരും രാത്രി അത്താഴത്തിന് ശേഷവും പല സ്നാക്സും ശീലമാക്കുന്നു. എന്നാല്‍ അത് എത്രത്തോളം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന് ആദ്യം തിരിച്ചറിയണം. പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള രോഗാവസ്ഥകളും അമിതവണ്ണവും തന്നെയാണ് ഇതിന്റെ ഫലമായി സംഭവിക്കുന്ന കാര്യവും. അതുകൊണ്ട് രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ കരുതല്‍ വേണം എന്നതാണ് സത്യം. അല്ലാത്ത പക്ഷം എത്രയൊക്കെ കഷ്ടപ്പെട്ടാലും തടി കുറയാന്‍ പോവുന്നില്ല എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
