Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
വണ്ണം കുറയ്ക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിയൂ, ഇത് 11 മാസം കൊണ്ട് 55 കിലോ കുറച്ച രാജിയുടെ അനുഭവം
2024 ജനുവരിയില്‍ രാജി ഗന്ഗസിന്റെ ശരീരഭാരം 155 കിലോ ആയിരുന്നു. പക്ഷേ ഇപ്പോഴത് 98 ആയി. പതിനൊന്ന് മാസം കൊണ്ട് രാജി 55 കിലോ ആണ് കുറച്ചത്. വണ്ണം കുറയ്ക്കാന്‍ തന്നെ സഹായിച്ച ചില ട്രിക്കുകളും എളുപ്പവഴികളും ശീലങ്ങളും രാജി ഇടയ്ക്കിടയ്ക്ക് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലില്‍ പങ്കുവെക്കാറുണ്ട്.

അടുത്തിടെ രാജി പങ്കുവെച്ച ഒരു റീലില്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമം ആരംഭിക്കുന്നതിന് മുമ്പ് ആളുകള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് രാജി പറയുന്നുണ്ട്. വണ്ണം കുറയ്ക്കാനുള്ള പരിശ്രമത്തില്‍ പലപ്പോഴും നിരാശയും മടുപ്പും ഉണ്ടാകാം. അതിനെ അതിജീവിക്കാന്‍ എപ്പോഴും സ്വയം പ്രചോദിപ്പിക്കുകയും മാറ്റങ്ങളൊന്നും പ്രകടമാകാതിരുന്നാല് പോലും ശ്രമങ്ങളില്‍ നിന്ന് പിന്നോട്ട് പോകാതിരിക്കാനുള്ള സ്ഥിരതയും ജീവിതത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
വണ്ണം കുറയ്ക്കാനുള്ള ശ്രമം ആരംഭിക്കുന്നതിന് മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞുവെച്ചോളൂ എന്നും അതിലൂടെ 11 മാസം കൊണ്ട് 55 കിലോയാണ് താന്‍ കുറഞ്ഞതെന്നുമുള്ള കുറിപ്പോടെ രാജി പങ്കുവെച്ച വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികള്‍ നോക്കാം.
വ്യായാമ പദ്ധതി
വ്യായാമം ചെയ്യാന്‍ നല്ല മൂഡ് നോക്കുന്നത് മിക്കവര്‍ക്കും സംഭവിക്കുന്ന തെറ്റാണ്. വ്യായാമം ചെയ്യാന്‍ ഒരിക്കലും മൂഡിനെ ആശ്രയിക്കാതിരിക്കുക. വര്‍ക്ക്ഔട്ട് പ്ലാന്‍ എപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയിരിക്കണം.
കലോറി കുറഞ്ഞ സമീകൃതാഹാരം
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തില്‍ വിജയം പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. ചിലര്‍ക്ക് ആഴ്ചകള്‍ കൊണ്ട് വണ്ണം കുറയ്ക്കാന്‍ കഴിയുമായിരിക്കും. പക്ഷേ ചിലര്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. പക്ഷേ പരിശ്രമത്തില്‍ ഒരു മുടക്കും വരുത്താതിരിക്കുക. ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. അതേസമയം അതിലെ കലോറി എത്രയാണെന്ന് കൃത്യമായ ബോധ്യമുണ്ടാകണം. ഒരിക്കലും കലോറി കൂടിയ ഭക്ഷണം കഴിക്കരുത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ശ്രദ്ധയുണ്ടാകണം.
എല്ലാകാര്യങ്ങളും അറിയാമെന്ന് കരുതരുത്
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം തീരുമാനം മാത്രം അനുസരിച്ച് മാത്രം മുന്നോട്ട് പോകരുത്. പരിശീലകരുടെയോ ഡയറ്റീഷന്റയോ ന്യൂട്രീഷനിസ്റ്റിന്റെയോ സേവനം തേടുന്നത് വളരെ നല്ലതാണ്. ഏത് രീതിയിലുള്ള ആഹാരവും വ്യായാമവും ശീലങ്ങളുമാണ് നമുക്ക് ആവശ്യമെന്ന് പറഞ്ഞുതരാന്‍ അവര്‍ക്ക് കഴിയും. പെട്ടെന്ന് ഫലം ലഭിക്കാന്‍ അവരുടെ ഉപദേശവും ടിപ്പുകളും ഉപയോഗപ്പെടുത്തുക.
സ്ഥിരതയിലൂടെയേ ഫലമുണ്ടാകൂ
പാതിവഴിക്ക് വണ്ണം കുറയ്ക്കാനുള്ള യാത്ര ഉപേക്ഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച റിസള്‍ട്ട് ലഭിക്കില്ല. സ്ഥിരതയാണ് ഈ യാത്രയിലെ ഏറ്റവും വലിയ കാര്യം. വ്യായാമത്തിലും ഭക്ഷണകാര്യത്തിലും സ്ഥിരത നിലനിര്‍ത്തിയാല്‍ ആഗ്രഹിച്ച ശരീരഭാരത്തിലേക്കും രൂപത്തിലേക്കും എത്താം.
ശുഭാപ്തി വിശ്വാസം
വണ്ണം കുറയ്ക്കാനുള്ള യാത്ര മാനസികമായും വ്യക്തിപരമായുമുള്ള വളര്‍ച്ച നല്കുന്നു. ശരീരത്തിലെ മാറ്റങ്ങളിലൂടെ ഇവര്‍ക്ക് ആത്മവിശ്വാസം കൂടിക്കൂടി വരും. കാഴ്ചപ്പാടുകളില്‍ വലിയ വ്യത്യാസമുണ്ടാകും. നമ്മളെ കുറിച്ചുള്ള കാഴ്ചപ്പാടും നമുക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടും മാറും. എന്നാല്‍ തുടക്കം മുതല്‍ ഈ യാത്രയിലുള്ള വിശ്വാസം കൈവിടരുത്. തനിക്ക് ഇതിന് സാധിക്കുമെന്ന വിശ്വാസം എപ്പോഴും ഉണ്ടായിരിക്കണം. ഈ യാത്ര നിങ്ങളുടെ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, വ്യക്തിത്വം മികച്ചതാക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കമേകുകയും നമ്മളോട് തന്നെ ഇഷ്ടം തോന്നിത്തുടങ്ങുകയും ചെയ്യും.
വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ അഞ്ച് കാര്യങ്ങള്‍, 11 മാസം കൊണ്ട് 55 കിലോ കുറച്ച രാജി പങ്കുവെക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
