Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആഴ്ചകള്‍ കൊണ്ട് കുടവയര്‍ കുറയും; ഈ ആയുര്‍വേദ പാനീയങ്ങള്‍ കുടിച്ചുനോക്കൂ
Ayurvedic Drinks for Healthy Belly Fat Reduction: ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് അടക്കം പലവഴികള്‍ തേടുമ്പോള്‍ അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചും അനന്തരഫലങ്ങളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കാനും വിദഗ്ധോപദേശം തേടാനും മറക്കരുത്. അനാരോഗ്യകരമായ ചില ഡയറ്റുകളും മെലിയണം എന്ന ഒറ്റച്ചിന്തയും ആരോഗ്യത്തില്‍ വലിയ ആപത്തായി മാറുന്നതിനെ കുറിച്ച് പല ചര്‍ച്ചകളും നടക്കുന്ന സമയമാണിത്. ഇവിടെയാണ് ആയുര്‍വേദത്തിന്റെ പ്രസക്തി.

പൊതുവെ പാര്‍ശ്വഫലങ്ങള്‍ ഇല്ല, അല്ലെങ്കില്‍ തീരെ കുറവ് എന്നതാണ് ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ മേന്മ. ആരോഗ്യത്തോടെ മെലിയാനും വയറ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും ആയുര്‍വേദത്തില്‍ തീര്‍ത്തും പ്രകൃതിദത്തമായ പല വഴികളുമുണ്ട്. അതിലൊന്നാണ് ചിലതരം പാനീയങ്ങള്‍. ഈ പാനീയങ്ങള്‍ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും വയറ് സ്തംഭനവും കുടവയറും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും ആരോഗ്യകരവും സന്തുലിതവുമായ ജീവിതക്രമം നല്കുന്നു.
വണ്ണം കുറയ്ക്കാന്‍, പ്രത്യേകിച്ച് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
തേന്‍-ചെറുനാരങ്ങ വെള്ളം
ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും ഒരു ടീസ്പൂണ്‍ തേനും എടുത്ത് ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. ഇത് വെറുംവയറ്റില്‍ കുടിച്ചാല്‍ മെറ്റബോളിസം മെച്ചപ്പെടും, ദഹനം വേഗത്തിലാകും ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ഉരുകും.
ജീരകവെള്ളം
ജീരകവെള്ളവും വണ്ണം കുറയ്ക്കാന്‍ ഉത്തമ പാനീയമാണ്. ഒരു ടീസ്പൂണ്‍ ജീരകം ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് രാത്രി മുഴുവന്‍ വെക്കുക. ഇത് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് കുടിക്കുക. ദഹനം മെച്ചപ്പെടാനും വയറ് സ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ആരോഗ്യകരമായി വണ്ണം കുറയ്ക്കുന്നതിന് കൊഴുപ്പ് ഉരുക്കാനും വെറുംവയറ്റില്‍ കുടിക്കുന്ന ഈ പാനീയം സഹായിക്കും.
ഉലുവ വെള്ളം
ഒരു ടീസ്പൂണ്‍ ഉലുവ ഒരു കപ്പ് ശുദ്ധജലത്തില്‍ ഇട്ട് രാത്രി വെക്കുക. രാവിലെ വെറുംവയറ്റില്‍ ഈ പാനീയം അരിച്ച് കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും അരഭാഗത്തെ വണ്ണം കുറയ്ക്കാനും ഉലുവ വെള്ളത്തിന് ശക്തിയുണ്ട്.
പെരുംജീരക വെള്ളം
ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പ് ചൂടുവെള്ളത്തില്‍ പത്ത് മിനിട്ട് ഇട്ടുവെക്കുക. ശേഷം അരിച്ച് കുടിക്കുക. വയറ് സ്തംഭനം കുറയ്ക്കാനും ദഹനം വേഗത്തിലാക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സ്വാഭാവിക രീതിയില്‍ മെലിയാനും ഈ പാനീയം ഉത്തമമാണ്.
ഇഞ്ചിച്ചായ
ഒരു ഇഞ്ച് വലുപ്പത്തിലുള്ള ഫ്രഷ് ആയ ഇഞ്ചി ഒരു കപ്പ് വെള്ളത്തില്‍ 5 മിനിട്ട് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് കുടിച്ചാല്‍ വീക്കം കുറയും. ദഹനം മെച്ചപ്പെടുകയും ക്രമേണ വയറിലെ കൊഴുപ്പ് ഇല്ലാതാകുകയും ചെയ്യും.
മല്ലിവെള്ളം
ഒരു ടീസ്പൂണ്‍ മല്ലി ഒരു കപ്പ് വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ വെക്കുക. പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങള്‍ കളയാനും കൊളസ്ട്രോള്‍ സന്തുലിതമാക്കാനും ദഹനം എളുപ്പത്തിലാക്കാനും വണ്ണം കുറയ്ക്കാനും മല്ലിവെള്ളം സഹായിക്കും.
നെല്ലിക്ക ജ്യൂസ്
രണ്ട് ടേബിള്‍സ്പൂണ്‍ ഫ്രഷ് നെല്ലിക്ക ജ്യൂസ് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി രാവിലെ കുടിക്കുക. മെറ്റബോളിസം മെച്ചപ്പെടാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കൊഴുപ്പ് ഉരുക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും നെല്ലിക്ക ജ്യൂസ് സഹായിക്കും.
മഞ്ഞള്‍പ്പാല്‍
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു കപ്പ് ചൂട് പാലില്‍ കലര്ത്തിക്കുടിക്കുക. രാത്രിയില്‍ ഇത് കുടിച്ചാല്‍ ശരീരത്തിനുള്ളിലെ വീക്കം ഇല്ലാതാകുകയും ദഹനം മെച്ചപ്പെടുകയും കൊഴുപ്പ് ഉരുക്കല്‍ വേഗത്തിലാകുകയും ചെയ്യും.
കറുവപ്പട്ട വെള്ളം
അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത് ഒരു കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാകും. വിശപ്പ് കുറയും. മെറ്റബോളിസം മെച്ചപ്പെടുകയും ക്രമേണ വണ്ണം കുറയുകയും ചെയ്യും.
ത്രിഫല ചായ
അര ടീസ്പൂണ്‍ ത്രിഫല പൊടി ഒരു കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിച്ചാല്‍ ദഹനം മെച്ചപ്പെടും. ശരീരത്തിലെ വിഷാംശം പുറംതള്ളപ്പെടും. ആരോഗ്യം മെച്ചപ്പെടുകയും സ്വാഭാവികമായി വണ്ണവും വയറും കുറുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
